കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർവകക്ഷി യോഗം വിളിക്കണമെന്ന് ആവർത്തിച്ച് യുഡിഎഫ്; കെ റെയിൽ അശാസ്ത്രീയവും അപ്രായോഗികവും

Google Oneindia Malayalam News

തിരുവനന്തപുരം: പാലാ ബിഷപ്പിൻ്റെ പരാമർശത്തിൽ സർക്കാർ സർവകക്ഷിയോഗം വിളിക്കണമെന്ന് ആവർത്തിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സർവ്വകക്ഷിയോഗം വിളിക്കില്ലെന്ന നിലപാട് എന്തുകൊണ്ടെന്നറിയില്ല. സമുദായ നേതാക്കളുമായുള്ള ചർച്ച തുടരുമെന്നും സതീശൻ പറഞ്ഞു. സർക്കാർ മൂടിവച്ച കൊവിഡ് മരണങ്ങൾ പുറത്തുവിടണം. കൊവിഡ് നഷ്ടപരിഹാരം അഞ്ച് മുതൽ 10 ലക്ഷം വരെയാക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

അതേസമയം, കെ-റെയിൽ അതിവേഗ പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കുമെന്നും സതീശൻ കുറ്റപ്പെടുത്തി. വെള്ളപ്പൊക്കം വന്നാൽ സിൽവർലൈൻ വരെ അണക്കെട്ടായി മാറും. യുഡിഎഫ് പദ്ധതിയെ ശക്തമായി എതിർക്കുന്നതായും സതീശൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

കർഷക സമരത്തിന് പിന്തുണ; തിങ്കളാഴ്ച എൽഡിഎഫ് ഹര്‍ത്താല്‍; പാലായിൽ നിലപാട് മാറ്റി വിജയരാഘവൻകർഷക സമരത്തിന് പിന്തുണ; തിങ്കളാഴ്ച എൽഡിഎഫ് ഹര്‍ത്താല്‍; പാലായിൽ നിലപാട് മാറ്റി വിജയരാഘവൻ

1

പാലാ ബിഷപ്പിൻ്റെ നാർകോട്ടിക് ജിഹാദ് പരാമർശത്തിൽ സർക്കാർ നിലപാട് മാറ്റി പറയുന്നു. കാര്യങ്ങൾ വഷളാകാട്ടെയെന്ന നിലപാടാണ് സർക്കാരിനുള്ളത്. 14 ദിവസം വരെ മുഖ്യമന്ത്രി മറുപടി പറയാതിരുന്നത് എന്തുകൊണ്ടാണെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. സർക്കാർ സർവകക്ഷിയോഗം വിളിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവർത്തിച്ചു. സർവ്വകക്ഷിയോഗം വിളിക്കില്ല എന്ന നിലപാട് എന്തുകൊണ്ടാണെന്നറിയില്ല. സമുദായ നേതാക്കളുമായുള്ള ചർച്ച യുഡിഎഫ് തുടരുമെന്നും സതീശൻ പറഞ്ഞു.

2

കേരളത്തിൽ സർക്കാർ മൂടിവച്ച കൊവിഡ് മരണങ്ങൾ പുറത്തു വിടാൻ തയ്യാറാകണം. നിലവിലെ കൊവിഡ് നഷ്ടപരിഹാരം അപര്യാപ്തമാണ്. കൊവിഡ് മരണങ്ങളിൽ വലിയ വ്യത്യാസമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം അഞ്ച് മുതൽ 10 ലക്ഷം വരെയാക്കണം. കൊവിഡ് മരണകണക്ക് സർക്കാർ ഒളിച്ചുവയ്ക്കുന്നുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

3

അതേസമയം, കെ റെയിൽ പദ്ധതിയെ യുഡിഎഫ് എതിർക്കുമെന്നും സതീശൻ പറഞ്ഞു. പദ്ധതി അപ്രായോഗികവും അശാസ്ത്രീയവുമാണ്. അതിവേഗ റെയിൽപ്പാതയ്ക്ക് ഏറെ ഭൂമി ആവശ്യമായി വരും. ഇത് പാരിസ്ഥിതിക പഠനം നടപ്പാക്കിയിട്ടില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കും. വെള്ളപ്പൊക്കം വന്നാൽ സിൽവർലൈൻ വരെ അണക്കെട്ടായി മാറുമെന്നും കെ റെയിലിന് പകരം ചിലവും ഭൂമി ആവശ്യം കുറഞ്ഞതുമായ ബദൽ മാർഗ്ഗമാണ് സർക്കാർ നടപ്പിലാക്കേണ്ടതെന്നും സതീശൻ ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച ഭാരത് ബന്ദിനോടനുബന്ധിച്ച് സംസ്ഥാനത്ത് നടക്കുന്ന ഹർത്താലിന് യുഡിഎഫ് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

4

എന്നാൽ, പാലാ ബിഷപ്പിൻ്റെ പരാമർശത്തിൽ എ വിജയരാഘവൻ ഇന്ന് നിലപാട് മാറ്റി രംഗത്തുവന്നു. കാര്യങ്ങൾ പരിശോധിക്കുമ്പോഴാണ് കൂടുതൽ വ്യക്തമാകുന്നതെന്നായിരുന്നു വിജയരാഘവൻ്റെ പ്രതികരണം. ബിഷപ്പ് പറഞ്ഞതിൽ ദുരുദ്ദേശമില്ലെന്നായിരുന്നു എൽഡിഎഫ് കൺവീനർ കൂടിയായ അദ്ദേഹത്തിൻ്റെ നേരത്തെയുണ്ടായിരുന്ന നിലപാട്. എൽഡിഎഫ് നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും വിജയരാഘവൻ വൃക്തമാക്കി.

5

പാലാ ബിഷപ്പിൻ്റെ പ്രസ്താവന സംബന്ധിച്ചുള്ള പരാമർശങ്ങൾ ഇന്ന് രാവിലെ ചേർന്ന ഇടതുമുന്നണി യോഗത്തിൽ ചർച്ചയ്ക്ക് വന്നപ്പോഴും ഘടകകക്ഷികൾ ഒന്നും എതിരഭിപ്രായം ഉയർത്തിയില്ല. മാത്രമല്ല, ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വിഷയത്തിലെ സർക്കാർ നിലപാട് വിശദീകരിച്ചിരുന്നു.

6

കേരള കോൺഗ്രസ് എം അടക്കമുള്ള ഘടകകക്ഷികൾ പുതിയൊരു അഭിപ്രായവുമായി നിലവിൽ വരാത്തതോടെ ഇടതുമുന്നണി വിഷയം അവസാനിപ്പിക്കുന്നതായിട്ടാണ് വിവരം. എന്നാൽ, സർവ്വകക്ഷിയോഗം വിളിക്കണമെന്ന മുൻ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കോൺഗ്രസും ബിജെപിയും. ഇതോടെ, വിവാദം ഇനിയും തീക്കനലായി ആളിക്കത്തുമെന്നുറപ്പാണ്.

മന്ത്രിയുടെ ഫെയ്സ്ബുക്ക് പേജിന് 'ലൈക്ക്' കൂട്ടാൻ നിർദ്ദേശം; കുടുംബശ്രീ ഡയറക്ടർ കത്തയച്ചുമന്ത്രിയുടെ ഫെയ്സ്ബുക്ക് പേജിന് 'ലൈക്ക്' കൂട്ടാൻ നിർദ്ദേശം; കുടുംബശ്രീ ഡയറക്ടർ കത്തയച്ചു

കീര്‍ത്തിക്കൊപ്പം തൃഷയും കല്യാണിയും സാമന്തയും; ഈവനിംഗ് വൈബ് അടിച്ചുപൊളിച്ച് താര സുന്ദരികള്‍

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

English summary
Opposition leader VD Satheesan has reiterated that the government should convene an all-party meeting on the reference to Bishop Pala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X