കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിസാമില്‍ ഡിജിപി കുടുങ്ങുമോ... ഡിജിപിക്കെതിരെ വിജിലന്‍സ് അന്വേഷണം

  • By Soorya Chandran
Google Oneindia Malayalam News

തൃശൂര്‍: ചന്ദ്രബോസ് വധക്കേസിലെ പ്രതിയും വിവാദ വ്യവസായിയും ആയ നിസാമിന് പോലീസിലെ പല ഉന്നതരുമായും അടുത്ത ബന്ധമുണ്ടെന്നാണ് ആക്ഷേപം. ആ ബന്ധം സംസ്ഥാനത്തെ പോലീസ് തലവന്‍ വരെ എത്തിയിട്ടുണ്ടോ എന്നായിരുന്നു ഇത്ര നാളും ചര്‍ച്ച.

ഇപ്പോഴിതാ സംസഥാന പോലീസ് മേധാവിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരിക്കുന്നു. നിസാമിന്റെ സാമ്പത്തിക സ്വാധീനത്തിന് ഡിജിപി വഴങ്ങി എന്ന ആരോപണമാണ് അന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

DGP

തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഡിജിപിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച് ആദ്യം രംഗത്തെത്തിയത് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് ആയിരുന്നു. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയിട്ടും ഫലമില്ലാതെ വന്നതോടെ ജോര്‍ജ്ജ് തന്നെയാണ് ഇത് സംബന്ധിച്ച രേഖകള്‍ പുറത്ത് വിട്ടത്.

തൃശൂര്‍ മുന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബും മുന്‍ഡിജിപി കൃഷ്ണ മൂര്‍ത്തിയും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണമായിരുന്നു അന്ന് പുറത്ത് വിട്ടത്. ഈ വിഷയത്തില്‍ പിസി ജോര്‍ജ്ജിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡിജിപി അന്ന് പറഞ്ഞിരുന്നു.

ഇപ്പോള്‍ വിജിലന്‍സ് കോടതി അന്വേഷിക്കാന്‍ പറഞ്ഞ പോലീസ് ഉദ്യോഗസ്ഥരുടെ കൂട്ടത്തില്‍ ജേക്കബ് ജോബും ഉണ്ട്. ജോബ് ഇപ്പോള്‍ സസ്‌പെന്‍ഷനില്‍ ആണ്. ഒമ്പത് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് വിജിലന്‍സ് അന്വേഷണം നടക്കുക.

English summary
Vigilance Court ordered probe against DGP in Nizam case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X