500 രൂപയുടെ സാധനങ്ങളില്ല, തൂക്കക്കുറവ്; ഓണക്കിറ്റിൽ വ്യാപക ക്രമക്കേട് നടന്നെന്ന് വിജിലൻസ് കണ്ടെത്തൽ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സപ്ലൈക്കോ വഴി വിതരണം ചെയ്യുന്ന ഓണക്കിറ്റില്‍ തട്ടിപ്പ് നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. 500 രൂപയുടെ സാധനങ്ങള്‍ ഓണക്കിറ്റില്‍ ഇല്ലെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. 300 രൂപയുടെ സാധനങ്ങള്‍ മാത്രമാണ് കിറ്റിലുള്ളതെന്ന പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് പരിശോധന നടത്തിയത്. മിക്ക പായ്ക്കിംഗ് സെന്ററുകളിലെയും ഓണക്കിറ്റുകളില്‍ 400 മുതല്‍ 490 രൂപ വരെയുള്ള സാധനങ്ങളാണ് കാണപ്പെട്ടത്. 500 രൂപയുടെ സാധനങ്ങള്‍ ഉണ്ടെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. പായ്ക് ചെയ്യുന്ന സാധനങ്ങളുടെ തൂക്കത്തില്‍ കുറവുണ്ടെന്നും ഗുണനിലവാരം കുറവാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

കിറ്റിലെ ശര്‍ക്കരയുടെ തൂക്കത്തില്‍ 50 ഗ്രാം മുതല്‍ 100 ഗ്രാം വരെ കുറവുള്ളതായി കണ്ടെത്തി. ചില പായ്ക്കറ്റുകളില്‍ നിര്‍മ്മാണ തീയതി പാക്കിംഗ് തീയതി എന്നിവ ഉണ്ടായിരുന്നില്ല. എല്ലാ ഭക്ഷ്യ വസ്ത്ുക്കളും ചില കിറ്റുകളില്‍ ഉണ്ടായിരുന്നില്ല.കിറ്റുകളിലെ സാധനങ്ങളുടെ ഗുണനിലവാരവും തൂക്കവും ഉറപ്പുവരുത്തുന്നതിന് സപ്ലൈക്കോ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി അന്വേഷണത്തില്‍ കണ്ടെത്തി.
Recommended Video
ക്രമക്കേടില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്ക് നേരെ നടപടിയുണ്ടാകും. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നാണ് വിവരം. കിറ്റുകളെ കുറിച്ച് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഓപ്പറേഷന്‍ ക്ലീന്‍ കിറ്റ് എന്ന പേരില്‍ വിജിലന്‍സ് പരിശോധന നടത്തിയത്. അതേസമയം, കിറ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന സാധനങ്ങള്‍ മറ്റ് പൊതുവിപണിയില്‍ പോയി വാങ്ങിയാല്‍ ഇത്രയും വിലയാകില്ലെന്ന് കണക്കുകള്‍ തെളിയിക്കുന്നു.
അതേസമയം, 500 രൂപ ഏകദേശമുള്ള കണക്കാണെന്നായിരുന്നി സപ്ലൈക്കോ നല്‍കുന്ന വിശദീകരണം. എന്നാല്‍ സര്‍ക്കാരിലേക്ക് നല്‍കിയ കണക്കിലും പായ്ക്കിംഗ് ചാര്‍ജ് ഉള്‍പ്പടെ ചെലവ് 500 രൂപയാണെന്നാണ് അറിയിച്ചത്. കിറ്റില്‍ ഉള്‍പ്പെട്ട 11 സാധനങ്ങള്‍ സപ്ലൈക്കോ ഔട്ട്‌ലെറ്റില്‍ നേരിട്ട് പോയി വാങ്ങിയാല്‍ 357 രൂപയേ ചിലവാകൂ. 20 രൂപയുടെ തുണി സഞ്ചിയും അഞ്ച് രൂപയുടെ പായ്ക്കിംഗ് ചാര്‍ജ് കൂടിയായല്‍ 382 രൂപയേ ആവുന്നുള്ളൂ. വിപണിയിലെ മുന്തിയ ഇനം ബ്രാന്‍ഡ് വാങ്ങിയാല്‍ പോലും എല്ലാ സാധനങ്ങള്‍ക്കും 500 രൂപയേ ആവുന്നുള്ളൂ.












Click it and Unblock the Notifications