India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഷ്ടമല്ലെന്ന് നിത്യ മേനോന് ആദ്യമേ പറയാമായിരുന്നു: എന്റേത് ട്രൂ ലവ്, ഇനിയൊന്നിനും ഇല്ലെന്നും സന്തോഷ്

 • By Desk
Google Oneindia Malayalam News

സന്തോഷ് വർക്കിയെന്ന യുവാവ് തന്നെ വർഷങ്ങളായി ശല്യപ്പെടുത്തുന്നുണ്ട് തുറന്ന് പറഞ്ഞ് നടി നിത്യമേനോന്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഫോണിലൂടേയും മറ്റും നിരന്തരം ശല്യം തുടർന്നപ്പോള്‍ പൊലീസില്‍ പരാതി നല്‍കാന്‍ വരെ തീരുമാനിച്ചിരുന്നുവെന്നാണ് നിത്യ മേനോന്‍ വ്യക്തമാക്കിയത്.

cmsvideo
  Santhosh Varkey On Nithya Menon: ലവും ഇല്ല ഒരു കോപ്പുമില്ല,വാർത്ത കേട്ട് വിറപൂണ്ട് സന്തോഷ്

  എന്നാലിപ്പോഴിതാ താരത്തിന്റെ പ്രതികരണത്തില്‍ നിലപാട് വ്യക്തമാക്കി കൊണ്ട് സന്തോഷ് വർക്കിയും രംഗത്ത് എത്തിയിരിക്കുകയാണ്. നടിയുടെ പ്രതികരണം വളരെ വിഷമിപ്പിച്ചു. തന്റെ സ്നേഹം ആത്മാർത്ഥമായിരുന്നു. രണ്ട് തവണ നേരിട്ട് കണ്ടിട്ടുണ്ട്. ആദ്യമേ നോ എന്ന് പറഞ്ഞിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നു. തന്നോട്ട് ആരും ഒന്നും വ്യക്തമായി പറഞ്ഞിരുന്നില്ലെന്നും സന്തോഷ് വർക്കി അഭിപ്രായപ്പെടുന്നു. ഫില്‍മിബീറ്റ് മലയാളത്തിന് കൊടുത്ത പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

   'ആറാടന്‍' ശരിക്കും കഷ്ടപ്പെടുത്തി, 30 ലേറെ നമ്പറുകള്‍ ബ്ലോക്ക് ചെയ്തെന്ന് നിത്യ മേനോന്‍ 'ആറാടന്‍' ശരിക്കും കഷ്ടപ്പെടുത്തി, 30 ലേറെ നമ്പറുകള്‍ ബ്ലോക്ക് ചെയ്തെന്ന് നിത്യ മേനോന്‍

  നടി പറയുന്നത് പോലെ 30 സിം കാർഡൊന്നും എന്റെ കയ്യിലില്ല.

  നടി പറയുന്നത് പോലെ 30 സിം കാർഡൊന്നും എന്റെ കയ്യിലില്ല. വളരെയേറെ കഷ്ടപ്പെട്ടാണ് പീരുമേടും ബാംഗ്ലൂരും നടിയെ കാണാനായി പോയത്. വളരെ വർഷങ്ങള്‍ക്ക് ശേഷമാണ് അവർ നോ പറഞ്ഞത്. ആദ്യമേ അവർക്ക് പറയാമായിരുന്നു. അവർ പൊലീസില്‍ പരാതി കൊടുത്തപ്പോള്‍ എന്റെ സൌഹൃദങ്ങളും നഷ്ടപ്പെട്ടു. ഞാന്‍ സൈക്കോ ഒന്നും അല്ല. ഒരു പെണ്‍കുട്ടിയെ ആത്മാർത്ഥമായി സ്നേഹിക്കുക മാത്രമാണ് ചെയ്തതെന്നും സന്തോഷ് വർക്കി പറയുന്നു.

  ആഹാ ഇതാര് കല്യാണപ്പെണ്ണോ.. പക്ഷെ സംഭവം ഇത് അതല്ലാട്ടോ; എന്തായാലും പൊളിച്ചെന്ന് ആരാധകർ

  സിനിമാക്കാരോടുള്ള സ്നേഹം കൊണ്ടാണ് പുറകെ നടക്കുന്നത്

  സിനിമാക്കാരോടുള്ള സ്നേഹം കൊണ്ടാണ് പുറകെ നടക്കുന്നത്. അവരെ ആരും ഉപദ്രവിക്കുന്നില്ല. അവരോട് ഞാനെന്ത് ദ്രോഹമാണ് ചെയ്തത്. ആദ്യമൊക്കെ ഒഴിഞ്ഞ് മാറുകയായിരുന്നു. മാറി മാറി നടക്കാതെ അവർക്ക് കാര്യം തുറന്ന് പറയാമായിരുന്നു. വികെ പ്രകാശിന്റെ സിനിമ ലൊക്കേഷനിലൊക്കെ പോയിരുന്നു. എനിക്ക് വല്യ ഭംഗിയോ കാശോ ഇല്ല. ജീവിച്ച് പോവാനുള്ള സാമ്പത്തികമേയുള്ളു.

