Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഭൈരവ' തടഞ്ഞാല്‍ യൂത്ത് കോണ്‍ഗ്രസ് വിവരമറിയും, ഡീന്‍ കുര്യാക്കോസിന് വിജയ് ഫാന്‍സിന്റെ ഭീഷണി...

മലയാള സിനിമ പ്രദര്‍ശിപ്പിക്കാതെ അന്യഭാഷ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചാല്‍ തടയുമെന്നാണ് ഡീന്‍ കുര്യാക്കോസ് കഴിഞ്ഞദിവസം വ്യക്തമാക്കിയത്.

തിരുവനന്തപുരം: അന്യഭാഷ ചിത്രങ്ങളുടെ റിലീസ് തടയുമെന്ന് പറഞ്ഞ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന് തെറിവിളിയും ഭീഷണിയും. റിലീസ് തടയുമെന്ന് പ്രഖ്യാപിച്ച് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെയാണ് വിജയ് ഫാന്‍സുകാരുടെ കമന്റുകള്‍.

ജനുവരി 12നാണ് വിജയ് നായകനായ പുതിയ ചിത്രം ഭൈരവയുടെ റിലീസ് നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ മലയാള സിനിമ റിലീസ് ചെയ്യാതെ സമരം ചെയ്യുന്ന തീയേറ്റര്‍ ഉടമകള്‍ അന്യഭാഷ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചാല്‍ അത് യൂത്ത് കോണ്‍ഗ്രസ് തടയുമെന്നാണ് ഡീന്‍ കുര്യക്കോസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇതിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസിനെയും ഡീന്‍ കുര്യക്കോസിനെയും ഭീഷണിപ്പെടുത്തി വിജയ് ഫാന്‍സുകാരായ മലയാളികളുടെ പ്രതിഷേധമുയര്‍ന്നിരിക്കുന്നത്.

പല പാര്‍ട്ടിക്കാരും മതക്കാരുമുണ്ടെങ്കിലും ഞങ്ങള്‍ വിജയ് ഫാന്‍സ്...

പല പാര്‍ട്ടിക്കാരും മതക്കാരുമുണ്ടെങ്കിലും ഞങ്ങള്‍ വിജയ് ഫാന്‍സ്...

പല മതക്കാരും പാര്‍ട്ടിക്കാരുമുണ്ടെങ്കിലും വിജയ് ഫാന്‍സ് എന്ന വികാരം മാത്രമേ തങ്ങള്‍ക്കുള്ളുവെന്നാണ് വിജയ് ആരാധകരുടെ നിലപാട്. ഭൈരവയുടെ റിലീസ് തടയാന്‍ ശ്രമിച്ചാല്‍ യൂത്ത് കോണ്‍ഗ്രസും ഡീന്‍ കുര്യാക്കോസും വിവരമറിയുമെന്നും ആരാധകര്‍ പറയുന്നു.

ആംബുലന്‍സുമായി തടയാന്‍ വന്നാല്‍ മതി...

ആംബുലന്‍സുമായി തടയാന്‍ വന്നാല്‍ മതി...

ഇളയദളപതി വിജയ് കേരളത്തിന്റെ ദത്തുപുത്രനാണെന്നും, ആംബുലന്‍സും വിളിച്ച് റിലീസ് തടയാന്‍ വന്നാല്‍ മതിയെന്നുമാണ് ഒരു വിജയ് ആരാധകന്റെ കമന്റ്.

ഡീനിനെതിരെ ആക്രമണ ഭീഷണിയും...

ഡീനിനെതിരെ ആക്രമണ ഭീഷണിയും...

റിലീസ് തടയാന്‍ വരുമ്പോള്‍ വീട്ടുകാരോട് വാഴയില വെട്ടി കാത്തിരിക്കാന്‍ പറഞ്ഞിട്ട് വന്നാല്‍ മതിയെന്ന രീതിയിലുള്ള ആക്രമണ ഭീഷണികളും ഫേസ്ബുക്ക് പേജിലുണ്ട്.

ഫോണ്‍ വിളിച്ച് പൊങ്കാലയിടാന്‍ ആഹ്വാനം...

ഫോണ്‍ വിളിച്ച് പൊങ്കാലയിടാന്‍ ആഹ്വാനം...

ഡീനിന്റെ ഫോണ്‍ നമ്പറും കമന്റായി നല്‍കിയ വിരുതന്‍ ഫോണ്‍ വിളിച്ച് പൊങ്കാലയിടാനും ആഹ്വാനം ചെയ്യുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെക്കാള്‍ നാലിരട്ടി വിജയ് ഫാന്‍സ് കേരളത്തിലുണ്ടെന്നും ആരാധകര്‍ പറയുന്നു.

ഒപ്പം സൂര്യയുടെ എസ് ത്രീ...

ഒപ്പം സൂര്യയുടെ എസ് ത്രീ...

വിജയ് നായകനും കീര്‍ത്തി സുരേഷ് നായികയുമായഭൈരവ ജനുവരി 12നാണ് റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. സൂര്യയുടെ എസ് ത്രീയും, ഷാറൂഖ് ഖാന്റെ റായീസും ഈ മാസം റിലീസ് ചെയ്യാനിരിക്കുന്ന അന്യഭാഷ ചിത്രങ്ങളാണ്.

മലയാള സിനിമയില്ലെങ്കില്‍ ഒരു സിനിമയും വേണ്ട...

മലയാള സിനിമയില്ലെങ്കില്‍ ഒരു സിനിമയും വേണ്ട...

മലയാള സിനിമ പ്രദര്‍ശിപ്പിക്കാതെ അന്യഭാഷ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചാല്‍ തടയുമെന്നാണ് ഡീന്‍ കുര്യാക്കോസ് കഴിഞ്ഞദിവസം വ്യക്തമാക്കിയത്. സിനിമാ സമരം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+