Get Updates
Get notified of breaking news, exclusive insights, and must-see stories!

ശിവസേനയെ അനുകൂലിച്ച് വെള്ളാപ്പള്ളി; അവര്‍ക്ക് വേണ്ടത് ചുട്ട അടി തന്നെ, സര്‍ക്കാരിന് വിമര്‍ശനവും

കുടയുടെ മറവിലെ സ്‌നേഹപ്രകടനങ്ങള്‍ക്കുള്ള സ്ഥലം പൊതുഇടമല്ല. രംഗബോധമില്ലാത്ത ഇത്തരം കോമാളിത്തരത്തിന് ചുട്ട അടിതന്നെയാണ് ആവശ്യം.

തിരുവനന്തപുരം: ശിവസേന പ്രവര്‍ത്തകരുടെ സദാചാര ഗുണ്ടായിസത്തെ ന്യായീകരിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇന്ന് കേരളത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന പുതുതലമുറയുടെ രംഗബോധമില്ലാത്ത ചെയ്തികളും അതിനെ തടയാന്‍ ശ്രമിക്കുന്ന സദാചാര പൊലീസും മനസ് മരവിച്ച സര്‍ക്കാര്‍ സംവിധാനവുമൊക്കെ നമ്മെ എങ്ങോട്ടാണ് നയിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വെള്ളാപ്പള്ളി നചടേശന്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. കുടയുടെ മറവിലെ സ്‌നേഹപ്രകടനങ്ങള്‍ക്കുള്ള സ്ഥലം പൊതുഇടമല്ല. രംഗബോധമില്ലാത്ത ഇത്തരം കോമാളിത്തരത്തിന് ചുട്ട അടിതന്നെയാണ് ആവശ്യം. പക്ഷേ അത് ചെയ്യേണ്ടതാരെന്നത് മറ്റൊരു പ്രശ്‌നം. അമ്മയെ തല്ലിയാലും രണ്ടുപക്ഷം എന്നുപറയുന്നതുപോലെ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ചാനലുകളില്‍ വന്നിരുന്ന് ചര്‍ച്ച ചെയ്യുന്നവര്‍, ഇത്തരം ധാര്‍മ്മിക മൂല്യച്യുതിയിലേക്ക് തകര്‍ന്ന് വീഴുന്ന പുതുതലമുറയുടെ ചെയ്തികളെ പ്രോത്സാഹിപ്പിക്കുകയല്ല വേണ്ടതെന്നും അ്‌ദേഹം പറയുന്നു.

 പ്രോത്സാഹിപ്പിക്കരുത്

പ്രോത്സാഹിപ്പിക്കരുത്

സദാചാരത്തിന്റെ പേരില്‍ പൊതുസ്ഥലങ്ങള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരസ്യമായി ചുംബിക്കാനും കെട്ടിപ്പിടിക്കാനും അഴിഞ്ഞാടാനുമുള്ള പ്രോത്സാഹനമാവരുത് ചര്‍ച്ചകളെന്നും വെള്ളാപ്പള്ളി നടേശന്‍ പറയുന്നു.

 ആണിനെയും പെണ്ണിനെയും ഒരുമിച്ചിരുത്തുന്നു

ആണിനെയും പെണ്ണിനെയും ഒരുമിച്ചിരുത്തുന്നു

സോഷ്യല്‍ മീഡിയയിലൂടെ ആണിനേയും പെണ്ണിനേയും വിളിച്ചുവരുത്തി ഇക്കിളിപ്പെടുത്തുന്ന മനസുകളുടെ കൂട്ടായ്മകള്‍ സൃഷ്ടിച്ച് പൊതുനിരത്തുകള്‍ ഉപരോധിച്ച് മുഖത്ത് ചായം പൂശി തപ്പുകൊട്ടി കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കുന്നത് സാംസ്‌കാരിക കേരളത്തിന്റെ നെറുകയില്‍ അടിക്കുന്ന വേറൊരു തരത്തിലുള്ള സദാചാരഗുണ്ടായിസമാണ്.

 ചോദ്യം

ചോദ്യം

മനുഷ്യാവകാശത്തിന്റെ പേരില്‍ ചാനലുകളില്‍ ഇരുന്ന് ചര്‍ച്ച ചെയ്യുന്ന ഒരാളുടെ എങ്കിലും മക്കളെ ഇത്തരത്തിലുള്ള അഴിഞ്ഞാട്ടത്തിന് വിടാറുണ്ടോ?

 സദാചാരമൂല്യങ്ങളെ കാറ്റില്‍ പറത്തി

സദാചാരമൂല്യങ്ങളെ കാറ്റില്‍ പറത്തി

പൊതുസമൂഹം എന്നും ആവേശത്തോടും പ്രതീക്ഷയോടും നോക്കി കണ്ടുകൊണ്ടിരുന്ന നമ്മുടെ ഭരണാധികാരികളുടെ പിന്‍മുറക്കാര്‍ കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ യാതൊരു ജനപിന്തുണയോ സംഘബലമോ ഇല്ലാത്ത വിരലിലെണ്ണാവുന്നവര്‍. നീതിപാലകര്‍ നോക്കിനില്‍ക്കേ നിയമം കൈയിലെടുത്തപ്പോള്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയുടെ സദാചാരമൂല്യങ്ങളെയെല്ലാം കാറ്റില്‍ പറത്തിയത് നാം കണ്ടു. ഈ മാതൃകാ ഭരണാധികാരികളെയാണോ പൊതുസമൂഹം സഹിക്കേണ്ടതെന്നും വെള്ളാപ്പള്ളി ചോദിക്കുന്നു.

ഭ്രാന്താലയം ദേവാലയമായത്

ഭ്രാന്താലയം ദേവാലയമായത് ചാനല്‍ ചര്‍ച്ച നടത്തിയും സദാചാര ഗുണ്ടായിസം നടത്തിയും ചുംബനസമരം നടത്തിയും നിയമസഭ അലങ്കോലപ്പെടുത്തിയും അല്ല. പിക്കറ്റിംഗും ഹര്‍ത്താലും അക്രമവും നടത്തിയുമല്ല. മറിച്ച് ഗുരുദര്‍ശനത്തിന്റെ ശാന്തമായ സ്വാധീനത്താലായിരുന്നു എന്നുപറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+