Get Updates
Get notified of breaking news, exclusive insights, and must-see stories!

'എൽഡിഎഫ് ജയിക്കണമെന്നാണ് ആഗ്രഹം, ബിജെപി അക്കൗണ്ട് തുറക്കും, യുഡിഎഫ് ജയിച്ചാൽ അടിപിടി'; വെള്ളാപ്പള്ളി

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിക്കണമെന്ന നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി നടേശൻ. യുഡിഎഫിനെ രൂക്ഷമായി വിമർശിച്ച വെള്ളാപ്പള്ളി പക്ഷേ ബിജെപിയെ കൈവിടാനും തയ്യാറായില്ല. ഇക്കുറി കേരളത്തിൽ വീണ്ടും ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. ലീഗിനെ വീണ്ടും വെള്ളാപ്പള്ളി വിമർശിക്കുകയും ചെയ്‌തു. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എൽഡിഎഫ് ജയിക്കണമെന്നാണ് ആഗ്രഹവും അതാണ് പ്രതീക്ഷയും. തനിക്ക് തന്റെതായ കാരണങ്ങളുണ്ട്. സത്യസന്ധമായ കാര്യങ്ങൾ മാത്രമാണ് പറഞ്ഞത്. അതിൽ ആരും പരിഭവം കാണണ്ട കാര്യമില്ല. എൽഡിഎഫ് ഒരുപാട് കാര്യങ്ങൾ ചെയ്‌തിട്ടുണ്ട്. നേരിയ ഭൂരിപക്ഷത്തിൽ അവർ ജയിക്കുക തന്നെ ചെയ്യും; വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

vellappally natesan

സർക്കാർ പാവപ്പെട്ടവർക്കായി നിരവധി കാര്യങ്ങൾ ചെയ്‌തിട്ടുണ്ട്‌. ഏകദേശം 60 ലക്ഷത്തോളം പേർക്ക് ഇതിന്റെ ഗുണം ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ കാര്യങ്ങൾ കൃത്യമായി പഠിച്ചശേഷമാണ് എൽഡിഎഫ് വരുമെന്ന് പറയുന്നത്. എക്‌സിറ്റ് പോളുകൾ എല്ലാകാലവും, എല്ലായിടത്തും ഒരുപോലെ ശരിയാകണമെന്നില്ല; വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

തുടർച്ചയായ 10 വർഷത്തെ ഭരണം എൽഡിഎഫ് താഴെ തട്ടിലെ അണികളെ ആലസ്യത്തിലാക്കിയിട്ടുണ്ട്. താഴെത്തട്ടിൽ ഇത്തവണ പ്രവർത്തനം ശക്തമല്ല. എൽഡിഎഫ് വന്നാൽ മുഖ്യമന്ത്രി പിണറായി തന്നെയാകും. വിഡി സതീശൻ വനവാസത്തിന് പോകരുത്. വി ഡി സതീശനുമായി ഒരു വഴക്കുല്ല. സതീശൻ കൊള്ളാവുന്ന രാഷ്ട്രീയനേതാവാണ്; എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി ചൂണ്ടിക്കാട്ടി.

ബിജെപിയെ ആരും കാണാതെ പോകരുത്. അവരുടെ കണക്കിൽ 14 സീറ്റ് പിടിക്കുമെന്നാണ് പറയുന്നത്. എന്നാൽ, അത്രയും സീറ്റുകളൊന്നും കിട്ടില്ല. എങ്കിലും അവർ അക്കൗണ്ട് തുറക്കും. ബിജെപി അക്കൗണ്ട് തുറന്നാൽ ദോഷമെന്താണ്? ഇന്ത്യ ഭരിക്കുന്നവരല്ലേ? ബംഗാളിലും അവർക്ക് ഭൂരിപക്ഷം കിട്ടാൻ പോകുന്നു. ബിജെപിയെ എന്തിന് ചെറുതായി കാണുന്നത്. ഇന്ത്യയിൽ ഇന്ന് മഹാഭൂരിപക്ഷം സംസ്ഥാനങ്ങളും ബിജെപി ഭരിച്ചുകൊണ്ടിരിക്കുന്നു; അദ്ദേഹം എടുത്തുപറഞ്ഞു.

ബിജെപി കേരളത്തിൽ ജയിച്ചാൽ അതൊരു തിരുത്തൽ ശക്തിയായി പ്രവർത്തിക്കും. രാജ്യം ഭരിക്കുന്ന പാർട്ടി ഇവിടെ ഒന്നോ രണ്ടോ സീറ്റിൽ ജയിക്കുന്നതിൽ പേടിക്കാനൊന്നുമില്ല. തിരുവനന്തപുരം ജില്ലയിലായിരിക്കും ബിജെപിക്ക് കൂടുതൽ വിജയ സാധ്യത; ബിഡിജെഎസിന്റെ സ്ഥാപകൻ കൂടിയായിരുന്ന വെള്ളാപ്പള്ളി പറയുന്നു.

അതേസമയം, നേരത്തെയും പിണറായി വിജയനും എൽഡിഎഫിനും അനുകൂലമായ ചില പ്രസ്‌താവനകൾ വെള്ളാപ്പള്ളി നടത്തിയിരുന്നു. ചെറിയ ഭൂരിപക്ഷത്തിലായിരിക്കും എല്‍ഡിഎഫ് അധികാരത്തിൽ എത്തുകയെന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞത്. പക്ഷേ, അവസാനം കാത്തുസൂക്ഷിച്ച മാമ്പഴം പിണറായി കൊത്തിക്കൊണ്ടുപോകുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരുമെന്നും പിണറായി മണ്ടനല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+