'വിജയ് ബാബു സ്ത്രീകളെ മുഴുവന്‍ അപമാനിച്ചു'; ലൈംഗിക അതിക്രമ കേസിൽ പ്രതികരിച്ച് ജെബി മേത്തർ
കൊച്ചി: ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ നടൻ വിജയ് ബാബുവിനെതിരെ പ്രതികരണവുമായി എം പിയും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയുമായ ജെബി മേത്തർ രംഗത്ത്. ഇരയായ നടിയുടെ പേര് വിജയ് ബാബു വെളിപ്പെടുത്തിയ നടപടി സമൂഹത്തിന് നേരെയുള്ള അതിക്രമം ആണെന്ന് ജെബി മേത്തർ വ്യക്തമാക്കി.
വാർത്താ കുറിപ്പ് വഴിയായിരുന്നു ജെ ബി മേത്തറുടെ പ്രതികരണം ഉണ്ടായത്. ലൈംഗിക അതിക്രമത്തിന് ഇരയായ നടിയുടെ പേര് വിജയ് ബാബു ഫേസ്ബുക്ക് ലൈവിലൂടെ വന്ന് വെളിപ്പെടുത്തുകയാണ് ചെയ്തത്. ഇതിലൂടെ സ്ത്രീകളെ മുഴുവൻ പരസ്യമായി അപമാനിക്കുന്ന രീതിയാണ് നടൻ സ്വീകരിച്ചതെന്നും ജെ ബി മേത്തർ ആരോപിച്ചു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടാൻ സർക്കാറിനോട് നിരവധി തവണ ആവശ്യപ്പെട്ടു. സിനിമ മേഖലയിലുള്ളവരും പൊതു സമൂഹവും ഈ ആവശ്യം ഇപ്പോഴും ഉന്നയിക്കുകയാണ്. എന്നാൽ, റിപ്പോർട്ട് പുറത്തു വിടാത്ത നടപടി ദുരൂഹമാണെന്നും മേത്തർ പ്രതികരിച്ചു.

നയനാർ പണ്ട് പറഞ്ഞത് പോലെ നാട്ടിൽ കാപ്പി കുടിക്കും പോലെ സ്ത്രീ പീഡനം നടക്കുമ്പോൾ പിണറായി സർക്കാർ അനങ്ങാപ്പാറ ആയി നിൽക്കുകയാണെന്നും ജെ ബി മേത്തർ പറഞ്ഞു. പാർട്ടിയിൽ നടക്കുന്ന പീഡനങ്ങൾക്ക് എതിരെ പോലും നടപടിയെടുക്കാൻ സർക്കാർ മുന്നോട്ട് വരുന്നില്ല. ഇത്തരം കാര്യങ്ങളെ ഏതു രീതിയിൽ സമീപിക്കുന്നു എന്നതിന്റെ തെളിവാണിത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി വിഷയത്തിൽ സി പി എം സംസ്ഥാന കമ്മിറ്റിയിൽ പോലും പരാതി ഉയർന്നു. എന്നിട്ടും മുഖ്യമന്ത്രി മിണ്ടിയില്ലെന്നും ജെബി മേത്തര്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

അതേസമയം, സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് നിരവധി തവണ ബലാത്സംഗം ചെയ്തു എന്നാണ് നടൻ വിജയ് ബാബുവിന് എതിരെയുള്ള പരാതി. കോഴിക്കോട് സ്വദേശി ആയിരുന്നു ഈ മാസം 22 - ന് പൊലീസിൽ പരാതി നൽകിയത്. ഇതിന് പിന്നാലെ എറണാകുളം സൗത്ത് പോലീസ് നടന് എതിരെ കേസ് എടുത്തിരുന്നു. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിച്ചു എന്നീ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. എന്നാൽ, വിജയ് ബാബുവിനെ ചോദ്യം ചെയ്യാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

