• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കാത്തിരിപ്പോ ? വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ; വേനലവധിക്ക് ശേഷം - ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: ബലാത്സംഗ കേസിൽ നടൻ വിജയ് ബാബുവിന്റെ ജാമ്യാപേക്ഷ വേനലവധിക്ക് ശേഷം ഹൈക്കോടതി പരിഗണിക്കും. തന്നെ ബ്ലാക്മെയിൽ ചെയ്യാനാണ് പരാതിക്കാരി ശ്രമിക്കുന്നതെന്നും സിനിമയിൽ അവസരം നൽകാത്തതിൽ ഉള്ള വൈരാഗ്യമാണ് പരാതിക്ക് പിറകിലെന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വിജയ് ബാബു ആരോപിക്കുന്നു.

എന്നാൽ, അറസ്റ്റ് തടയണമെന്നോ ഇടക്കാല ഉത്തരവ് വേണമെന്നോ നടൻ വിജയ് ബാബു ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിട്ടില്ല. അതേസമയം, പ്രതിക്കെതിരെ ശക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നും കീഴടങ്ങുതാണ് നല്ലതെന്നും സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.

സമൂഹത്തിൽ ഉന്നത സ്ഥാനത്ത് നിൽക്കുന്ന വരെ മീടു ആരോപണങ്ങളിൽ കുടുക്കുന്നത് ഇപ്പോൾ ഒരു ഫാഷൻ ആയി കഴിഞ്ഞിരിക്കുന്നു. ഈ പരാതിക്ക് പിന്നിൽ അത്തരമൊരു ദുരുദ്ദേശം ആണ് ഉള്ളതെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വിജയ് ബാബു ആരോപിക്കുന്നുണ്ട്.

1

താൻ ഏതെങ്കിലും തരത്തിൽ ബലാത്കാരമായി നടിയെ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കെട്ടിച്ചമച്ചതാണ് ഈ പരാതി.കേസിന്റെ യഥാർത്ഥ സത്യാവസ്ഥ കോടതിയെയും അന്വേഷണ സംഘത്തെയും ബോധ്യപ്പെടുത്താൻ കഴിയും. താൻ നിരപരാധിയാണ്. തന്റെ നിരപരാധിത്വം തെളിയിക്കാൻ വാട്സ്ആപ്പ് ചാറ്റുകളും വീഡിയോകളും മെസേജുകളും തന്റെ പക്കലുണ്ട്.

പ്രണയ സംസാരങ്ങൾ! 'അവൻ എന്നെ ഇഷടപ്പെടരുതെന്ന് എനിക്ക് പറയാനും കഴിയില്ല' ; തുറന്ന് പറഞ്ഞ് ദിൽഷപ്രണയ സംസാരങ്ങൾ! 'അവൻ എന്നെ ഇഷടപ്പെടരുതെന്ന് എനിക്ക് പറയാനും കഴിയില്ല' ; തുറന്ന് പറഞ്ഞ് ദിൽഷ

2

എന്നാൽ, അന്വേഷണ സംഘവും പരാതിക്കാരിയായ നടിയും ഇല്ലാത്ത തെളിവുകൾ തനിക്കെതിരെ കണ്ടെത്തി മാധ്യമ വാർത്തയാക്കി കൊടുക്കുകയാണെന്നും വിജയ് ബാബു ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നു. ഇതിനുപുറമേ, താൻ കേസിന്റെ അന്വേഷണവുമായി ഏതു വിധം വേണമെങ്കിലും സഹകരിക്കാം എന്നും പൊലീസ് കസ്റ്റഡിയിൽ വിടേണ്ട ആവശ്യം ഇല്ലെന്നും ഹർജിയിൽ അദ്ദേഹം വ്യക്തമാക്കി. എന്നാൽ, സംഭവത്തിന് പിന്നാലെ പോലീസ് കോടതിയിൽ ആവശ്യപ്പെട്ടത് നടൻ വിജയ് ബാബുവിന് ഒരു രീതിയിലും ജാമ്യം നൽകരുത് എന്നാണ്.

