Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയുമായി ഉഭയസമ്മത പ്രകാരമുള്ള ബന്ധം, മറ്റൊരു നടിക്ക് അവസരം നല്‍കിയതിന് ആരോപണം; വിജയ് ബാബു

കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഹൈക്കോടതിയില്‍ ഉപഹര്‍ജിയുമായി നടനും നിര്‍മാതാവുമായ വിജയ് ബാബു. നടിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് വിജയ് ബാബു ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. താന്‍ നിര്‍മിക്കുന്ന സിനിമയിലേക്ക് മറ്റൊരു നടിക്ക് അവസരം നല്‍കിയെന്ന് മനസിലായതോടെയാണ് യുവനടി തനിക്കെതിരേ ബലാത്സംഗ ആരോപണം ഉന്നയിച്ചതെന്ന് എന്നാണ് വിജയ് ബാബു പറയുന്നത്. നടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് ഉഭയകക്ഷി സമ്മതപ്രകാരമാണ് എന്നും മറ്റുള്ള ആരോപണം തന്നെ ഭീഷണിപ്പെടുത്താനാണെന്നും വിജയ് ബാബു പറയുന്നു.

താന്‍ നിലവില്‍ ദുബായിലാണെന്നും കോടതി നിര്‍ദേശിക്കുന്ന ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാം എന്നും വിജയ് ബാബു അറിയിച്ചു. ഇതോടൊപ്പം മേയ് 30-ന് രാവിലെ ഒന്‍പതിന് കൊച്ചി അന്താരാഷ്ട വിമാനത്താവളത്തിലേക്ക് എടുത്ത വിമാന ടിക്കറ്റിന്റെ പകര്‍പ്പും ഹാജരാക്കിയിട്ടുണ്ട്. നേരത്തെ നാട്ടിലേക്ക് എത്തിയാലെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കു എന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യുവനടിയുമായി അടുത്ത ബന്ധമായിരുന്നു എന്ന് വ്യക്തമാക്കുന്ന വാട്സാപ്പ് ചാറ്റുകളും ചിത്രങ്ങളും മുദ്രവെച്ച കവറില്‍ വിജയ് ബാബു കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

1

മാര്‍ച്ച് 16-ന് ഡി ഹോംസ് സ്യൂട്ട്സ് അപ്പാര്‍ട്ടുമെന്റില്‍ വെച്ചും മാര്‍ച്ച് 22-ന് ഒലിവ് ഡൗണ്‍ടൗണ്‍ ഹോട്ടലില്‍ വെച്ചും വിജയ് ബാബു പീഡിപ്പിച്ചു എന്നാണ് നടിയുടെ ആരോപണം. നടിയെ 2018 മുതല്‍ അറിയാമെന്നും സിനിമയില്‍ അവസരത്തിന് വേണ്ടി അവര്‍ നിരന്തരം തന്നെ ബന്ധപ്പെട്ടിരുന്നു എന്നും ഉപഹര്‍ജിയില്‍ പറയുന്നു. നടിയോടൊപ്പം ഹോട്ടലില്‍ ഉണ്ടായിരുന്ന സമയത്ത് നടിയുടെ അടുത്ത സുഹൃത്തും ഒപ്പം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നും വിജയ് ബാബു പറയുന്നു. ഇതിന്റെ രേഖയും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

2

നടി തനിക്ക് നിരന്തരം അയച്ച സന്ദേശങ്ങളും വിജയ് ബാബു കോടതിയ്ക്ക് കൈമാറി. നടി പലതവണ പണം കടം വാങ്ങിയിരുന്നു എന്നും വിജയ് ബാബു പറയുന്നു. ഏപ്രില്‍ 14 - ന് തന്നോടൊപ്പം മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറിസോണിലെ ഗസ്റ്റ് ഹൗസിലെത്തിയ നടി തന്റെ ഫോണിലേക്ക് വന്ന കോള്‍ എടുക്കുകയും വിളിച്ചയാളോട് ഇനി വിളിക്കരുതെന്നും പറഞ്ഞിരുന്നു. പുതിയ സിനിമയില്‍ അവസരം നല്‍കിയ നടിയോടാണ് പരാതിക്കാരി ഇത്തരത്തില്‍ സംസാരിച്ചത് എന്നും ഇത് ചോദ്യം ചെയ്തപ്പോള്‍ നടി ദേഷ്യത്തോടെ ഇറങ്ങിപ്പോയെന്നും വിജയ് ബാബു പറഞ്ഞു.

