കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം; പരാതി നല്‍കിയത് മുന്‍ ഡ്രൈവര്‍
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം. കെ സുധാകരന്‍റെ മുന്‍ ഡ്രൈവര്‍ ആയിരുന്ന പ്രശാന്ത് ബാബു അഴിമതി ആരോപിച്ച് നല്‍കിയ പരാതിയിലാണ് വിജിലന്‍സിന്‍റെ പ്രാഥമിക അന്വേഷണം നടക്കുന്നത്. കെ സുധാകരന്‍ അനധികൃതമായ സ്വത്ത് സമ്പാദിച്ചെന്നാണ് പരാതിയില്‍ ഉന്നയിക്കുന്നത്. ഇതില്‍ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിജിലൻസ് ഡയറക്ടറാണ് ഉത്തരവിട്ടത്. പരാതിയിൽ കഴമ്പുണ്ടോയെന്നാണ് പ്രാഥമിക പരിശോധന. പരാതിയില്‍ കഴമ്പ് ഉണ്ടെന്ന് ബോധ്യപ്പെട്ടാല്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയത് അന്വേഷണം ആരംഭിക്കും.
കരുണാകരന്‍ ട്രസ്റ്റിന്റെ പേരിലും, പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തിനുമായി അനധികൃത പണപ്പിരവ് നടത്തിയെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് മുൻ സെക്രട്ടറിയും സുധാകരന്‍റെ അടുത്ത അനുയായികളില്‍ ഒരാളുമായിരുന്നു പരാതിക്കാരനായ എം പ്രശാന്തന്‍. മുൻ മുഖ്യമന്ത്രി കരുണാകരൻ പഠിച്ച ചിറക്കൽ രാജാസ് ഹൈസ്‌കൂളും അഞ്ച് ഏക്കർ സ്ഥലവും വാങ്ങാൻ കെ കരുണാകരൻ മെമ്മോറിയൽ ട്രസ്‌റ്റ് രൂപീകരിച്ച് വിദേശത്തുനിന്നടക്കം 32 കോടിയോളം രൂപ പിരിച്ചു. കെ സുധാകരന്‍റെ നേതൃത്വത്തിലായിരുന്നു ഈ പിരിവെന്നും പരാതിയില്‍ പറയുന്നു.
Recommended Video


സില്‍വര്‍ സിന്ധു; ഇന്ത്യയുടെ ആദ്യ വനിതാ ഒളിംപിക്‌സ് വെള്ളി മെഡല്‍ വിജയിയെക്കുറിച്ച് അറിയാം
സ്കൂള്‍ വാങ്ങുന്നതിന് കരാറിന് വിരുദ്ധമായി കെ സുധാകരന്‍റെ ഇടപെടലുണ്ടായി. ട്രസ്‌റ്റിന്റെപേരിൽ പിരിച്ച പണം സ്വന്തമാക്കാനായിരുന്നു ഇത്. പിന്നീട് ചിറക്കല്‍ രാജകുടുബം അഡ്വാന്‍സ് തിരികെ നല്‍കി സ്കൂള്‍ മറ്റൊരു സഹകരണ ബാങ്കിന് വില്‍ക്കുകയും ചെയ്തിരുന്നു. ട്രസ്‌റ്റിന്റെയും സുധാകരന്‍ മുന്‍ കൈ എടുത്തും രൂപീകരിച്ച എഡ്യൂപാർക്കിന്റെയും അക്കൗണ്ട് പരിശോധിക്കണമെന്നും പരാതിയിൽ പറയുന്നുണ്ട്.
ഹോട്ട് ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് യഷിക ആനന്ദ്; വൈറലായി പുതിയ ഫോട്ടോഷൂട്ട്












Click it and Unblock the Notifications