3

വിജയ് ബാബു കീഴടങ്ങും എന്നാണ് പ്രതീക്ഷയെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കിയിരുന്നു.അതേസമയം, കേസിന്റെ അന്വേഷണവും വിവാദങ്ങളും പുരോഗമിക്കുകയാണ്. ഇതിന് പിന്നാലെ കേസിനെ സംബന്ധിക്കുന്ന നിർണായക സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. നടൻ വിജയ് ബാബുവും പരാതിക്കാരിയായ നടിയും കൊച്ചിയിലെ ആഡംബര ഹോട്ടലിൽ എത്തിയ സി സി ടി വി ദൃശ്യങ്ങളാണ് പൊലീസിന്റെ പക്കലുള്ളത്.

സാരിയുടെ ആരാധിക അനുശ്രീ: അപ്പോൾ ആരാധകർ ഈ ലുക്കിൽ ലൈക്ക് അടിക്കില്ലേ?; നല്ല കിടിലൻ ചിത്രങ്ങൾ

4

നടിയുടെ പരാതിയെ ബലപ്പെടുത്തുന്ന തരത്തിലെ സി സി ടി വി ദൃശ്യങ്ങൾ ആണിത്. കൊച്ചി പനമ്പള്ളി നഗറിലെ ആഡംബര ഹോട്ടലിൽ നിന്നാണ് ഈ സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. ഇതിനുപുറമേ ചലച്ചിത്ര പ്രവർത്തകരും ഹോട്ടൽ ജീവനക്കാരും ഉൾപ്പെടെ എട്ട് സാക്ഷികളുടെ മൊഴിയും അന്വേഷണത്തിന് ഭാഗമായി പോലീസ് രേഖപ്പെടുത്തി.

5

കഴിഞ്ഞ മാർച്ച് 13 മുതൽ ഏപ്രിൽ 14 വരെയുള്ള കാലയളവിൽ അഞ്ച് സ്ഥലത്തുവച്ച് ലൈംഗികമായി നടൻ വിജയ് ബാബു പീഡിപ്പിച്ചു എന്നാണ് പരാതിക്കാരി പൊലീസിന് നൽകിയ മൊഴി. തനിക്ക് മയക്കുമരുന്നും മദ്യവും നൽകി. തുടർന്ന് അബോധാവസ്ഥയി. തുടർന്ന് താൻ ബലാത്സംഗത്തിന് ഇരയായി എന്നാണ് വിജയ് ബാബുവിനെതിരെ പരാതിക്കാരി ആരോപിക്കുന്നത്. പീഡന വിവരം പുറത്തു പറഞ്ഞാൽ കൊല്ലും എന്നുളള ഭീഷണി വിജയ് ബാബുവിൽ നിന്നും തനിക്കുണ്ടായി എന്നും നടിയുടെ പരാതിയിൽ ഉണ്ട്.

cmsvideo
  ഒരു മുൻ പരിചയവുമില്ലാത്ത എന്നെ അയാൾ ചുംബിക്കാൻ ശ്രമിച്ചു. വീണ്ടും പരാതി | Oneindia Malayalam
  6

  അതേസമയം, നടി നൽകിയ മൊഴികൾ ശരിവെയ്ക്കുന്ന തെളിവുകളാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് ശേഖരിച്ചത്. മൊഴിയിൽ പറയുന്ന സ്ഥലങ്ങളിൽ പരാതിക്കാരിയ്ക്ക് ഒപ്പം അന്വേഷണ സംഘം രഹസ്യമായി ചെല്ലുകയായിരുന്നു. ഇതിന് പിന്നാലെ ആണ് ടി വി ദൃശ്യങ്ങൾ അടക്കം ശേഖരിച്ചത്.

  English summary
  vijay babu rape case: bail application will be considered by the high court after the summer recess
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X