കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിവസം 100 രൂപ മാറ്റിവെച്ചാല്‍ 5 രാജ്യങ്ങളില്‍ പോവാം: സഞ്ചാരം ചിലവ്, സന്തോഷ് ജോര്‍ജ് കുളങ്ങര പറയുന്നു

Google Oneindia Malayalam News

മലയാളികളുടെ എറ്റവും പ്രിയപ്പെട്ട ചാനലുകളില്‍ ഒന്നാണ് സഫാരി. മലയാളത്തിലെയും ഇന്ത്യയിലെ തന്നെയും ആദ്യത്തെ യാത്രാചാനലായ സഫാരി ടിവിയുടെ അമരക്കാരന്‍ സന്തോഷ് ജോര്‍ജ് കുളങ്ങരയാണ്. ചാനലിന്‍റെ ഉടമ എന്നതിനോടൊപ്പം തന്നെ ബ്രാന്‍ഡ് അംബാസിഡറായും സന്തോഷ് ജോര്‍ജ് കുളങ്ങരയെ കാണാം.

സഞ്ചാരത്തിലൂടെ വേറിട്ട ദൃശ്യാനുഭവം പകർന്നു തന്ന സന്തോഷ്‌ ജോർജ് കുളങ്ങര പുതിയ ഒരു ചാനല്‍ തുടങ്ങിയപ്പോള്‍ മലയാളികള്‍ അത് ഏറ്റെടുക്കുകയായിരുന്നു. ലോക സഞ്ചാരി എന്ന വിശേഷണത്തില്‍ നിന്നും ഇന്ത്യയിലെ തന്നെ ആദ്യ ബഹിരാകാശ വിനോദ സഞ്ചാരായാവുനുള്ള തയ്യാറെടുപ്പിലുമാണ് സന്തോഷ് ജോര്‍ജ് കുളങ്ങര.

ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി ബിഗ് ബോസ് താരം റഷാമി: പുതിയ ഫോട്ടോ ഷൂട്ട് കാണാം

സഫാരി ചാനല്‍

2013 ലെ കേരളപ്പിറവി ദിനത്തില്‍ സംപ്രേക്ഷണം ആരംഭിച്ച ചാനലില്‍ ഇന്നുവരെ ഒരു പരസ്യവും ഉണ്ടായിട്ടില്ലെന്നതാണ് ശ്രദ്ധേയം. അതിനാല്‍ തന്നെ ചാനലിന്‍റെ ദൈന്യംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചിലവ് എങ്ങനെ കണ്ടെത്തുന്നുവെന്ന സംശയം പലര്‍ക്കുമുണ്ട്. പരസ്യ വരുമാനം ഇല്ലെങ്കിലും ഇന്നുവരെ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒരു പരിപാടിയുടെ ക്വാളിറ്റിയിലും വിട്ടുവീഴ്ച വരുത്താന്‍ ചാനലോ സന്തോഷ് ജോര്‍ജ് കുളങ്ങരയോ തയ്യാറായിട്ടില്ല.

സന്തോഷ് ജോര്‍ജ് കുളങ്ങര

വളരെ ചിലവേറിയ തന്‍റെ യാത്രകള്‍ക്ക് ഒരു സ്പോണ്‍സറും സന്തോഷ് ജോര്‍ജ് കുളങ്ങരയ്ക്ക് തുടക്കം മുതല്‍ ഉണ്ടായിട്ട് കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ചാനല്‍ പ്രവര്‍ത്തനത്തിനും സഞ്ചാരത്തിനുമായി ലക്ഷങ്ങള്‍ ചിലവഴിക്കേണ്ടി വരും എന്നാണ് പലരുടേയും ധാരണ. എന്നാല്‍ ഇപ്പോഴിതാ ആദ്യമായി തന്‍റെ സഞ്ചാര ദൃശ്യങ്ങള്‍ സഫാരി ചാനലില്‍ സംപ്രേക്ഷണം ചെയ്യുമ്പോള്‍ ഒരോ എപ്പിസോഡിനും ചിലവാകുന്ന കണക്കുക്കള്‍ വെളിപ്പെടുത്തുകയാണ് സന്തോഷ് ജോര്‍ജ് കുളങ്ങര.

ബിജെപിയെ പൂട്ടാന്‍ കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യം; ത്രിപുരയില്‍ പുതിയ ബദല്‍ സഖ്യം വിജയിക്കുമെന്ന് ദിയോബിജെപിയെ പൂട്ടാന്‍ കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യം; ത്രിപുരയില്‍ പുതിയ ബദല്‍ സഖ്യം വിജയിക്കുമെന്ന് ദിയോ

സഞ്ചാര എപ്പിസോഡ്

'സഞ്ചാരത്തിന്‍റെ ഒരോ എപ്പിസോഡിനും ചിലര്‍ക്ക് എങ്കിലും അറിയാന്‍ താല്‍പര്യം കാണം. സഫാരി എങ്ങനെ പരസ്യമില്ലാതെ പോവുന്നു എന്നതിന്‍റെ ഒരു ഉത്തരമാണ് ഇനി പറയാന്‍ പോവുന്നത്. സഞ്ചാരത്തിന്‍റെ ഒരു എപ്പിസോഡ് പൂര്‍ത്തീകരിച്ച് സംപ്രേക്ഷണത്തിന് തയ്യാറാക്കുന്നത് ഞാന്‍ കരുതി വെച്ചിരിക്കുന്ന തുക 3500-മുതല്‍ 4000 രൂപ വരെയാണ്. അതായത് പരമാവധി 4000 രൂപ കൊണ്ട് ഒരു എപ്പിസോഡിന്‍റെ മുഴുവന്‍ പണികളും പൂര്‍ത്തിയായിരിക്കണം'-സഫാരി ചാനലിലെ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകള്‍ എന്ന പരിപാടിയില്‍ സന്തോഷ് ജോര്‍ജ് കുളങ്ങര പറയുന്നു.

25 എപ്പിസോഡ്

അതുകൊണ്ട് തന്നെ കൃത്യമായ പ്ലാനിങ് ഉണ്ടാവും. അമേരിക്കയിലേക്ക് പോയി വരണമെങ്കില്‍ ഏറ്റവും ചുരുങ്ങിയത് ഒരു ലക്ഷം രൂപ ചിലവ് വരുമെന്ന് കരുതാം. അപ്പോഴെ ഈ ഒരു ലക്ഷത്തെ നാലായിരം കൊണ്ട് ഹരിക്കും. അതായത് 25 എപ്പിസോഡ് എങ്കിലും ഷൂട്ട് ചെയ്ത് കൊണ്ട് വന്നെങ്കിലെ നാലായിരം രൂപയില്‍ നില്‍ക്കുകയുള്ളു. ഒരു തവണ അമേരിക്കയിലേക്ക് പോവുമ്പോള്‍ അപ്രതീക്ഷിതമായി ചിലവ് കൂടി എന്നിരിക്കട്ടെ, അപ്പോള്‍ തൊട്ടടുത്തത് പോവുക നേപ്പാളിലേക്കായിരിക്കും. അവിടെ 50000 രൂപയ്ക്ക് പോയി 25 എപ്പിസോഡ് എടുത്തോണ്ട് വരുമ്പോള്‍ അമേരിക്കയില്‍ പോയ നഷ്ടം തിരിച്ച് കിട്ടുമെന്നും സന്തോഷ് ജോര്‍ജ് കുളങ്ങര പറയുന്നു.

അധിക്ഷേപ കമന്‍റിന് കിടിലന്‍ നടി സനൂഷയുടെ കിടിലന്‍ മറുപടി: വീണ്ടും പങ്കുവെച്ചത് ഗ്ലാമര്‍ ചിത്രംഅധിക്ഷേപ കമന്‍റിന് കിടിലന്‍ നടി സനൂഷയുടെ കിടിലന്‍ മറുപടി: വീണ്ടും പങ്കുവെച്ചത് ഗ്ലാമര്‍ ചിത്രം

യാത്രാ ചിലവ്

എല്ലാത്തിനും എനിക്ക് കൃത്യമായ കണക്കുണ്ട്. സാമ്പത്തിക കാര്യത്തില്‍ കൃത്യമായ മാനേജ്മെന്‍റ് ഉണ്ട്. അങ്ങനെയാണ് ഈ സഫാരി കൊണ്ട് പോവുന്നതെന്നും കാശുമായി ജനിച്ച് വീണ ഒരാള്‍ക്ക് മാത്രം നടത്താന്‍ കഴിയുന്നതാണ് യാത്ര എന്ന തെറ്റിദ്ധാരണ മാറണം. കാശുള്ള പലരും യാത്ര ചെയ്യുന്നുമില്ല. പാസ്പോര്‍ട്ട് ഉണ്ടായിരിക്കുക എന്നുള്ളതാണ് വിദേശത്തേക്കുള്ള യാത്രകളില്‍ ഏറ്റവും പ്രധാനം.

സഞ്ചാരം വിസ

പോവുന്ന രാജ്യത്തേക്ക് വിസ വേണ്ടതുണ്ടെങ്കില്‍ മുന്‍കൂട്ടി എടുക്കണം. ഓണ്‍ലൈനിലൂടെ പല രാജ്യങ്ങളുടേയും വിസ കിട്ടും. ഇന്ത്യക്കാര്‍ക്ക് വിസ വേണ്ടാതെ പോവാന്‍ കഴിയുന്ന നിരവധി രാജ്യങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറയുന്നു. യാത്രക്ക് പോവുമ്പോള്‍ ഏറ്റവും അത്യാവശ്യമായ സാധനങ്ങള്‍ മാത്രം കൊണ്ടുപോവാന്‍ ശ്രദ്ധിക്കണം. സോപ്പും ചീപ്പും കണ്ണാടിയുമൊക്കെ പോകുന്ന രാജ്യത്തും ഉണ്ടെന്ന് മനസ്സിലാക്കണംമെന്നും സന്തോഷ് ജോര്‍ജ് കുളങ്ങര പറയുന്നു.

യാത്രയില്‍ എടുക്കേണ്ടത്

പാസ്പോര്‍ട്ടും സ്ഥിരമായി കഴിക്കുന്ന മരുന്നുകളും എടുക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനം. പൈസ ഉണ്ടെങ്കില്‍ എടുക്കുക, ഇല്ലെങ്കില്‍ പോകാന്‍ റെഡിയായിട്ട് അങ്ങ് പോവുക. വരുന്നിടത്ത് വെച്ച് കാണാം എന്ന ധൈര്യം ഉണ്ടെങ്കില്‍ നിങ്ങള്‍ ഉറപ്പായും തിരിച്ചെത്തുക തന്നെ ചെയ്യുമെന്നും ബെജു എന്‍ നായരുമായി നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.

മലയാളിക്ക്

ശരാശരി വരുമാനക്കാരനായ ഒരു മലയാളിക്ക് ചുരുങ്ങിയ ചിലവില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന രാജ്യങ്ങളെ കുറിച്ചും അദ്ദേഹം തുറന്ന് പറയുന്നു. പൈസയേക്കാള്‍, യാത്ര ചെയ്യാനുള്ള ആഗ്രഹമാണ് ആദ്യം വേണ്ടത്. ആഗ്രഹം ഉണ്ടെങ്കില്‍ തനിയെ യാത്രക്കാരാവും. ഇന്നത്തെ സഞ്ചാരികളായ വ്ലോഗേഴ്സില്‍ പലരും ലോറിയില്‍ കയറിയും സൈക്കിളില്‍ കയറിയും ഇന്ത്യ മുഴുവന്‍ കറങ്ങി വന്നവരുണ്ട്. അരുണ്‍ തപാഗത് എന്ന് പറയുന്നു ഒരു ചെറുപ്പക്കരാന്‍ അദ്ദേഹത്തിന്‍റെ ജോലിയില്‍ നിന്നൊക്കെ ലീവെടുത്ത് സൈക്കിളില്‍ കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ മുഴുവന്‍ ചുറ്റിവന്നതാണ്. വളരെ ചെറിയ ചെലവിലായിരുന്നു അദ്ദേഹത്തിന്‍റെ സഞ്ചാരമെന്നും അദ്ദേഹം പറയുന്നു.

6500 രൂപ

യാത്ര ചെയ്യാനുള്ള ആഗ്രഹമുണ്ടെങ്കില്‍ വളരെ എളുപ്പമേറിയ കാര്യമാണ്. യാത്രയെ പ്രോല്‍സാഹിപ്പിക്കുന്ന പല തരത്തിലുള്ള കൂട്ടായ്മകളും ഇന്നുണ്ട്. കൗട്ട്സര്‍ഫിങ് പോലുള്ളവ സൗജന്യ താമസം ഉള്‍പ്പടെ അവര്‍ നല്‍കുന്നു. നിങ്ങള്‍ എങ്ങനെ യാത്ര ചെയ്യുന്നു, എത്ര പണം ഇതിന് വേണ്ടി മുടക്കാന്‍ സാധിക്കും എന്നൊക്കെ ആദ്യ തീരുമാനിക്കണം. 6500 രൂപകൊണ്ടാണ് ഞാന്‍ ആദ്യമായി നേപ്പാളിലേക്ക് യാത്ര ചെയ്തതെന്നും അദ്ദേഹം പറയുന്നു.

ദിവസം ഒരു 100 രൂപ


ദിവസം ഒരു 100 രൂപ മാറ്റിവെക്കാന്‍ തയ്യാറാണെങ്കില്‍ ആ പൈസ കൊണ്ട് വര്‍ഷാവസാനം പോകാന്‍ കഴിയുന്ന അഞ്ച് രാജ്യങ്ങളെങ്കിലുമുണ്ടാവും. 36000 രൂപയുണ്ടെങ്കില്‍ സുഖമായിട്ട് നേപ്പാളിലും ഭൂട്ടാനിലും പോയിട്ട് വരാം. വേണമെങ്കില്‍ മാലിദ്വീ, ശ്രീലങ്ക, തായലന്‍ഡ് തുടിങ്ങിയ രാജ്യങ്ങളിലേക്ക് പോവാം. പലരും ഒരു ദിവസം സിഗരറ്റ് വലിച്ചും മദ്യം കുടിച്ചും കളയുന്നത് ഇതിന്‍റെയൊക്കെ എത്രയോ ഇരട്ടി രൂപയാണ്. ആഗ്രഹമുണ്ടെങ്കില്‍ എവിടേയും പോവാമെന്നും അദ്ദേഹം പറയുന്നു.

സാരിയിലും ഹോട്ട് ആയി പ്രിയ താരി ഒവിയ ഹെലന്‍: ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
New lockdown guidelines to kerala

English summary
Viral: If you set aside Rs 100 per day, you can go to 5 countries: says Santhosh George Kulangara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X