വന്‍ അഴിമതി നടത്തിയിട്ടും സര്‍വ്വീസില്‍ തുടരുന്നു;ടോം ജോസിന്റെ കേസില്‍ സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം
ടോം ജോസിനെതിരെ നടപടിയെടുക്കേണ്ടെന്ന് ചീഫ് സെക്രട്ടറി എന്തുകൊണ്ടാണ് തീരുമാനിച്ചതെന്നും കോടതി ചോദിച്ചു.
തിരുവനന്തപുരം: കോടികളുടെ അഴിമതി നടത്തിയ ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ വെച്ചുകൊണ്ടിരിക്കുന്നത് എന്തിനെന്ന് വിജിലന്‍സ് കോടതി. ടോം ജോസിന്റെ കേസിലായിരുന്നു കോടതിയുടെ വിമര്‍ശനം. ടോംജോസ് 2.40 കോടി രൂപയുടെ അഴിമതി നടത്തിയതായാണ് വിജിലന്‍സ് കണ്ടെത്തിയത്.
വിജിലന്‍സ് അന്വേഷണ ശുപാര്‍ശകളില്‍ ചീഫ് സെക്രട്ടറി നടപടിയെടുത്തില്ലെന്നും കോടതി വിമര്‍ശിച്ചു. ടോം ജോസിനെതിരെ നടപടിയെടുക്കേണ്ടെന്ന് ചീഫ് സെക്രട്ടറി എന്തുകൊണ്ടാണ് തീരുമാനിച്ചതെന്നും കോടതി ചോദിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തില്‍ അന്വേഷണം നടക്കുകയും വിജിലന്‍സ് നിരവധി ശുപാര്‍ശകള്‍ ചീഫ് സെക്രട്ടറി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ചീഫ് സെക്രട്ടറിക്ക് 10 കത്തുകള്‍ അയച്ചതായി വിജിലന്‍സ് കോടതിയെ ബോധിപ്പിച്ചു.

ചീഫ് സെക്രട്ടറി വിജയാനന്ദിനെതിരായ പരാതി പരിഗണിക്കവെയാണ് സര്‍ക്കാരിനെതിരായി വിജിലന്‍സ് കോടതിയുടെ രൂക്ഷ വിമര്‍ശനം വന്നത്. ടോം ജോസ് അഴിമതി നടത്തിയെന്ന് കണ്ടെത്തിയതായും രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും വിജിലന്‍സ് കോടതിയെ അറിയിച്ചു. നടപടി ശുപാര്‍ശ ചെയ്ത് വകുപ്പ് മേലധികാരികളും വിജിലന്‍സും നല്‍കുന്ന ഫയലുകള്‍ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് പായച്ചിറ നവാസാണ് കോടതിയെ സമീപിച്ചത്.
ഹര്‍ജിക്കാരനായ നവാസ് പായിച്ചിറ ചൂണ്ടിക്കാട്ടിയ രണ്ട് ഫയലുകള്‍ ഹാജരാക്കാന്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരായ ഫയലുകള്‍ ഹാജരാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്.












Click it and Unblock the Notifications