  അവരെ ഒരു തരത്തിലും മോശമായി ഞാന്‍ കണ്ടിട്ടില്ല

  അവരെ ഒരു തരത്തിലും മോശമായി ഞാന്‍ കണ്ടിട്ടില്ല. ഒരു സുഹൃത്തായിട്ടോ, സഹോദരനായിട്ടോ വെക്കാമായിരുന്നു. 30 നമ്പറൊക്കെ ഒരാള്‍ക്ക് എങ്ങനെയാണ് ഉണ്ടാവുക. ആറ് മാസം മുമ്പാണ് ശല്യമാണെന്നും പറഞ്ഞ് നിത്യ മേനോന്‍ മെസേജ് അയക്കുന്നത്. അതിന് ശേഷം അവരെ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്തിട്ടില്ല. അതൊക്കെ കഴിഞ്ഞ എപ്പിസോഡാണെന്നും സന്തോഷ് വർക്കി പറയുന്നു.

  ഞാന്‍ വിളിച്ചിട്ട് ഒരിക്കല്‍ പോലും

  ഞാന്‍ വിളിച്ചിട്ട് ഒരിക്കല്‍ പോലും അവർ ഫോണ്‍ എടുത്തിട്ടില്ല. ഏഞ്ചല് ജോണിന്റെ ലൊക്കേഷനില്‍ വെച്ച് താരത്തെ കണ്ടപ്പോഴാണ് ഇഷ്ടമാവുന്നത്. ട്രൂ ലവ് ആയതുകൊണ്ടാണ് അഞ്ചാറ് വർഷം പുറകെ നടന്നത്. ബോണി കപൂർ എന്ന് പറയുന്ന നിർമ്മാതാവ് 12 വർഷമാണ് ശ്രീദേവിയുടെ പുറകെ നടന്നത്. എന്നിട്ടാണ് ഒടുവില്‍ അത് ശരിയായത്.

  ഇന്ന് ഒരാള്‍, നാളെ വേറെ ഒരാള്‍ എന്നാണെങ്കില്‍

  ഇന്ന് ഒരാള്‍, നാളെ വേറെ ഒരാള്‍ എന്നാണെങ്കില്‍ വേറെ ഒരു പെണ്ണുങ്ങളുടെ പിറകെ പോവില്ല. അത് ഏറ്റവും വലിയ ഉദാഹരണമാണ് മമ്മൂട്ടി. എനിക്കും നിത്യ മേനോനോട് പ്രേമം ആയിരുന്നു, അല്ലാതെ കാമം ആയിരുന്നില്ല. എന്നെ പലരും വിമർശിച്ചിട്ടുണ്ട്. ഞാനൊരു മണ്ടനാണെന്ന് വരെ പറഞ്ഞിട്ടുണ്ട്. പക്ഷെ മൊയ്തീനെ സ്നേഹിച്ച കാഞ്ചനമാലയാണ് ഞാനെന്നായിരുന്നു അവരോടെല്ലാം മറുപടി പറഞ്ഞത്. ഇനിയേതായാലും ഒന്നിന്റെയും പുറകേയില്ലെന്നും സന്തോഷ് വർക്കി കൂട്ടിച്ചേർക്കുന്നു.

  അതേസമയം, സന്തോഷ് വർക്കി ശരിക്കും

  അതേസമയം, സന്തോഷ് വർക്കി ശരിക്കും ബുദ്ധിമുട്ടിച്ചെന്നായിരുന്നു നിത്യമേനോന്റെ പ്രതികരണം. 'ബുദ്ധിമുട്ടിച്ചെങ്കിലും കാര്യത്തെ വളരെ ക്ഷമയോടെയാണ് ഞാന്‍ കണ്ടത്. എനിക്ക് അതില്‍ ഇടപെടാന്‍ താല്‍പര്യം ഉണ്ടായിരുന്നില്ല. എന്റെ ജീവിതം അതല്ല. എനിക്ക് എന്റെ ജീവിതത്തില്‍ ചെയ്ത് തീർക്കാന്‍ തന്നെ ഒരുപാട് കാര്യങ്ങളുണ്ട്. എങ്കിലും എല്ലാവരും പറഞ്ഞു പൊലീസില്‍ പരാതി കൊടുക്കാന്‍. എങ്കിലും പരാതി കൊടുത്തിട്ടില്ല' നിത്യമേനോന്‍ പറയുന്നു.

  കഷ്ടപ്പെടുത്തി എന്ന് പറയുമ്പോള്‍ ഒരുപാട് കഷ്ടപ്പെടുത്തി.

  കഷ്ടപ്പെടുത്തി എന്ന് പറയുമ്പോള്‍ ഒരുപാട് കഷ്ടപ്പെടുത്തി. നിരന്തരമായി വിളിക്കും. സംസാരം പല രീതിയിലായിരുന്നു. ദേഷ്യപ്പെട്ടൊക്കെ സംസാരിക്കും. അമ്മയേയും അച്ഛനേയുമൊക്കെ വിളിക്കും. അമ്മ ക്യാന്‍സർ ചികിത്സയില്‍ കഴിയുന്ന സമയത്താണ് വിളിക്കുന്നത്. ശാന്തശീലരായ അവർ പോലും സഹിക്ക വയ്യാതെ ഒച്ചയിട്ട് സംസാരിക്കേണ്ടി വന്നിട്ടുണ്ടെന്നും നിത്യ മേനോന്‍ കൂട്ടിച്ചേർത്തു.

  English summary
  Viral star Santosh Varky says Nithya Menon could have say first time that she can't love me
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X