വിജയ് ബാബു വിഷയത്തില്‍ രാജി; പിന്നീട് എന്ത് സംഭവിച്ചു? ശ്വേത മേനോന്‍ പറയുന്നു
കൊച്ചി: വിജയ് ബാബുവിനെതിരെ യുവ നടി ലൈംഗിക ആരോപണവുമായി രംഗത്തുവന്നത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. സിനിമാ രംഗത്തുള്ള പലരും വിജയ് ബാബുവിനെ വിമര്‍ശിച്ചു. പതിവ് പോലെ ചിലര്‍ മൗനം പാലിച്ചു. എന്നാല്‍ ദിലീപ് പ്രതിയായ കേസ് പോലെ അല്ല വിജയ് ബാബു കേസ് എന്ന അഭിപ്രായം പ്രകടിപ്പിച്ചവരും നിരവധിയാണ്.
വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്തി ഫേസ്ബുക്ക് ലൈവിലെത്തിയത് അദ്ദേഹത്തിനെതിരെ മറ്റൊരു കേസ് കൂടി എടുക്കാന്‍ കാരണമായി. ഇരയുടെ പേര് വെളിപ്പെടുത്തിയത് വിജയ് ബാബുവിനെതിരെ പ്രതിഷേധം ശക്തമാകാനും കാരണമായി. തുടര്‍ന്നാണ് താരസംഘടനയായ അമ്മയുടെ പരാതി പരിഹാര സമിതിയില്‍ നിന്ന് ശ്വേത മേനോന്‍ ഉള്‍പ്പെടെയുള്ളവര്‍ താരങ്ങള്‍ രാജിവച്ചത്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് നടി വിശദീകരിക്കുന്നു...

ഇക്കഴിഞ്ഞ ഏപ്രിലിലാണ് വിജയ് ബാബുവിനെതിരെ യുവ നടി പീഡന പരാതി ഉന്നയിച്ചത്. ഒരു മാസത്തിലധികം ക്രൂരമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. വിജയ് ബാബുവില്‍ നിന്ന് ക്രൂരമായ മര്‍ദ്ദനവും അവഹേളനവും നേരിട്ടുവെന്നും പരാതിയില്‍ പറയുന്നു. കൊച്ചി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയ പിന്നാലെ വിജയ് ബാബു ഇന്ത്യ വിട്ടു.

ദുബായിലേക്ക് കടന്ന വിജയ് ബാബു അവിടെ വച്ചാണ് നടിയുടെ പേര് പരസ്യമാക്കിയത്. ബലാല്‍സംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നിരിക്കെ ആയിരുന്നു വിജയ് ബാബുവിന്റെ നടപടി. താനും കുടുംബവും മാത്രം അനുഭവിച്ചാല്‍ പോരെന്നും തനിക്കെതിരെ പരാതി നല്‍കിയ നടിയും ഇതനുഭവിക്കണമെന്നായിരുന്നു വിജയ് ബാബുവിന്റെ നിലപാട്. തുടര്‍ന്നാണ് നടിയുടെ പേര് വെളിപ്പെടുത്തിയത്.

നടിയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബുവിന്റെ നടപടി വിവാദമായി. പോലീസ് പുതിയ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. നിരവധി താരങ്ങള്‍ അദ്ദേഹത്തിനെതിരെ രംഗത്തുവന്നു. ശക്തമായ നിയമനടപടി വേണമെന്ന് ഡബ്ല്യുസിസി അംഗങ്ങള്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് അമ്മയുടെ പരാതിപരിഹാര സമിതി അംഗങ്ങളായ ശ്വേത മേനോന്‍, മാലാ പാര്‍വതി ഉള്‍പ്പെടെയുള്ളവര്‍ രാജി പ്രഖ്യാപിച്ചത്. ഹരീഷ് പേരടിയും രാജി പ്രഖ്യാപിച്ചു.

ഇന്ന് അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗമായിരുന്നു. യോഗ ശേഷം ഭാരവാഹികള്‍ മാധ്യമങ്ങളെ കണ്ടു. ശ്വേത മേനോന്‍ രാജിവച്ച ശേഷം എന്താണ് സംഭവിച്ചത് എന്ന ചോദ്യം ഉയര്‍ന്നു. ഇതിന് നടി വിശദമായ മറുപടി നല്‍കി. എന്താണ് രാജി വെക്കാനുണ്ടായ കാരണമെന്ന് അവര്‍ വിശദീകരിച്ചു. ആരോപണ വിധേയനായ വിജയ് ബാബു അമ്മയുടെ ഭാരവാഹിത്വത്തില്‍ നിന്ന് മാറി നില്‍ക്കണം എന്നായിരുന്നു നിലപാട് എന്ന് ശ്വേത വിശദീകരിച്ചു.
വേറിട്ട ഭാവങ്ങളില്‍ കലക്കന്‍ ചിത്രങ്ങള്‍; സാനിയ പൊളിച്ചെന്ന് ആരാധകര്‍

ഇരയുടെ പേര് വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഐസിസി അടിയന്തരമായി യോഗം ചേര്‍ന്നത്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് രാജിവയ്ക്കാന്‍ പറയൂ എന്ന നിര്‍ദേശം എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് ഐസിസി സമര്‍പ്പിച്ചു. ബാക്കി കാര്യങ്ങള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് തീരുമാനിച്ചത്. ഐസിസി നിര്‍ദേശ പ്രകാരം എന്ന് പ്രസ് റിലീസില്‍ വന്നില്ല. ഇതാണ് താന്‍ രാജിവയ്ക്കാന്‍ കാരണമായതെന്നും ശ്വേത മേനോന്‍ വിശദീകരിച്ചു.

പിന്നീട് അമ്മയ്ക്ക് ഐസിസി വേണ്ട എന്ന തീരുമാനം വന്നു. പദവിയില്‍ ഇരിക്കുന്ന വ്യക്തിക്കെതിരെ ആരോപണം ഉയരുമ്പോള്‍ മാറി നില്‍ക്കണമെന്നാണ് എന്റെ കാഴ്ചപ്പാട്. അതാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. കൂട്ടായ തീരുമാനമാണ് അന്ന് എടുത്തത്. വിജയ് ബാബു സ്വയം മാറി നില്‍ക്കാന്‍ തയ്യാറായതും മറ്റുമെല്ലാം പിന്നീടുണ്ടായ കാര്യങ്ങളാണെന്നും ശ്വേത മേനോന്‍ പറഞ്ഞു.

അതേസമയം, ഇന്നത്തെ അമ്മ ജനറല്‍ ബോഡി യോഗത്തില്‍ വിജയ് ബാബു പങ്കെടുത്തു. വിജയ് ബാബുവിനെതിരായ കേസ് കോടതിയിലായതിനാല്‍ എടുത്തു ചാടി തീരുമാനം എടുക്കാന്‍ അമ്മയ്ക്ക് സാധിക്കില്ലെന്ന് ഭാരവാഹികള്‍ വിശദീകരിച്ചു. വിജയ് ബാബു പല ക്ലബ്ബുകളിലും അംഗമാണ്. അവിടെ നിന്നൊന്നും പുറത്താക്കിയിട്ടില്ല. പിന്നെ എന്തിനാണ് അമ്മ മാത്രം പുറത്താക്കുന്നത്. അമ്മയില്‍ ഇനി ഐസിസി ഉണ്ടാകില്ല. സിനിമയ്ക്ക് മൊത്തമായി ഐസിസി വരും. ഫിലിം ചേംബറിന്റെ കീഴിലാകും ഇനി ഐസിസി വരികയെന്നും ഭാരവാഹികള്‍ പറഞ്ഞു.












Click it and Unblock the Notifications