ലോക്കര്‍ കാലിയാക്കി, കെ ബാബുവിന് ഒളിപ്പിക്കാന്‍ രഹസ്യങ്ങളേറെ; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും...
കൊച്ചി: മുന്‍ എക്‌സൈസ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ ബാബുവിന്റെ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ ബാബു കോടിക്കണക്കിന് രൂപയുടെ അധികൃത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയരുന്നു. ബാബുവിന്റെയും കുടുംബാംഗങ്ങളുടെയും ലോക്കറില്‍ നിന്ന് തമിഴ്‌നാട്ടിലും കേരളത്തിലും ബാബു വാങ്ങിച്ച് കൂട്ടിയ സ്വത്തുക്കളുടെ രേഖകള്‍ ലഭിച്ചിരുന്നു.
എന്നാല്‍ റെയ്ഡ് മുന്‍കൂട്ടി കണ്ട് ബാബു രണ്ട് ലോക്കറുകള്‍ കാലിയാക്കിയിരുന്നു. വിജിലന്‍സ് അന്വേഷണത്തിന് മുമ്പായി ബാബുവിന്റെയും ഭാര്യയുടെയും ലോക്കറുകള്‍ കാലിയാക്കിയത്. ഇത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.

ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് വിജിലന്‍സിന്റെ തീരുമാനം. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് റെയ്ഡ് നടത്തുന്നതിന് ഒരു മാസം മുന്‍പാണ് കെ ബാബുവിന്റെയും ഭാര്യയുടെയും രണ്ടു ലോക്കറുകള്‍ കാലിയാക്കിയത്.
തൃപ്പൂണിത്തുറ എസ്ബിടി, എസ്ബിഐ ബാങ്കുകളിലുളള ലോക്കറുകളാണ് കാലിയാക്കിയത്. ലോക്കറുകള്‍ കാലിയാക്കുന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കണമെന്ന് വിജിലന്‍സ് ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also: കൈരളി ടിവി മാനസിക രോഗികളുടെ ആത്മാവിഷ്‌കാരം; ജോണ്‍ ബ്രീട്ടാസിനെതിരെ ആഷിക് അബു...
നേരത്തെ ബാബുവിന്റെ വീട്ടിലും ബിനാമിയെന്ന് കരുതുന്നവരുടെ വീടുകളിലും ഭാര്യയുടെയും മക്കളുടെയും ലോക്കറുകളിലും വിജിലന്‍സ് പരിശോധന നടത്തുകയും ലക്ഷക്കണക്കിന് രൂപയും ധാരാളം സ്വര്‍ണാഭരണങ്ങളും കണ്ടെടുക്കുകയും ചെയ്തിരുന്നു.
മൂന്നൂറ് പവനോളം സ്വര്‍ണമാണ് വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയത്. തമിഴ്‌നാട്ടില്‍ ഭൂമി വാങ്ങിയതിന്റെയും ബിനാമി ഇടപാടുകളുടെയും രേഖകള്‍ വിജിലന്‍സ് കണ്ടെടുത്തിരുന്നു.
Read Also: ദൃശ്യവിസ്മയമൊരുക്കി ഓണാഘോഷം; ഉത്സവാന്തരീക്ഷത്തില്‍ തലസ്ഥാനം- ചിത്രങ്ങള്‍
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications