ക്ഷേത്രത്തില്‍ ഷര്‍ട്ടൂരുന്നത് പൂണൂല് ഉണ്ടോയെന്ന് നോക്കാനല്ലേ? എന്നാല്‍ അതിനി വേണ്ട: വെള്ളാപ്പള്ളി
കൊല്ലം: ഹൈന്ദവ ആരാധനാലയങ്ങളില്‍ കയറുമ്പോള്‍ പുരുഷന്മാര് ഷര്‍ട്ട് അഴിച്ചു മാറ്റുന്ന രീതിയെ വിമര്‍ശിച്ച് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ക്ഷേത്രങ്ങളില്‍ പുരുഷന്മാര് ഷര്‍ട്ട് ഊരരുതെന്ന ബോര്‍ഡ് സ്ഥാപിക്കണമെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു. എറണാകുളം പൂത്തോട്ടയില്‍ എസ് എന്‍ ഡി പി ശാഖയുടെ 'ശ്രീനാരായണ വല്ലഭ ഭവനം' പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൂണൂല് ധരിച്ചിട്ടുണ്ടോ എന്നറിയാനല്ലേ ഷര്‍ട്ട് ഊരുന്നത് എന്നാല്‍ താന്‍ കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ ഷര്‍ട്ട് ഊരാതെയാണ് പ്രവേശിക്കുന്നത്, എന്നായിരുന്നു വെള്ളാപ്പള്ളി നടേശന് പറഞ്ഞത്. അതുകൊണ്ട് തനിക്കിത് വരെ ദേവീകോപം ഉണ്ടായിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഭക്തരുടെ സമ്പത്ത് ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ആകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്ഷേത്രങ്ങളില്‍ സ്വര്‍ണ്ണക്കൊടിമരവും ആനക്കൊട്ടിലും പണിത് ആര്‍ഭാടം കാണിക്കാതെ ഭക്തര്‍ സമര്‍പ്പിക്കുന്ന സമ്പത്ത് ജനക്ഷേമത്തിനായി വിനിയോഗിക്കണമെന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. ദൈവങ്ങള്‍ക്ക് വിശപ്പില്ല, ഭക്തര്‍ക്കുണ്ട്. ഭക്തര്‍ സമര്‍പ്പിക്കുന്ന സമ്പത്തുകൊണ്ട് പാവങ്ങളുടെ കണ്ണീരൊപ്പാനായാല് ഭഗവാന് അതില്‍പ്പരം തൃപ്തി വേറെയില്ലെന്നും അദ്ദേഹ പറഞ്ഞു.
താന്‍ പ്രസിഡന്റായ കണിച്ചുകുളങ്ങര ദേവസ്വം വരുമാനത്തിന്റെ സിംഹഭാഗവും ജനക്ഷേമത്തിനായി വിനിയോഗിക്കുകയാണെന്നും കൊവിഡ് കാലത്ത് ഒന്നര കോടി രൂപയാണ് വിതരണം ചെയ്തതെന്നും വെള്ളാപ്പള്ളി അവകാശപ്പെട്ടു. ഹൈക്കോടതിയിലും കമ്പനി ലോ ബോര്‍ഡിലും കൊല്ലത്തെ മുന്‍സിഫ്, മജിസ്ട്രേറ്റ് കോടതികളിലും കേസുകളോടു കേസാണെന്നും വണ്ടിക്കൂലിക്ക് പോലും കാശില്ലാത്തവരാണ് വാദികളെന്നും അദ്ദേഹം പരിഹസിച്ചു.
യോഗം പിരിച്ചുവിട്ട് റിസീവറെ വയ്ക്കണമെന്ന് പറയുന്നവരുടെ സമുദായസ്നേഹം എത്രത്തോളം ഉണ്ടെന്ന് പറയാതിരിക്കുകയാണ് നല്ലത്. എല്ലാ അംഗങ്ങളെയും പങ്കെടുപ്പിച്ച് പൊതുയോഗം നടത്തണമെന്നാണ് ഒരു വാദം. ഒരു യൂണിയന് പൊതു യോഗം പോലും ഇപ്രകാരം നടത്താനാവില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. 32 ലക്ഷം അംഗങ്ങള്‍ക്ക് പൊതുയോഗ നോട്ടീസ് അയയ്ക്കണമെങ്കില്‍ പോലും കോടികള്‍ ചെലവാകുമെന്നും അദ്ദേഹം പറഞ്ഞു. എസ് എന്‍ ഡി പി യോഗത്തെ തകര്‍ക്കാന്‍ ഗോകുലം ഗോപാലനും കൂട്ടരും വിചാരിച്ചാല്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
46 വര്‍ഷം മുമ്പ് 60,000 അംഗങ്ങളുള്ളപ്പോള്‍ കേന്ദ്രസര്‍ക്കാരാണ് 100 പേര്‍ക്ക് ഒരാള്‍ എന്ന മട്ടില്‍ പ്രാതിനിധ്യ വോട്ടിന് അനുമതി നല്‍കിയത്. അംഗത്വം 12 ലക്ഷം ആയപ്പോള്‍ 200 ല്‍ ഒന്നെന്ന് ആക്കാന്‍ മുന്നില്‍ നിന്ന ആള് ഇപ്പോള്‍ ആക്ഷേപം ഉന്നയിക്കുന്ന മുന്‍ പ്രസിഡന്റ് സി.കെ. വിദ്യാസാഗറാണെന്നും അദ്ദേഹം പറഞ്ഞു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications