കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാവ്‌ലിനോ സ്വര്‍ണക്കടത്ത് കേസോ; അമിത് ഷായെ ക്ഷണിച്ചതിന്റെ കാരണം വ്യക്തമാക്കണമെന്ന് വിഡി സതീശന്‍

Google Oneindia Malayalam News

തിരുവനന്തപുരം: നെഹ്രു ട്രോഫി വള്ളം കളിയുടെ മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷണിച്ചതിനെതിരെ വിമര്‍ശനം ശക്തമാകുന്നു. അമിത് ഷായെ മുഖ്യമന്ത്രി ക്ഷണിച്ചത് വിസ്മയത്തോടെയാണ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചെന്ന് ആരോപിച്ച് എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയെ സംഘിയെന്ന് വിളിച്ച് ആക്ഷേപിച്ചവരാണ് സി പി എം നേതാക്കളെന്ന് വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

'റോബിനെ നിങ്ങളൊക്കെ ഇങ്ങനെ ഉരച്ച്.. ഉരച്ച് വെളുപ്പിച്ചോ: പക്ഷെ എല്ലാം ഒരുനാള്‍ പുറത്ത് വരും'-വിമർശനം'റോബിനെ നിങ്ങളൊക്കെ ഇങ്ങനെ ഉരച്ച്.. ഉരച്ച് വെളുപ്പിച്ചോ: പക്ഷെ എല്ലാം ഒരുനാള്‍ പുറത്ത് വരും'-വിമർശനം

ഷിബു ബേബിജോണ്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ സന്ദര്‍ശിക്കാന്‍ ഗുജറാത്തില്‍ പോയതിന്റെ പേരില്‍ അദ്ദേഹം മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും സി പി എം ആവശ്യപ്പെട്ടിരുന്നു. അന്ന് പ്രേമചന്ദ്രനെയും ഷിബു ബേബിജോണിനെയും അധിക്ഷേപിച്ച സി പി എം നേതാക്കള്‍ക്ക് ഇപ്പോള്‍ നെഹ്റു ട്രോഫി വള്ളംകളിയിലേക്ക് അമിത് ഷായെ ക്ഷണിച്ച പിണറായി വിജയന്റെ നടപടിയെ കുറിച്ച് എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ ആഗ്രഹമുണ്ട്.

vd satheesan

അമിത് ഷായെ വിളിക്കാനുണ്ടായ കാരണം എന്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കണം. ലാവലിന്‍ കേസ് പരിഗണിക്കാന്‍ പോകുന്നതാണോ സ്വര്‍ണക്കടത്ത് കേസാണോ പ്രശ്നമെന്ന് വ്യക്തമാക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ലാവ്ലിന്‍ കേസ് പരിഗണിക്കാന്‍ പോകുന്നതാണോ സ്വര്‍ണക്കടത്ത് കേസാണോ പ്രശ്‌നമെന്ന് വ്യക്തമാക്കണം. സി പി എമ്മും ഡല്‍ഹിയിലെ സംഘപരിവാര്‍ നേതൃത്വവും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്ന യു ഡി എഫ് ആരോപണം അടിവരയിടുന്ന സംഭവങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

മകനുള്ള അംബാനിയുടെ സ്‌നേഹസമ്മാനം ദുബായിലെ ആഢംബര വീട്; വില എത്രയെന്നറിയാമോ?മകനുള്ള അംബാനിയുടെ സ്‌നേഹസമ്മാനം ദുബായിലെ ആഢംബര വീട്; വില എത്രയെന്നറിയാമോ?

ഈ അവസരവാദ നിലപാടില്‍ മുഖ്യമന്ത്രിയും സി പി എമ്മും മറുപടി പറയണം. സി പി എം. കേന്ദ്ര ഘടകത്തെ നിയന്ത്രിക്കുന്ന സംസ്ഥാന ഘടകമാണ് കേരളത്തിലുള്ളത്. ഇത് കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസിലും കണ്ടതാണ്. ബി ജെ പി .വിരുദ്ധതയാണ് സി പി എം കേന്ദ്ര ഘടകത്തിന്റെ നിലപാടെങ്കിലും കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസിനെ കോണ്‍ഗ്രസ് വിരുദ്ധ സമ്മേളനമാക്കി സംസ്ഥാന നേതൃത്വം ഹൈജാക്ക് ചെയ്തു. ഏതു ചെകുത്താനുമായും കൂട്ടുകൂടി കോണ്‍ഗ്രസിനെ തകര്‍ക്കണമെന്ന ആഗ്രഹമുള്ളവരാണ് കേരളത്തിലെ സി പി എമ്മുകാരെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ശരീര ഭാരം കുറയ്ക്കണോ: ഈ അഞ്ച് പാനീയങ്ങള്‍ സ്ഥിരമാക്കൂ

അതേസമയം, ആഗസ്റ്റ് 23-നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അമിത് ഷായെ ക്ഷണിച്ച് കത്ത് അയച്ചത്. കേരളത്തിന്റെ ഓണാഘോഷങ്ങളില്‍ പങ്കെടുക്കണം എന്നും കത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. തെലങ്കാന ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ദക്ഷിണമേഖലാ കൗണ്‍സില്‍ യോഗം ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെ കോവളത്ത് വെച്ച് നടക്കുന്നുണ്ട്. അമിത് ഷാ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ദക്ഷിണമേഖലാ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കും. ഇതിനായി കേരളത്തില്‍ എത്തുമ്പോള്‍ നെഹ്‌റു ട്രോഫി വള്ളം കളിയില്‍ പങ്കെടുക്കണമെന്നാണ് കത്തില്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

English summary
VD Satheesan wants to CM clarify the reason why Amit Shah was invited to the Nehru Trophy boat game
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X