'ചോരയ്ക്ക് എണ്ണിയെണ്ണി പകരം ചോദിക്കുമെന്നാണ് കഴിഞ്ഞ ദിവസം വിഡി സതീശൻ പ്രസംഗിച്ചത്'; തോമസ് ഐസക്

വിഡി സതീശനെതിരെ ആഞ്ഞടിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്. മുഖ്യമന്ത്രി വിഡി സതീശന്റെ പ്രസ്‌താവനകൾ അടക്കം ചൂണ്ടിക്കാട്ടിയാണ് തോമസ് ഐസക് ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. ക്യാബിനറ്റിലെ രണ്ടര മണിക്കൂർ നീണ്ട യുദ്ധം ഒടുവിൽ ഡൽഹിയിൽ എത്തിനിൽക്കുകയാണെന്ന് തോമസ് ഐസക് പറഞ്ഞു.

ചോരയ്ക്ക് എണ്ണിയെണ്ണി പകരം ചോദിക്കുമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിഡി സതീശൻ പ്രസംഗിച്ചതെന്നും അതിന്റെ പേരിൽ സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റാലും വിട്ടുവീഴ്‌ച ചെയ്യില്ലെന്നും സതീശൻ പറയുന്നുവെന്നും തോമസ് ഐസക് ചൂണ്ടിക്കാണിക്കുന്നു. ഇതൊക്കെയാണോ ജനാധിപത്യത്തിന്റെ സൗന്ദര്യം? എന്നും തോമസ് ഐസക് കുറിപ്പിൽ ചോദിക്കുന്നുണ്ട്.

vd satheesan

മുഖ്യമന്ത്രി വിഡി സതീശനോടൊപ്പം നിൽക്കുന്ന ലഹരി കടത്തു കേസിലെ പ്രതികളുടെ ചിത്രങ്ങളും പുറത്തുവരുന്നുണ്ടെന്നും ഇതൊന്നും ജനാധിപത്യത്തിന്റെ സൗന്ദര്യങ്ങളല്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും തോമസ് ഐസക് ചൂണ്ടിക്കാണിക്കുന്നു. ക്യാബിനറ്റ് യോഗത്തിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിൽ തർക്കമുണ്ടായി എന്ന റിപ്പോർട്ടുകൾക്ക് ഇടയിലാണ് തോമസ് ഐസക്കിന്റെ പ്രതികരണം.

യുഡിഎഫ് അധികാരത്തിലേറി ആറ് മാസം തികഞ്ഞതിന് പിന്നാലെ നടന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാർ രൂക്ഷവിമർശനം ഉന്നയിച്ചതിനെത്തുടർന്ന് വൻ തർക്കമുണ്ടായതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. പുതിയ പിഎസ്‍സി അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രി മുന്നോട്ടുവെച്ചതിന് പിന്നാലെയാണ് ഇതുണ്ടായത്. ഇതുൾപ്പെടെ എടുത്തു പറഞ്ഞുകൊണ്ടാണ് ഐസക്കിന്റെ പ്രതികരണം.

തോമസ് ഐസക്കിന്റെ വാക്കുകൾ: ഇതൊക്കെയാണോ ജനാധിപത്യത്തിന്റെ സൗന്ദര്യം? രണ്ടരമണിക്കൂർ നീണ്ടുനിന്ന ക്യാബിനറ്റിലെ യുദ്ധം ഒടുവിൽ ഡൽഹിയിൽ എത്തിനിൽക്കുകയാണ്. "ചോരയ്ക്ക് എണ്ണിയെണ്ണി പകരം ചോദിക്കു"മെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിഡി സതീശൻ പ്രസംഗിച്ചത്. അതിന്റെ പേരിൽ സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റാലും വിട്ടുവീഴ്‌ച ചെയ്യില്ലെന്നും സതീശൻ പറയുന്നു.

മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്ന ഒരാൾ എന്ന നിലയിൽ ഇത്തരമൊരു കൊലവിളി പ്രസംഗം നടത്തുന്നത് ഉചിതമാണോയെന്ന് സതീശൻ സ്വയം ചോദിക്കണം. ഡോക്‌ടറെ ഭീഷണിപ്പെടുത്തി 10 ലക്ഷം തട്ടുന്നു, കാസർഗോഡ് 130 ഗ്രാം എംഡിഎംഎയും, ആലപ്പുഴയിൽ 10 കിലോ കഞ്ചാവും പിടികൂടുന്നു.

ഇവരൊക്കെ യൂത്ത് കോൺഗ്രസിന്റെ നേതാക്കളോ പ്രവർത്തകരോ ആണ്. മാത്രമല്ല, മുഖ്യമന്ത്രി വിഡി സതീശനോടൊപ്പം നിൽക്കുന്ന ഇവരുടെ ചിത്രങ്ങളും പുറത്തുവരുന്നുണ്ട്. ഇതൊന്നും ജനാധിപത്യത്തിന്റെ സൗന്ദര്യങ്ങളല്ല വിഡി സതീശൻ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma