കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ വിനായകന്‍ ക്ഷമ ചോദിച്ചു; ഒട്ടും വ്യക്തിപരമായിരുന്നില്ല, ഉദ്ദേശിക്കാത്ത മാനം

Google Oneindia Malayalam News

കൊച്ചി: വാര്‍ത്താ സമ്മേളനത്തിനിടെ നടത്തിയ ചില പരാമര്‍ശങ്ങളില്‍ മാപ്പ് ചോദിച്ച് നടന്‍ വിനായകന്‍. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ നിരവധി പ്രമുഖരടക്കമുള്ളവര്‍ രംഗത്തുവന്ന പശ്ചാത്തലത്തിലാണിത്. ഒട്ടും വ്യക്തപരമയി പറഞ്ഞതല്ലെന്നും മാധ്യമപ്രവര്‍ത്തകയായ സഹോദരിക്ക് എന്റെ ഭാഷാ പ്രയോഗത്തില്‍ വിഷമം നേരിട്ടതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നുവെന്നും വിനായകന്‍ പറഞ്ഞു.

ഒരുത്തീ എന്ന സിനിമയുടെ പ്രചാരണാര്‍ഥം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു വിമര്‍ശനത്തിന് ഇടയാക്കിയ വിനായകന്റെ പ്രതികരണം. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്ന് തോന്നിയാല്‍ അത് നേരിട്ട് ചോദിക്കുകയാണ് തന്റെ രീതി എന്നായിരുന്നു വിനായകന്റെ വാക്കുകള്‍. മീടു കാമ്പയിന്‍ എന്താണെന്ന് എനിക്കറിയില്ല എന്നും വിനായകന്‍ പറഞ്ഞു. പത്ത് സ്ത്രീകളുമായി സെക്‌സ് ചെയ്തിട്ടുണ്ടെന്നും എല്ലാവരോടും ഞാന്‍ അങ്ങോട്ട് ചോദിക്കുകയായിരുന്നുവെന്നും വിനായകന്‍ പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ...

ദിലീപ് കുറ്റം ചെയ്‌തെങ്കില്‍ ദുഷ്ടന്‍; വലിയ ശിക്ഷ അര്‍ഹിക്കുന്നു... നടി ഗായത്രി സുരേഷ്ദിലീപ് കുറ്റം ചെയ്‌തെങ്കില്‍ ദുഷ്ടന്‍; വലിയ ശിക്ഷ അര്‍ഹിക്കുന്നു... നടി ഗായത്രി സുരേഷ്

1

സംവിധായകന്‍ വികെപി, നവ്യ നായര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു വിനായകന്റെ പ്രതികരണം. മാപ്പ് ചോദിച്ച് ഫേസ്ബുക്ക് പേജിലാണ് വിനായകന്‍ കുറിപ്പിട്ടത്. വിനായകന്റെ കുറിപ്പ് ഇങ്ങനെ-

2

നമസ്‌കാരം,
ഒരുത്തി സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തില്‍ ഞാന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേല്‍ (ഒട്ടും വ്യക്തിപരമായിരുന്നില്ല) വിഷമം നേരിട്ടതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.
വിനായകന്‍.

3

മാപ്പ് ചോദിച്ചുള്ള വിനായകന്റെ കുറിപ്പിന് വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. പത്ത് മിനുട്ടിനകം 2000ത്തിലധികം പേര്‍ ലൈക്ക് ചെയ്തു. 200ലധികം പേര്‍ കമന്റ് ചെയ്തു. വിനായകന്‍ മാപ്പ് ചോദിച്ചതിനെ പലരും പിന്തുണയ്ക്കുന്നു. പരിഹസിച്ചുകൊണ്ടാണ് ചിലരുടെ കമന്റ്. അതേസമയം, വിനായകന്റെ വാര്‍ത്താസമ്മേളനത്തില്‍ ഏതാണ് അനുചിതമായ വാക്ക് എന്ന് ചോദിച്ചുള്ള കമന്റുകളുമുണ്ട്.

4

വിനായകന്‍ ക്ഷമ ചോദിച്ചത് നല്ല കാര്യം. ഇതേ മര്യാദ താങ്കള്‍ക്ക് കിട്ടുമെന്ന് തോന്നുന്നില്ല. വെറും ഉദാഹരമായി പറഞ്ഞ ഒരു കാര്യം ഇത്രമാത്രം ആഘേഷിച്ച കപട സാദാചാരന്‍മാര്‍ ഇനിയും ഇത് തുടരുമെന്നാണ് ഒരു പ്രതികരണം. താങ്കളുടെ ഭാഗത്ത് തെറ്റുണ്ട് എന്ന് തോന്നുന്നില്ല. എങ്കിലും ക്ഷമ ചോദിച്ച മനസിനെ അഭിനന്ദിക്കുന്നു എന്നാണ് മറ്റൊരു കമന്റ്.

നിറങ്ങളില്‍ മുങ്ങി റിമ കല്ലിങ്കല്‍; ആഘോഷമെന്നാല്‍ ഇതാണ്... നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം

5

സിനിമാ പ്രൊമേഷന് എത്തിയ വിനായകനോട് വ്യക്തിപരമായ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോഴാണ് അദ്ദേഹം ചില പ്രതികരണങ്ങള്‍ നടത്തിയതെന്നും അതേ ചോദ്യങ്ങള്‍ നിങ്ങള്‍ മുന്‍നിര നടന്‍മാരോട് ചോദിക്കുമോ എന്നും ചില കമന്റുകളുണ്ട്. താങ്കളുടെ നിലപാടിനോട് യോജിപ്പുണ്ടായിരുന്നു. അഭിനയവും ശ്രദ്ധിച്ചിരുന്നു. എന്നാല്‍ നാവ് സൂക്ഷിക്കണം എന്ന ഉപദേശവും ചിലര്‍ നടത്തുന്നു.

6

വിനായകനെതിരെ നിരവധി പ്രമുഖര്‍ നേരത്തെ രംഗത്തുവന്നിരുന്നു. വിനായകന്‍ പറയുമ്പോള്‍ കൃത്യമായ ചോദ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചില്ല എന്നായിരുന്നു ചിലരുടെ വിമര്‍ശനം. അമ്മയിലെ താരങ്ങളാണ് ഇങ്ങനെ പറഞ്ഞതെങ്കില്‍ ഡബ്ല്യുസിസിയും അവരുടെ മൂടുതാങ്ങികളും ചാടിക്കടിക്കാന്‍ വരുമായിരുന്നു എന്നാണ് നടന്‍ ഹരീഷ് പേരടി പ്രതികരിച്ചിരുന്നത്.

7

ആ വേളയില്‍ എന്തുകൊണ്ട് നവ്യനായര്‍ മൗനം പാലിച്ചു എന്ന ചോദ്യമാണ് പലരും ഉന്നയിച്ചിരുന്നത്. ഇക്കാര്യത്തില്‍ നവ്യ പിന്നീട് പ്രതികരിച്ചിരുന്നു. വിനായകനോട് പ്രതികരിക്കാന്‍ സാധിക്കുന്ന അവസ്ഥയിലായിരുന്നില്ല ഞാന്‍ എന്ന് നവ്യ പറഞ്ഞു. നവ്യയുടെ ആര്‍ജവമില്ലാത്ത നിലപാടിനെ ദീദി ദാമോദരനും വിമര്‍ശിച്ചിരുന്നു. സംവിധായകന്‍ വികെപി വിനായകന്റെ പ്രതികരണം കേട്ട് ചിരിച്ചതാണ് തന്നെ അലോസരപ്പെടുത്തിയതെന്നും ദീദി പറഞ്ഞു. വിനായകന്‍ മഹാ അപമാനം എന്നാണ് എഴുത്തുകാരി ശാരദകുട്ടി പറഞ്ഞത്. വിനായകന്‍ സുഹൃത്താണ്, എങ്കിലും അദ്ദേഹം പറഞ്ഞത് സ്ത്രീവിരുദ്ധതാണ് എന്നായിരുന്നു വിധു വിന്‍സെന്റിന്റെ പ്രതികരണം. വിഡ്ഡിത്തം അലങ്കാരമായി കൊണ്ടുനടക്കരുത് എന്നാണ് അഖില്‍ മാരാര്‍ പറഞ്ഞത്.

English summary
Actor Vinayakan MeToo Statement: Actor Issues A Public Apology After Facing Heat From Public
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X