ഉമ്മന്‍ചാണ്ടിക്കും അടൂര്‍ പ്രകാശിനുമെതിരെ വിജിലന്‍സ് കേസ്...
തിരുവനന്തപുരം: പോബ്‌സണ്‍ എസ്റ്റേറ്റിന് ഏക്കറുകണക്കിന് ഭൂമി എഴുതിക്കൊടുക്കാന്‍ തീരുമാനിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും റവന്യൂമന്ത്രിയായിരുന്ന അടൂര്‍ പ്രകാശിനുമെതിരെ വിജിലന്‍സ് കേസ്. പോബ്‌സണ്‍ ഭൂമി ഇടപാടില്‍ അഴിമതിയുണ്ടെന്നും സാമ്പത്തിക ലാഭം ലക്ഷ്യം വച്ചാണ് ഉമ്മന്‍ചാണ്ടി പോബ്‌സണ്‍ ഗ്രൂപ്പിന് കരമടക്കാന്‍ അനുമതി നല്‍കിയതെന്നുമാണ് പരാതി.
എറണാകുളം സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ആണ് ഉമ്മന്‍ചാണ്ടി, അടൂര്‍ പ്രകാശ്, വിശ്വാസ് മേത്ത, പോബ്‌സണ്‍ ഗ്രൂപ്പ് എംഡി എന്നിവര്‍ക്കെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയതത്. കേസ് ജൂലയ് പതിനെട്ടിന് കോടതി പരിഗണിക്കും. അന്ന് കോടതി വിശദമായ വാദം കേള്‍ക്കും.

പോബ്‌സ് ഗ്രൂപ്പ് കൈവശം വച്ചിരുന്ന 833 ഏക്കര്‍ ഭൂമിക്കു നികുതിയടക്കാന്‍ അവരുടെ അപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. റവന്യൂ സെക്രട്ടറി ഈ ഉത്തരവിറക്കുന്നത് തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു തൊട്ടു മുന്‍പായിരുന്നു. പോബ്‌സ് പ്ലാന്റേഷന്‍ സര്‍ക്കാരുമായി ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് നടത്തിയികൊണ്ടിരിക്കുന്നതിനിടെയാണ് ഈ തീരുമാനം. ഇതിനെതിരെ കെപിസിസി പ്രസിഡന്റ് വിഎം സുധീരനടക്കം പരസ്യ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.
2004 ലെ യുഡിഎഫ് സര്‍ക്കാരും 2010 ഇടതു സര്‍ക്കാരും സര്‍ക്കാരിലേക്ക് ഏറ്റെടുത്ത പീരുമേട് പഞ്ചായത്തിലെ 750 ഏക്കര്‍ മിച്ചഭൂമി ഹോപ്‌സ് പ്ലാന്റേഷന് കൈമാറാനായിരുന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സര്‍ക്കാരിലേക്കു കണ്ടുക്കെട്ടിയ 251 ഏക്കര്‍ ഭൂമി കൂടി സ്വകാര്യ കമ്പനിക്കു വിട്ടുനല്‍കിക്കൊണ്ടാണു റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. വിശദമായ പരിശോധന പോലും നടത്താതെ ഔട്ട് ഓഫ് അജണ്ടയായാണ് മന്ത്രിസഭായോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
ആരുമറിയാതെ ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശാനുസരണമാണ് റവന്യു സെക്രട്ടറി ഉത്തരവിറക്കിയത്. ഉത്തരവിറക്കിയതിന് പിന്നില്‍ ഉന്നത രാഷ്ട്രീയ സമ്മര്‍ദ്ദമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. വനം മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉത്തരവിനെ പറ്റി അറിഞ്ഞിരുന്നില്ലെന്ന് അടുത്തിടെ വ്യക്തമാക്കിയിരുന്നു.
Read More: എംകെ ദാമോദരന് ഏത് കേസുമെടുക്കാം... സര്‍ക്കാരിന്റെ പ്രതിഫലം പറ്റുന്നില്ലെന്ന് പിണറായി












Click it and Unblock the Notifications