3

ഏപ്രില്‍ 15 - ന് ഫ്‌ളാറ്റില്‍ വീണ്ടും വന്ന നടി ക്ഷമ പറഞ്ഞെന്നും വിജയ് ബാബു പറഞ്ഞു. അന്ന് നടി അവിടെ തങ്ങുകയും ചെയ്തു. പുതിയ സിനിമയില്‍ അവസരം നല്‍കിയ നടിയെ വിളിച്ച് ക്ഷമയും പറഞ്ഞു എന്നാണ് വിജയ് ബാബു പറയുന്നത്. എന്നാല്‍ ഏപ്രില്‍ 18 - ന് പുതിയ സിനിമയില്‍ അവസരം നല്‍കിയ നടിയും അവരുടെ അമ്മയുമായി കോഫി ഹൗസില്‍ സംസാരിച്ചിരിക്കെ അവിടെ വന്ന നടി ഇരുവരോടും തട്ടിക്കയറുകയായിരുന്നു. ഏപ്രില്‍ 21 - ന് ചിത്രീകരണ ആവശ്യത്തിനായി താന്‍ ഗോവയ്ക്ക് പോയെന്നും തുടര്‍ന്ന് ഗോള്‍ഡന്‍ വിസയുടെ പേപ്പറുകള്‍ നല്‍കാന്‍ ഏപ്രില്‍ 24 - ന് ദുബായിലെത്തിയെന്നുമാണ് വിജയ് ബാബു ഉപഹര്‍ജിയില്‍ പറയുന്നത്.

Recommended Video

cmsvideo
    സമാന്തയും വിജയ് ദേവരക്കോണ്ടയും സഞ്ചരിച്ച കാർ മറിഞ്ഞു അപകടം | OneIndia Malayalam
    4

    ഏപ്രില്‍ 22 നാണ് വിജയ് ബാബുവിനെതിരെ നടി പരാതി നല്‍കുന്നത്. ഇതിന് ശേഷം ഒളിവില്‍ തുടരുകയാണ് വിജയ് ബാബു. പീഡിപ്പിക്കപ്പെട്ടുവെന്ന് പറയുന്ന ദിവസത്തിന് ശേഷവും നടി തന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്ലിനികില്‍ എത്തി ഭാര്യയുമായി സംസാരിച്ചുവെന്നും വിജയ് ബാബു പറയുന്നു. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നുണ്ട്. കേസ് അന്വേഷണവുമായി സഹകരിക്കാതെ വിദേശത്ത് കഴിയുന്ന വിജയ് ബാബു മടങ്ങി എത്തിയാല്‍ ജാമ്യ ഹര്‍ജി പരിഗണിക്കാമെന്ന നിലപാടാണ് മുന്‍പ് കേസ് പരിഗണിച്ചപ്പോള്‍ ജസ്റ്റീസ് പി ഗോപിനാഥ് സ്വീകരിച്ചിരുന്നത്. ഇതോടെയാണ് മടക്ക ടിക്കറ്റ് വിജയ് ബാബു കോടതിയില്‍ സമര്‍പ്പിച്ചത്. അതേസമയം വിജയ് ബാബുവിനെ തിരികെ എത്തിക്കുന്നതിന് ഇന്റര്‍പോളിന്റെ സഹായം തേടാനാണ് പൊലീസിന്റെ നീക്കം.

    കൊല്ലുന്ന നോട്ടം തന്നെ; ശ്രുതി ലക്ഷ്മിയുടെ ചിത്രങ്ങള്‍ വൈറല്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+