കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഴയതൊക്കെ മറന്നു, മന്ത്രി മണി സൂപ്പറാണെന്ന് വെള്ളാപ്പള്ളി, കളിയാക്കിയവരൊക്കെ തിരുത്തിയെന്ന് മണി!!

Google Oneindia Malayalam News

നെടുങ്കണ്ടം: പരസ്പരമുള്ള പോര് തല്‍ക്കാലം നിര്‍ത്തിവെച്ച് വെള്ളാപ്പള്ളി നടേശനും മന്ത്രി എംഎം മണിയും ഒന്നിച്ചു. നേരത്തെ വംശീയ ചുവയുള്ള പരാമര്‍ശങ്ങള്‍ മണിക്കെതിരെ നടത്തി വെള്ളാപ്പള്ളി വിവാദത്തിലായിരുന്നു. ഇത്തവണ രണ്ടുപേരും ഒരുവേദിയിലെത്തിയാണ് പരസ്പരം പുകഴ്ത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉടുമ്പന്‍ ചോലയില്‍ നിന്ന് സ്ഥാനാര്‍ത്ഥിയായ മണിയെ രാജാക്കാട്ടില്‍ നടത്തിയ യോഗത്തിലാണ് എന്‍സിപിഡിപി യോഗം ജനറല്‍ സെക്രട്ടറി കരിങ്കുരങ്ങെന്ന് വിളിച്ചത്.

1

വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തോട് മണിയും പ്രതികരിച്ചിരുന്നു. ക്ഷേത്രാങ്കണത്തില്‍ വരാനും വിശ്വാസികളോട് വോട്ട് ചോദിക്കാനും മണിക്ക് എന്ത് അവകാശമാണ് ഉള്ളതെന്നായിരുന്നു വെള്ളാപ്പള്ളി ചോദിച്ചിരുന്നു. മന്ത്രിയായ ശേഷം മണി മന്ത്രിസഭയ്ക്ക് ഒരു ഭാരമാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം നെടുങ്കണ്ടം എന്‍എന്‍ഡിപി യൂണിയന്‍ മന്ദിരത്തിന്റെ ഉദ്ഘാടത്തിന് എത്തിയപ്പോഴാണ് മന്ത്രി വെള്ളാപ്പള്ളിയെ പുകഴ്ത്തിയത്. ഇത് കൗതുകരമായ കാഴ്ച്ചയായി. വെള്ളാപ്പള്ളിയാണെങ്കില്‍ വാനോളമാണ് മണിയാശാനെ പുകഴ്ത്തിയത്.

മികച്ച മന്ത്രിയാണ് മണിയെന്ന് വെള്ളാപ്പള്ളി പറഞ്ഞു. പക്ഷപാതമില്ലാതെ വികസനം നടത്തുന്നയാളാണെന്നും, ഇനിയും പൊതുപ്രവര്‍ത്തന രംഗത്ത് ശോഭിക്കാന്‍ മണിയാശാന് കഴിയട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ തന്നെ പലരും കളിയാക്കിയിരുന്നതായി മന്ത്രി ഓര്‍മിപ്പിച്ചു. താന്‍ ജയിച്ച് വന്നപ്പോഴും പിന്നീട് മന്ത്രിയായപ്പോഴും എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് അവര്‍ ആശങ്കപ്പെട്ടിരുന്നു. ആ അഭിപ്രായം തിരുത്തിക്കാന്‍ സാധിച്ചുവെന്ന് മന്ത്രി മണി പറഞ്ഞു. അതേസമയം വെള്ളാപ്പള്ളിയുടെ പ്രവര്‍ത്തനങ്ങള്‍ എസ്എന്‍ഡിപിക്ക് കരുത്താണെന്നും മണി പറഞ്ഞു.

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ട്രാക്ടര്‍ റാലി, ചിത്രങ്ങള്‍ കാണാം

മുന്‍കാലങ്ങളെ അപേക്ഷിച്ച് വലിയ പ്രശ്‌നങ്ങള്‍ ഇല്ലാതെ യോഗത്തെ ഉന്നതിയിലേക്ക് നയിക്കാന്‍ വെള്ളാപ്പള്ളിക്ക് സാധിച്ചെന്ന് മണി പറഞ്ഞു. താന്‍ വിചാരിച്ചതിലും വലിയ നേട്ടമുണ്ടാക്കാന്‍ മന്ത്രിക്ക് സാധിച്ചെന്നും, അദ്ദേഹം ജനകീയനാണെന്നും വെള്ളാപ്പള്ളി പറയുന്നു. വരുന്ന തിരഞ്ഞെടുപ്പില്‍ വീണ്ടും മണിയാശാന്‍ മത്സരിക്കണമെന്ന് പരോക്ഷമായി വെള്ളാപ്പള്ളി ആവശ്യപ്പെടുകയും ചെയ്തു. ഏറ്റവും മികച്ച ജനപ്രതിനിധികളില്‍ ഓരളാണ് മണിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം കഴിഞ്ഞ തവണ മണിക്കെതിരെ മത്സരിച്ച ബിഡിജെഎസ് സ്ഥാനാര്‍ത്ഥി സജി പറമ്പത്തും യോഗത്തിലുണ്ടായിരുന്നു.

പിങ്കിൽ അതിസുന്ദരിയായി റിതു വർമ്മ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
പ്രതിപക്ഷം പുറത്തിറക്കുന്നത് തെരഞ്ഞെടുപ്പ് നമ്പറുകൾ | Oneindia Malayalam

English summary
vellapally natesan says mm mani should contest again in assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X