കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളെ സിനിമാ നിര്‍മാണത്തിന് പ്രേരിപ്പിക്കാന്‍ വിജയ് ബാബു യുവതികളെ ദുരുപയോഗിച്ചു; പണമിടപാട് അന്വേഷിക്കും

Google Oneindia Malayalam News

കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒൡവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളില്‍ പൊലീസ് അന്വേഷണം തുടങ്ങി. വിജയ് ബാബുവിന്റെ സിനിമ നിര്‍മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ മറവില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. നിലവില്‍ വിദേശത്ത് ഒളിവില്‍ കഴിയുകയാണ് വിജയ് ബാബു.

പീഡനത്തിനിരയായ പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴികളില്‍ വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച പരാമര്‍ശമുണ്ടെന്നാണ് സൂചന. സമ്പന്നരായ പ്രവാസികളെ സ്വാധീനിച്ച് സിനിമാ നിര്‍മാണത്തിന് പ്രേരിപ്പിക്കാന്‍ വിജയ് ബാബു സിനിമാ മോഹവുമായെത്തുന്ന യുവതികളെ ദുരുപയോഗിച്ചു എന്നതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്ന് മനോരമ ഓണ്‍ലെന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബാബു അക്രമാസക്തനായത് എന്തിന്, പ്രചരിക്കുന്ന വീഡിയോയുടെ സത്യമെന്ത്? ഉമ്മ പറയുന്നുബാബു അക്രമാസക്തനായത് എന്തിന്, പ്രചരിക്കുന്ന വീഡിയോയുടെ സത്യമെന്ത്? ഉമ്മ പറയുന്നു

1

നേരത്തെ വിനോദ ചാനലിലെ ഉദ്യോഗസ്ഥനായിരിക്കെ മലയാള സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് വാങ്ങിയതില്‍ വിജയ് ബാബു സാമ്പത്തിക വെട്ടിപ്പ് നടത്തിയതായി പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ കേസിലെ സാക്ഷിയായ സാന്ദ്ര തോമസ് പിന്നീട് വിജയ് ബാബുവിന്റെ ബിസിനസ് പങ്കാളിയായി. ഇതോടെ വിജയ് ബാബുവിനെതിരെ ഇവര്‍ തെളിവ് നല്‍കിയതുമില്ല. ഇതോടെ വിനോദ ചാനലിന്റെ അധികാരികള്‍ സാമ്പത്തിക വഞ്ചനക്കുറ്റം ചുമത്തി നല്‍കിയ പരാതി പിന്‍വലിക്കുകയായിരുന്നു.

2

നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിനെതിരെ പരാതി ഉയര്‍ന്നതോടെ പണം നല്‍കി കേസ് ഒതുക്കാന്‍ ശ്രമം നടത്തിയ മലയാളി സംരംഭകനെക്കുറിച്ചും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യും മുന്‍പ് കൂട്ടാളിയായ സംരംഭകനെ പൊലീസ് ചോദ്യം ചെയ്യും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. പരാതി നല്‍കിയ നടിയെ ബ്ലാക്‌മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ സംരംഭകന്റെ നേതൃത്വത്തില്‍ ശ്രമം നടത്തിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്.

3

പരാതി പറയാന്‍ ഒരുങ്ങിയ മറ്റൊരു യുവതിയെയും ഇത്തരത്തില്‍ ബ്ലാക്‌മെയില്‍ ചെയ്തു പിന്തിരിപ്പിക്കാനും സംരംഭകന്റെ നേതൃത്വത്തില്‍ ശ്രമം നടത്തിയിരുന്നു. ഈ സംരംഭകന്റെ ഫോണ്‍ കോളുകള്‍ പരിശോധിച്ചാണ് വിജയ് ബാബുവിന്റെ ഒളിത്താവളം സംബന്ധിച്ച വിവരം പൊലീസ് കണ്ടെത്തിയത്. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്.

4

വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലെത്തിക്കാനുള്ള ബ്ലൂ കോര്‍ണര്‍ നോട്ടിസ് ഇന്റര്‍പോള്‍ പുറപ്പെടുവിച്ചതായി അന്വേഷണ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം എന്നും വേഗത്തില്‍ നാട്ടിലെത്തണം എന്നും ആവശ്യപ്പെട്ടു വിജയ് ബാബുവിന് മറുപടി പറഞ്ഞത്. പൊലീസ് ഇമെയില്‍ അയച്ചിരുന്നു. എന്നാല്‍ തിങ്കളാഴ്ച ഹാജരാകാന്‍ സാധിക്കില്ല എന്നാണ് വിജയ് ബാബു സൂചിപ്പിച്ചത്.

Recommended Video

cmsvideo
എറണാകുളം: യുവതികളെ ദുരുപയോഗിച്ചതിന് തെളിവ്; വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും
5

തന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചതിന് ശേഷം ഹാജാരാകാനാണ് വിജയ് ബാബുവിന്റെ നീക്കം. വിജയ് ബാബു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ വേനലവധിക്ക് ശേഷമാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഈ മാസം 16 നാകും കോടതി ഇക്കാര്യം പരിശോധിക്കാന്‍ സാധ്യത. നടി തനിക്കെതിരെ പരാതി കൊടുത്തതിന് ശേഷമാണ് വിജയ് ബാബു വിദേശത്തേക്ക് കടന്നത്.

6

ആദ്യം ഗോവയിലേക്കും അവിടെ നിന്ന് ബംഗളൂരുവിലെത്തി ദുബായിലേക്കും കടക്കുകയായിരുന്നു വിജയ് ബാബു. ഇതിനിടെ താരസംഘടനയായ അമ്മ എക്‌സിക്യൂട്ടീവില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് വിജയ് ബാബു സംഘടനയെ അറിയിച്ചിരുന്നു. വിജയ് ബാബു ലൈവിലെത്തി പീഡനത്തിരയായ പെണ്‍കുട്ടിയുടെ പേര് പറഞ്ഞതിന് മറ്റൊരു കേസും ചുമത്തിയിട്ടുണ്ട്. ഈ സംഭവത്തില്‍ വിജയ് ബാബുവിനെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് ആഭ്യന്തര പരാതി പരിഹാര സെല്‍ ആവശ്യപ്പെട്ടിരുന്നു.

ആഹാ...കൊള്ളാലോ ചിരി; ചിരിപ്പടവുമായി സാധിക, ചിത്രങ്ങള്‍ കാണാം...

English summary
Vijay Babu Actress case: police will investigate financial dealings of vijay babu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X