Get Updates
Get notified of breaking news, exclusive insights, and must-see stories!

കടുത്ത നിയന്ത്രണത്തിൽ വേങ്ങരയിൽ കലാശക്കൊട്ട്, നാളെ നിശബ്ദ പ്രചാരണം, ബുധനാഴ്ച ജനങ്ങൾ ബൂത്തിലേക്ക്

ഇന്നുച്ചയ്ക്ക് രണ്ട് മുതൽ വൈകീട്ട് ആറ് വരെ മലപ്പുറം-പരപ്പനങ്ങാടി സംസ്ഥാന പാതയിൽ കാരാത്തോട് മുതൽ കുരിയാട് വരെ പ്രചാരണവാഹനങ്ങളും മറ്റും അനുവദിക്കില്ല.

മലപ്പുറം: ആഴ്ചകയുടെ ആവേശത്തിനൊടുവിൽ വേങ്ങരയിൽ പരസ്യ പ്രചാരണം തിങ്കളാഴ്ച അവസാനിക്കും. വൈകിട്ട് അഞ്ച് മണിക്കാണ് കൊട്ടിക്കലാശം. പരസ്യ പ്രചാരണം ഇന്ന് 6 മണിക്ക് അവസാനിക്കും. ചൊവ്വാഴ്ച നിശബ്ദ പ്രചാരണം. ബുധനാഴ്ചയാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിന്റെ കലശക്കൊട്ടിന് പോലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നുച്ചയ്ക്ക് രണ്ട് മുതൽ വൈകീട്ട് ആറ് വരെ മലപ്പുറം-പരപ്പനങ്ങാടി സംസ്ഥാന പാതയിൽ കാരാത്തോട് മുതൽ കുരിയാട് വരെ പ്രചാരണവാഹനങ്ങളും മറ്റും അനുവദിക്കില്ലെന്നും മണ്ഡലത്തിലെ അതത് പഞ്ചായത്തുകളിൽ വച്ച് കലാശക്കൊട്ട് നടത്താമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. വിവിധ രാഷ്ട്രീയപാർട്ടികൾ തകിർതിയിൽ പ്രചാരണം നടത്തിയെങ്കിലും മണ്ഡലത്തിൽ പൊതുവേ തണുത്ത പ്രതികരണമാണുണ്ടായത്. അവസാന ഘട്ടത്തിൽ പ്രമുഖനേതാക്കൾ രംഗത്തെത്തിയതോടെ അന്തരീക്ഷത്തിന് ഉണർവേകി. അതുകൊണ്ട് തന്നെ കലാശക്കൊട്ടിൽ ആവേശം നിറയ്ക്കാൻ പാർട്ടികൾ ശ്രമിക്കും. യുഡിഎഫ് സ്ഥാനാർഥി കെ.​​​എ​​ൻ.​​​എ.​​​ഖാ​​​ദർ, എൽഡിഎഫ് സ്ഥാനാർഥി പി.പി. ബഷീർ ബിജെപി സ്ഥാനാർഥി കെ.​​​ജനച​ന്ദ്ര​ൻ തുടങ്ങി ആറ് സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.

പാകിസ്താന്‍ എയര്‍ലൈന്‍സ് യുഎസിലേക്കുള്ള സര്‍വീസ് നിർത്തുന്നു, കാരണം ട്രംപിന്റെ പ്രസ്താവന?
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ദിവസങ്ങളോളം വേങ്ങരയിൽ ക്യാമ്പ് ചെയ്ത് നിരവധി കുടുംബ സംഗമങ്ങളിൽ പങ്കെടുത്തത് എൽഡിഎഫ് ക്യാമ്പിന് ആവേശമായി. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനും വി.എസും മണ്ഡലത്തിൽ പ്രചാരണം നടത്തി. അവസാന ദിവസങ്ങളിൽ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി റോഡ് ഷോയുമായി രംഗത്തിറങ്ങിയത് യു.ഡി.എഫ് അണികളെയും ആവേശത്തിലാഴ്ത്തി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും കുടുംബ യോഗങ്ങളിൽ സജീവമായിരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടിയും മണ്ഡലത്തിൽ സജീവ സാന്നിദ്ധ്യമായിരുന്നു. മുസ്ലിംലീഗും കോൺഗ്രസും തമ്മിൽ അത്ര നല്ല ബന്ധത്തിലല്ലാത്ത മണ്ഡലത്തിൽ ഇവരുടെ പ്രചാരണം ഗുണം ചെയ്യുമെന്നാണ് മുസ്ലിംലീഗിന്റെ പ്രതീക്ഷ. ജനരക്ഷായാത്രയുമായി സംസ്ഥാനനേതാക്കൾ ഇന്നലെ വേങ്ങരയിലെത്തിയത് ബിജെപി ക്യാമ്പിലും ആവേശം ഉണർത്തിയിട്ടുണ്ട്.

malapuram

പ്രവാസികളേറെയുളള വേങ്ങരിയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ പൊതുവേ വോട്ടിംഗ് ശതമാനം കുറവായിരുന്നു. അത് ഇരുമുന്നണികളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കെ.എൻ.എ. ഖാദറിന്റെ സ്ഥാനാർത്ഥിത്വം സൃഷ്ടിച്ച വിവാദങ്ങളും ലീഗ് വിമതൻ രംഗത്തുളളതും സൃഷ്ടിച്ച പ്രശ്നങ്ങൾക്കൊപ്പം വോട്ടിംഗ് ശതമാനം വീണ്ടും ഇടിഞ്ഞാൽ തലവേദനയാകുമെന്ന ഭയം ലീഗിനുണ്ട്.. എന്നാൽ , ലീഗിന്റെ കോട്ടയായ വേങ്ങരയിൽ അതൊന്നും പ്രശ്നമാവില്ലെന്ന ആത്മവിശ്വാസത്തിലാണ് നേതാക്കൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+