സംഭവത്തിന് പിന്നാലെ പൊലീസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. എറണാകുളം സൗത്ത് പോലീസാണ് വിജയ് ബാബുവിന് എതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. വിജയ് ബാബു മറ്റ് വിദേശ രാജ്യങ്ങളിലേക്ക് കടക്കാനുള്ള സാധ്യത പരിഗണിച്ചാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തിൽ നടന്റെ കൊച്ചിയിലെ ഫ്ലാറ്റിലും പരിശോധന നടക്കുകയാണ്.
സാരിയുടെ ആരാധിക അനുശ്രീ: അപ്പോൾ ആരാധകർ ഈ ലുക്കിൽ ലൈക്ക് അടിക്കില്ലേ?; നല്ല കിടിലൻ ചിത്രങ്ങൾ

വിജയ് ബാബുവിന്റെ ഓഫീസിലും പരിശോധന നടത്തുമെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം, നടൻ തന്റെ ഇൻസ്റ്റഗ്രാം പേജിൽ ദുബായിൽ ആണെന്ന് കാണിച്ചു ഒരു കുറിപ്പ് പങ്കിട്ടിട്ടുണ്ട്. കേസിൽ നടൻ വിജയ് ബാബു ഹൈക്കോടതിയിൽ ഇന്ന് മുൻകൂർ ജാമ്യ ഹർജി നൽകിയേക്കും എന്ന സൂചനകൾ ഉണ്ടായിരുന്നു.

നിലവിൽ രണ്ട് കേസുകളാണ് വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസ് രജിസ്റ്റർ ചെയ്തത്. കോഴിക്കോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതിനും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനുമാണ് കേസ്. അതേസമയം, പരാതിക്കാരിയുടെ രഹസ്യ മൊഴി നേരത്തെ തന്നെ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെയായിരുന്നു നടൻ വിജയ് ബാബുവിന് എതിരെ രണ്ടമത്തെ കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തത്. ബലാത്സംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിലാണ് കേസ്.

എന്നാൽ, പരിതാക്കാരിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഫെയ്സ്ബുക്ക് ലൈവിലൂടെ പ്രതികരണവുമായി നടൻ തന്നെ രംഗത്ത് എത്തിയിരുന്നു. പരാതിക്കാരിയുടെ പേര് ഉൾപ്പെടെ വെളിപ്പെടുത്തി ആയിരുന്നു പ്രതികരണം ഉണ്ടായത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രം പേടിച്ചാൽ മതിയെന്നും ഇതിൽ ഇര ശരിക്കും താനാണെന്നും വിജയ് ബാബു വ്യക്തമാക്കിയിരുന്നു.

തന്റെ കുടുംബവും സ്നേഹിക്കുന്നവരും ദുഖം അനുഭവിക്കുമ്പോൾ എതിർ കക്ഷി സുഖമായിരിക്കുകയാണ്. 2018 മുതൽ പരാതക്കാരിയായ കുട്ടിയെ തനിക്ക് അറിയാം. അഞ്ച് വർഷത്തെ പരിചയമാണ് ഉളളത്. ആ കുട്ടിയുമായി ഒന്നും ഉണ്ടായിട്ടില്ല. മാർച്ച് മുതൽ പരാതിക്കാരി അയച്ച സന്ദേശങ്ങളും 400 ഓളം സ്ക്രീൻ ഷോട്ടുകളും തന്റെ പക്കൽ ഉണ്ട്. തന്റെ സിനിമയിൽ കൃത്യമായി ഓഡിഷൻ ചെയ്ത് അഭിനയിക്കുകയാണ് കുട്ടി ചെയ്തത്. ഒന്നര വർഷത്തോളം പരാതിക്കാരിയായ കുട്ടിക്ക് താൻ മെസേജും അയച്ചിട്ടില്ല. തനിക്ക് ഡിപ്രഷനാണെന്ന് പറഞ്ഞ് ഇങ്ങോട്ട് വരികയായിരുന്നെന്നും വിജയ് ബാബു ലൈവിൽ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications