സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ; ഉടനടി നടപടിയെടുക്കണമെന്ന് പൊലീസ് മേധാവി
തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമ പരാതികളിൽ ഉടനടി നടപടിയെടുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്. പോക്സോ - സ്ത്രീ സുരക്ഷ കേസുകളുടെ അന്വേഷണത്തിൽ കാലതാമസം വരുത്തരുതെന്നും പൊതുജനങ്ങളോട് പൊലീസ് മാന്യമായി പെരുമാറണമെന്നും ഡിജിപി നിർദ്ദേശിച്ചു. പൊലീസ് ആസ്ഥാനത്ത് വിളിച്ച ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനിൽകാന്ത് പൊലീസ് മേധാവിയായി ചുമതല ഏറ്റെടുത്തതിന് ശേഷം വിളിക്കുന്ന ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള യോഗമാണിത്.

പൊലീസിനെതിരെ കടുത്ത വിമർശനം പല കോണുകളിൽ നിന്നും ഉയരുന്ന സാഹചര്യത്തിലാണ് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് തന്നെ നേരിട്ട് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. എസ്.പി മുതൽ മുകളിലേക്കുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗമാണ് പൊലീസ് ആസ്ഥാനത്ത് ചേരുന്നത്. രാവിലെ തുടങ്ങിയ യോഗം ഇപ്പോഴും പുരോഗമിക്കുകയാണ്. നേരത്തെ കൊച്ചിയിലെ പുരാവസ്തു തട്ടിപ്പ് കേസിലും, പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അച്ഛനെയും മകളെയും പരസ്യവിചാരണ നടത്തിയ സംഭവത്തിലും പൊലീസിനെ ഹൈക്കോടതി നിശിതമായി വിമർശിച്ചിരുന്നു. പലപ്പോഴും പൊലീസിനെയും ഡിജിപിയെയും കോടതി വിമർശിച്ചത് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നതുമാണ്.പൊലീസുദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള വീഴ്ചകൾ പരമാവധി ഒഴിവാക്കണമെന്ന് ഡിജിപി യോഗത്തിൽ ആവർത്തിച്ച് ആവശ്യപ്പെട്ടു.
അശ്വതി ചേച്ചീ... ചക്കപ്പഴത്തില്‍ എന്നാണ് തിരിച്ചുവരുന്നത്; ചോദ്യവുമായി ആരാധകര്‍

ആലുവയില്‍ മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിലും കൊച്ചിയിലെ വീട്ടമ്മ സിന്ധു ആത്മഹത്യ ചെയ്ത കേസിലും പൊലീസ് പരാതി അവഗണിച്ചത് വിവാദമായിരുന്നു. കോടതി നിർദ്ദേശ പ്രകാരം പൊലീസുദ്യോഗസ്ഥരുടെ പ്രവർത്തനങ്ങള്‍ കാര്യക്ഷമമാക്കാൻ ഡിജിപി സർക്കുലറുകള്‍ ഇറക്കിയെങ്കിലും പൊലീസിനെതിരായ ആരോപണങ്ങൾ തുടരുന്ന നിലയായിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. വീഴ്ചകള്‍ ആവർത്തിക്കരുതെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടും പൊലീസിനെതിരെ ഉയരുന്നത് വ്യാപക പരാതികളാണ്. നേരത്തെ നിരവധി വിവാദങ്ങൾ ഉണ്ടായപ്പോൾ തന്നെ പൊലീസ് ഇടപ്പെടൽ നല്ല നിലയ്ക്ക് മാത്രമേ ഉണ്ടാകാൻ പാടുള്ളൂ എന്ന മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നതാണ്.

തുടർച്ചയായി പൊലീസിനെതിരെ ഉയരുന്ന ഗുരുതര ആരോപണങ്ങൾ പ്രശ്നങ്ങൾ ഇവയൊക്കെ മുന്നിൽകണ്ടാണ് ഡിജിപി ഇത്തരത്തിലൊരു യോഗം വിളിച്ചത്. സിപിഎം സമ്മേളനങ്ങളിലടക്കം ആഭ്യന്തരവകുപ്പ് പ്രതിക്കൂട്ടിൽ നിൽക്കെയാണ് ഡിജിപി യോഗം വിളിച്ചതെന്ന് എന്നുള്ള പ്രത്യേകതയും ഉണ്ട്.ക്രമസമാധാന ചുമതലയുളള എസ്.പിമാർ മുതലുള്ള മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ യോഗമാണ് വിളിച്ചിരിക്കുന്നത്. എസ്.പിമാർ, ജില്ലാ പൊലീസ് മേധാവിമാർ, ഐ.ജിമാർ, എഡിജിപിമാർ എന്നിങ്ങനെ ഉന്നത ഉദ്യോഗസ്ഥരെല്ലാം യോഗത്തിൽ സംബന്ധിക്കുന്നുണ്ട്. ഓരോ ജില്ലയിലെയും ക്രമസമാധാന ചുമതല സംബന്ധിച്ച് എസ്.പിമാർ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്.

യോഗത്തിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥരോട് പുതിയ നിദ്ദേശങ്ങള്‍ സമർപ്പിക്കാനും ഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്. പോക്സോ- സ്ത്രീ സുരക്ഷ കേസുകള്‍ പ്രത്യേകം ചർച്ച ചെയ്യും. യോഗ തീരുമനുസരിച്ച് പുതിയ നിർദ്ദേശങ്ങള്‍ ഡിജിപി പുറത്തിറക്കും. അനിൽകാന്ത് പൊലീസ് മേധാവിയായി ചുമതലയേറ്റ ശേഷം ഉദ്യോഗസ്ഥ യോഗം നേരിട്ട് വിളിച്ചിരുന്നില്ല. രണ്ടുവർഷത്തിനുശേഷം ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു ഉന്നതതല യോഗം പൊലീസ് ആസ്ഥാനത്ത് ചേരുന്നത്.












Click it and Unblock the Notifications