• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിജയ് ബാബുവിന്റെ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്ന് പൊലീസ്; ഇനി നീക്കം ഹൈക്കോടതി പറയുന്നത് പോലെ

Google Oneindia Malayalam News

കൊച്ചി: നടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാതിരിക്കാനാവില്ലെന്ന നിലപാടില്‍ പൊലീസ്. എന്നാല്‍ നടപടി ഇനി ഹൈക്കോടതി നിര്‍ദേശ പ്രകാരം ആയിരിക്കും എന്നാണ് ഡെപ്യൂട്ടി കമ്മിഷണര്‍ വി യു കുര്യാക്കോസ് പറയുന്നത്. നടി ബലാത്സംഗ പരാതി ഉന്നയിച്ചതിന് പിന്നാലെ ഒളിവില്‍ പോയ വിജയ് ബാബു ഇപ്പോഴും വിദേശത്ത് കഴിയുകയാണ്. ഏപ്രില്‍ 22 നാണ് യുവ നടി വിജയ് ബാബുവിനെതിരെ പരാതി നല്‍കിയത്.

ഇതിന് പിന്നാലെ ആദ്യം ഗോവയിലേക്കും അവിടെ നിന്ന് ബെംഗളൂരുവിലെത്തി ദുബായിലേക്കും കടന്നുകളഞ്ഞെന്നാണ് പൊലീസ് പറയുന്നത്. വിജയ് ബാബുവിനെതിരായ അറസ്റ്റ് വാറന്റ് കേരള പൊലീസ് ദുബായ് പൊലീസിന് കൈമാറിയിട്ടുണ്ട്. അതേസമയം വിജയ് ബാബുവിനോട് കീഴടങ്ങാന്‍ പൊലീസ് പറഞ്ഞെങ്കിലും ബിസിനസ് ടൂറിലാണെന്നും മേയ് 19 ന് നാട്ടിലെത്തും എന്നുമാണ് അറിയിച്ചിട്ടുള്ളത്.

ഷഹനയുടെ മരണം ആത്മഹത്യയെന്ന് നിഗമനം: ഫോറന്‍സിക് സംഘം വീട്ടില്‍ പരിശോധന നടത്തിഷഹനയുടെ മരണം ആത്മഹത്യയെന്ന് നിഗമനം: ഫോറന്‍സിക് സംഘം വീട്ടില്‍ പരിശോധന നടത്തി

1

വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി മധ്യ വേനലവധി കഴിഞ്ഞ് മേയ് 18 ന് പരിഗണിക്കും എന്നാണ് വിവരം. ഇതില്‍ തീരുമാനമായ ശേഷം കീഴടങ്ങാം എന്നാണ് വിജയ് ബാബുവിന്റെ നിലപാട്. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി പ്രോസിക്യൂഷന്റെ നിലപാട് ആരാഞ്ഞിരുന്നു. ഈയാഴ്ച തന്നെ വിജയ് ബാബുവിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം വിജയ് ബാബുവിനെ പിടികൂടാന്‍ അറസ്റ്റ് വാറന്റ് യു എ ഇ പൊലീസിന് കൈമാറിയ വിവരം പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും.

2

വിജയ് ബാബുവിനെ പിടികൂടാന്‍ യു എ ഇയിലേക്ക് പോകണമോ എന്ന കാര്യത്തില്‍ ഹൈക്കോടതിയുടെ തീരുമാനം അറിഞ്ഞതിന് ശേഷമാകും പൊലീസ് അന്തിമ തീരുമാനത്തിലെത്തുക. വിജയ് ബാബുവിന്റെ അറസ്റ്റ് ഒഴിവാക്കാനാവില്ലെന്ന് പൊലീസ് ഇതിനോടകം അറിയിച്ചിട്ടുണ്ട്. വിജയ് ബാബുവിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് തന്നെയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നേരത്തെ തന്നെ അറിയിച്ചിട്ടുള്ളത്. വിജയ് ബാബുവിനെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തേണ്ടി വരും. പീഡനം നടന്നെന്ന് പരാതിയില്‍ പറയുന്ന ഫ്ളാറ്റിലുള്‍പ്പെടെ തെളിവെടുപ്പ് ആവശ്യമാണ് എന്നാണ് പൊലീസ് അറിയിക്കുന്നത്.

3

നേരത്തെ ഫ്‌ളാറ്റുകളിലെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. വിജയ് ബാബു യു എ ഇയില്‍ എവിടെയാണ് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ലാത്തതാണ് പൊലീസിനെ കുഴയ്ക്കുന്നത്. ഇത കണ്ടെത്തി അറിയിക്കാനായിരുന്നു യു എ ഇ പൊലീസിനു വാറന്റ് കൈമാറിയിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഇനി ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരാണ് നടപടി സ്വീകരിക്കേണ്ടത്. ഇന്റര്‍പോള്‍ വഴി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായാണ് കൊച്ചിയിലെ കോടതി വിജയ് ബാബുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

4

വേണ്ടി വന്നാല്‍ യു ഇ എ പൊലീസിന് വിജയ് ബാബുവിനെ തടഞ്ഞുവയ്ക്കാന്‍ പോലും അധികാരമുണ്ട്. മുന്‍കൂര്‍ ജാമ്യം ലഭിക്കാതിരുന്നിട്ടും കീഴടങ്ങിയില്ലെങ്കില്‍ ദുബായിലേക്ക് തിരിക്കുന്ന കാര്യത്തില്‍ പൊലീസ് തീരുമാനമെടുക്കും. കഴിഞ്ഞ മാര്‍ച്ച് 13 മുതല്‍ ഒരു മാസം വിജയ് ബാബു കൊച്ചിയിലെ ഫ്ളാറ്റിലും ആഡംബര ഹോട്ടലിലും പാര്‍പ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തു എന്നാണ് നടിയുടെ പരാതി. എന്നാല്‍ നടിയുടെ പരാതിയ്ക്ക് പിന്നില്‍ സിനിമാരംഗത്തെ എതിരാളികളുടെ ഗൂഢാലോചനയാണ് എന്നാണ് വിജയ് ബാബു പറയുന്നത്. അതിനിടെ വിജയ് ബാബു ഫേസ്ബുക്ക് ലൈവിലെത്തി നടിയുടെ പേര് വെളിപ്പെടുത്തിയതും വിവാദമായിരുന്നു.

സാരിയില്‍ ഷംനയുടെ സൂപ്പര്‍ലുക്ക് കണ്ടോ; വൈറല്‍ ചിത്രങ്ങള്‍

cmsvideo
  ഇനി ഒളിച്ചുകളി നടക്കില്ല, വിജയ് ബാബുവിനെ UAE പൊലീസ് പൊക്കും
  English summary
  Vijay Babu Actress Case: Here's what the Kerala Police next move in actress metoo case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X