'മദ്യപിക്കുന്നൂന്ന് കേട്ടാലേ ദേഷ്യം വരുന്ന സര്‍ക്കാര്‍'; യുവതിയുടെ അറസ്റ്റ്, സോഷ്യല്‍ മീഡിയയില്‍ അമര്‍ഷം

തൃശൂര്‍: കഴിഞ്ഞ ദിവസമാണ് കള്ള് കുടിക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ യുവതിക്കെതിരെ കേസെടുത്ത് എക്‌സൈസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ കുണ്ടോളിക്കടവ് കള്ള് ഷാപ്പില്‍ നിന്ന് കള്ള് കുടിക്കുന്ന വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത യുവതിക്ക് എതിരെയാണ് കേസെടുത്തത്. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചതാണ് കുറ്റം. ചേര്‍പ്പ് സ്വദേശിനിയായ അഞ്ജനയാണ് അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ കേരളാ മദ്യനിരോധന സമിതി എക്‌സെസ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കിയിരുന്നു.

മുഖ്യമന്ത്രി അടക്കം പറയുമ്പോള്‍
എന്നാല്‍ അഞ്ജനയുടെ അറസ്റ്റിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാരിനെതിരെയും എക്‌സൈസിനെതിരെയും വലിയ വിമര്‍ശനങ്ങലാണ് ഉയരുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ നെടുതൂണാണ് മദ്യവില്‍പനയെന്ന് മുഖ്യമന്ത്രി അടക്കം പറയുമ്പോള്‍, കള്ള് കുടിച്ചതിന് ഒരു യുവതി അറസ്റ്റിലായെന്നതാണ് ഉയരുന്ന ഏറ്റവും പ്രധാനപ്പെട്ട വിമര്‍ശനങ്ങളില്‍ ഒന്ന്.

കള്ള് കുടിക്കുന്ന വീഡിയോ
സംസ്ഥാന സര്‍ക്കാര്‍ ബീവറേജസ് കോര്‍പ്പറേഷനിലൂടെ വില്‍ക്കുന്നത് ഈ മദ്യം തന്നെയാണ്, പിന്നെ എന്തിനാണ് ഒരു യുവതിയെ കള്ള് കുടിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്തതെന്നും ചിലര് ചോദിക്കുന്നുണ്ട്. ഇതാദ്യമായല്ല, ഒരു യുവതി കള്ള് കുടിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്യുന്നത്. അന്നൊന്നുമില്ലാത്ത ശുഷ്‌കാന്തി ഇപ്പോള്‍ എന്തിനാണെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

ഒരു പുരുഷനാണെങ്കില്‍
ഇത് ഒരു സ്ത്രീയായതുകൊണ്ടാണെന്നും ഒരു പുരുഷനാണെങ്കില്‍ ആരും അറസ്റ്റ് ചെയ്യാന്‍ വരില്ലെന്നും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. കേരളാ മദ്യ നിരോധന സമിതി ഈ വീഡിയോ മാത്രമാണോ ശ്രദ്ധിച്ചതെന്നും ലിംഗ വ്യത്യാസവും സമൂഹത്തില്‍ നില നില്‍ക്കുന്ന പൊതുവായുള്ള കാഴ്ചപ്പാടാണ് മദ്യ നിരോധന സമിതിയെ പ്രകോപിപ്പിച്ചതെന്നും വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

യുവതിക്ക് പിന്തുണയുമായി
അതേസമയം, ഇന്‍സ്റ്റാഗ്രാമില്‍ ഫോളോവേഴ്‌സിനെയയും റീച്ചും വര്‍ധിപ്പിക്കുന്നതിനായാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് എക്‌സൈസ് പറയുന്നു. ഇതേ തുടര്‍ന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ യുവതിക്ക് പിന്തുണയുമായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുമായി രംഗത്തെത്തിയിട്ടുണ്ട്.

ഏത് കോപ്പിലെ നിയമം
Ramadan Fasting: റമദാന്‍ വ്രതം എടുക്കുന്നവര്‍ ഒന്ന് ശ്രദ്ധിക്കുക; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
ഇതുപോലെ ആരെങ്കിലും മദ്യപിക്കുന്നൂന്ന് കേട്ടാലേ ദേഷ്യം വരുന്ന ഒരു സര്‍ക്കാര്‍ വകുപ്പിനെ ഞാനെന്റെ കരിയറില്‍ മുമ്പ് കണ്ടിട്ടില്ലെന്ന് ഡോ. മനോജ് വെള്ളനാട് ഫേസ്ബുക്കില്‍ കുറിച്ചു. ഏത് കോപ്പിലെ നിയമം ആണെടോ സര്‍ക്കാരെ മുക്കിനു മുക്ക് കള്ളുഷാപ്പും ബിവറേജസ് തുറന്നു വച്ചിട്ട് അതു വാങ്ങി കുടിക്കുന്നവന് എതിരെ കേസ് - മറ്റൊരാള്‍ ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications