സെക്രട്ടറിയേറ്റിൽ അനുമതിയില്ലാതെ വനിതാ വ്‌ളോഗറുടെ വീഡിയോ ചിത്രീകരണം; പിന്നാലെ വിവാദം
തിരുവനന്തപുരം: അതീവ സുരക്ഷാ മേഖലയായ സെക്രട്ടറിയേറ്റിൽ വനിതാ വ്‌ളോഗർ വീഡിയോ ചിത്രീകരിച്ചത് വിവാദമാവുന്നു. മതിയായ അനുമതി വാങ്ങാതെയാണ് ചിത്രീകരണം നടന്നതെന്നാണ് വിമർശനം. അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്ക് പോലും കർശന നിയന്ത്രണമുള്ള മേഖലയിലാണ് വ്‌ളോഗ് ചിത്രീകരണം നടന്നത്. സ്പെഷ്യൽ സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങാണ് വനിതാ വ്‌ളോഗർ ചിത്രീകരിച്ചത്.
ഇതുമായി ബന്ധപ്പെട്ട അനുമതിയൊന്നും എടുത്തിട്ടില്ലെന്നാണ് ആഭ്യന്തരവകുപ്പ് നൽകുന്ന വിശദീകരണം. സെക്രട്ടറിയേറ്റിലെ ചിത്രീകരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് ആഭ്യന്തര വകുപ്പാണ്. നിരന്തരം പോലീസുകാർ കയറി ഇറങ്ങുന്ന ഇടമായിട്ടും, അതീവ സുരക്ഷാ മേഖലയായിട്ടും കൂടി എങ്ങനെ അവർക്ക് ചിത്രീകരണം നടത്താനുള്ള അവസരം ലഭിച്ചുവെന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം.

ഈ ബുധനാഴ്‌ച ഉച്ചയോടെയായിരുന്നു സ്‌പെഷ്യൽ സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങുകൾ നടന്നത്. അതിനിടയിലായിരുന്നു യുവതിയുടെ വ്‌ളോഗ് ചിത്രീകരണവും. സ്പെഷ്യൽ സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങ് ചിത്രീകരിച്ച് ഇവർ പുറത്തിവിടുകയും ചെയ്‌തിട്ടുണ്ട്.വ്ളോഗർ നൽകിയ മൈക്ക് ഉപയോഗിച്ചാണ് ചടങ്ങില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരില്‍ കൂടുതൽ പേരും സംസാരിച്ചത്.
കഴിഞ്ഞ ഒരു വർഷമായി സെക്രട്ടറിയേറ്റിൽ ചിത്രീകരണത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. അതീവ സുരക്ഷാ മേഖല ആയതിനാലായിരുന്നു നിയന്ത്രണം. നിശ്ചിത തുക ഫീസായി വാങ്ങി സെക്രട്ടേറിയറ്റിൽ മുൻപ് സിനിമാ ഷൂട്ടിങ് ഉൾപ്പെടെ അനുവദിച്ചിരുന്നു. എന്നാൽ ഇടക്കാലത്ത് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടിയായിരുന്നു ഇത് നിർത്തലാക്കിയത്.
മാധ്യമങ്ങൾക്ക് ഇപ്പോഴും വിലക്ക് തുടരുന്നതിനിടെ ആണ് വ്‌ളോഗർക്ക് ചിത്രീകരണത്തിന് അനുമതി നൽകിയത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഔദ്യോഗിക ചിത്രീകരണങ്ങൾ മാത്രം പിആർഡിയുടെ നേതൃത്വത്തിൽ നടത്താമെന്നായിരുന്നു ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശം. നേരത്തെ സിനിമാ-സീരിയൽ ചിത്രീകരണങ്ങൾക്ക് നൽകിയ അപേക്ഷകൾ എല്ലാം സർക്കാർ തള്ളിയിരുന്നു.
അതിനിടെ സെക്രട്ടറിയേറ്റിലെ ഇടത് സംഘടനകൾ തമ്മിലുള്ള ചേരിപ്പോരാണ് വനിതാ വ്‌ളോഗറുടെ വീഡിയോ ചിത്രീകരണത്തിന് പിന്നിലെന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം. അതിന്റെ ഭാഗമായാണ് സ്‌പെഷ്യൽ സെക്രട്ടറിയുടെ സ്ഥലംമാറ്റമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. പാർട്ടി ഫ്രാക്ഷൻ ഗ്രൂപ്പ് അംഗം കൂടിയായിരുന്നു ഈ സ്‌പെഷ്യൽ സെക്രട്ടറി.
സംസ്ഥാന നേതൃത്വത്തിന്റെ താൽപര്യ പ്രകാരമാണ് ഈ സ്ഥലംമാറ്റമെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ മുൻ അഡീഷണൽ സെക്രട്ടറിക്കെതിരെ തൊഴിൽ പീഡനത്തിന് റിപ്പോർട്ട് നൽകിയതിനെ തുടർന്ന് ചിലർ സമ്മർദം ചെലുത്തി സ്ഥലംമാറ്റിയെന്നാണ് മറ്റൊരു കൂട്ടർ വാദിക്കുന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications