'ഒരു സരിത വിളിച്ചു, കേസ് തോറ്റുപോകുമെന്ന് പറഞ്ഞു'; ദുരൂഹത, വെളിപ്പെടുത്തലുമായി ബാലഭാസ്കറിന്റെ പിതാവ്
തിരുവനന്തപുരം : വയലിനിസ്റ്റ് ബാലബാസ്കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി പിതാവ് ഉണ്ണി. ബാലബാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സരിത എസ് നായര്‍ എന്ന് പരിചയപ്പെടുത്തി ഒരു സ്ത്രീ ഫോണില്‍ വിളിച്ചിരുന്നതായി ഉണ്ണി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. സി ബി ഐ കോടതി വിധിയുമായി ബന്ധപ്പെട്ടാണ് സംസാരിച്ചതെന്നാണ് പിതാവ് പറയുന്നത് . ബാലഭാസ്കറിന്റെ പിതാവ് നല്കിയ അപ്പീലില്‍ ഈ മാസം 30 ന് വിധി വരാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തുന്നത്.
പുതിയ സന്തോഷം പങ്കുവച്ച് ഗോപി സുന്ദറും അമൃതയും; പൊളിച്ചെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍

സരിത എസ് നായരാണ് വിളിക്കുന്നത്. നിങ്ങള്‍ കേസ് തോറ്റുപോകും. സി ബി ഐ കോടതിയുടെ വിധിക്ക് എതിരായി ഇടപെടാമെന്നും അവര്‍ പറഞ്ഞതാണ് പിതാവ് ഉണ്ണി പറഞ്ഞു. ഈ മാസം 30ന് പറയാനിരിക്കുന്ന വിധി പ്രതികൂലമാകുമെന്നാണ് അവര്‍ പറഞ്ഞതെന്നും ബാലഭാസ്കറിന്റെ പിതാവ് പറഞ്ഞു.

കേസ് എങ്ങനെയാണ് തോല്ക്കുകയെന്ന് ചോദിച്ചപ്പോള്‍ അതൊക്കെ തനിക്ക് അറിയാമെന്നാണ് അവര്‍ പറഞ്ഞത്. ഇതിന് മുമ്പ് വിളിച്ചിട്ട് വക്കീലിന്റെ പേരും നമ്പറും തുടങ്ങിയ വിശദാംശങ്ങള്‍ നല്കാന് ആവശ്യപ്പെട്ടിരുന്നെന്നും ഉണ്ണി പറയുന്നു. കേസില്‍ തങ്ങളെ സഹായിക്കാമെന്ന രീതിയിലാണ് സംസാരിച്ചത്. എങ്ങനെയാണ് സഹായിക്കുകയെന്ന് അറിയില്ല. ജഡ്ജി എഴുതിവച്ച വിധി ഇവര്‍ക്ക് എങ്ങനെ അറിയാമെന്നാണ് തനിക്ക് സംശയമെന്ന് അദ്ദേഹം പറഞ്ഞു.

ബാലഭാസ്കറിന്റെ മരണം അപകടമരണമാണെന്നാണ് സി ബി ഐയുടെ കണ്ടെത്തല്‍. ഇത് സി ബി ഐ കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ബാലഭാസ്കറിന്റെ പിതാവ് അപ്പീല്‍ നല്‍കിയരിക്കുന്നത്. ഈ അപ്പീലിന്റെ വിധിയാണ് ഈ മാസം 30 ന് വരാനിരിക്കുന്നത്.

അതേസമയം, ബാലഭാസ്കറിന്റെ പിതാവ് ഉണ്ണിയെ ബന്ധപ്പെട്ടത് താനാണെന്ന് സോളാര്‍ കേസ് ആരോപണ വിധേയയായിട്ടുള്ള സരിത എസ് നായര്‍ പറഞ്ഞു. അവര്‍ക്ക് നിയമ സഹായം നല്‍കാനാണ് വിളിച്ചതെന്ന് സരിത എസ് നായര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാലഭാസ്കറിന്റെ പിതാവിനോട് സംസാരിച്ചിട്ടുണ്ടെന്നും സരിത എസ് നായര്‍ പറഞ്ഞു.

ബാലഭാസ്കറിന്റെ പിതാവിനോട് സംസാരിച്ചത് താനാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ അത് ഓര്‍ക്കുന്നുണ്ടാകില്ല. എന്റെ അഭിഭാഷകനാണ് ആദ്യം ബാലഭാസ്കറിന്റെ കേസില്‍ ഇടപെട്ടിരുന്നത്. പിന്നീടാണ് മറ്റൊരു അഭിഭാഷകന് കേസ് കൈമാറിയതെന്ന് സരിത പറയുന്നു.

ബാലഭാസ്കറിന്റെ പിതാവ് നല്കിയ അപ്പീല്‍ തള്ളുകയാണെങ്കില്‍ എന്റെ അഭിഭാഷകന് മുഖേനെ മേല്‍കോടതിയില്‍ സഹായിക്കാമെന്നാണ് താന്‍ പറഞ്ഞത്. അത് എങ്ങനെയാണ് ദുരൂഹമാകുന്നതെന്ന് തനിക്കറിയില്ലെന്നും സരിത പറഞ്ഞു. വിധി പ്രതികൂലമാകുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും സരിത പറയുന്നു.

ഇതിന് മുമ്പ് വിളിച്ചപ്പോഴും ഇപ്പോള്‍ വിളിച്ചപ്പോഴും താന്‍ നോ എന്ന് പറഞ്ഞിട്ടില്ല. ഇവിടത്തെ അഭിഭാഷകനുമായി സംസാരിക്കട്ടയെന്നാണ് പറഞ്ഞത്. അത് പറഞ്ഞാണ് സംഭാഷണം അവസാനിപ്പിച്ചത്. ഏതെങ്കിലും തരത്തിലുള്ള തെറ്റിദ്ധാരണ ഉണ്ടായോ എന്ന് അറിയില്ലെന്നും സരിത കൂട്ടിച്ചേര്‍ത്തു.

2018 സെപ്റ്റംബര്‍ 25 - ന് പുലര്‍ച്ചെ 4.30ഓടെ പള്ളിപ്പുറം ജംങ്ഷന് സമീപത്ത് വച്ചാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. ബാലഭാസ്കറിന്റെ മകള്‍ തേജസ്വിനി ബാല അപകടത്തിന് പിന്നാലെ മരണപ്പെട്ടിരുന്നു. എന്നാല്‍, വലിയ രീതിയില്‍ പരുക്കേറ്റ ബാലഭാസ്കറിനെയും ഭാര്യ ലക്ഷ്മിയെയും ഡ്രൈവറായിരുന്ന അര്‍ജുനും രക്ഷപ്പെട്ടിരുന്നു.. എന്നാല്‍, ചികിത്സയില്‍ തുടര്‍ന്നിരുന്ന ബാലഭാസ്കര്‍ ഒക്ടോബര്‍ രണ്ടിന് ചികിത്സയില്‍ ഇരിക്കെ മരണപ്പെടുകയായിരുന്നു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications