'നിങ്ങളെ എനിക്ക് മനസിലാവുന്നില്ല മിസ്റ്റർ', ചക്രവാത ചുഴിയോട് ട്രോളൻമാർ, സോഷ്യൽ മീഡിയയിൽ മഴ ട്രോൾ പൂരം
മഴയും വെള്ളക്കെട്ടും വീണ്ടും രൂക്ഷമായതോടെ റോഡും കുഴിയും എല്ലാം സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയാവുകയാണ്. റോഡിലെ കുഴി പ്രശ്നത്തിൽ
മന്ത്രി മുഹമ്മദ് റിയാസും, പ്രതിപക്ഷ നേതാവും തമ്മിലുള്ള വാക്ക് പോരും, പിന്നാലെ റോഡിൽ നടന്ന കുളിയും, കുഴിമന്തിയും സിനിമ പോസ്റ്ററുമെല്ലാം സോഷ്യൽ മീഡിയ ഏറ്റെടുത്ത വിഷയങ്ങളാണ്.
ഇന്നലെ മന്ത്രി മുഹമ്മദ് റിയാസ് നടൻ കുഞ്ചാക്കോ ബോബനുമായുള്ള ചിത്രം പങ്കുവെച്ചത്തോടെ റോഡ് കുഴി വിവാദങ്ങളെല്ലാം താത്കാലികമായി കെട്ടടങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ പുതിയ പ്രശ്നവുമായി എത്തിയിരിക്കുകയാണ് ട്രോളൻമാർ. നിർത്താതെ പെയ്യുന്ന മഴയും വെള്ളക്കെട്ടുമാണ് ട്രോളൻ്മാരുടെ പുതിയ ഇര.

എറണാകുളം സിറ്റിയിലെ വെള്ളക്കെട്ടും, മഴയിൽ കേരളത്തിൽ എത്തുന്ന മാവേലിയും , അനക്കമില്ലാതെ കിടക്കുന്ന ഭാരതപുഴയുമെല്ലാം ട്രോളൻമാരുടെ ഭാവനയിൽ നർമ്മത്തിൽ കലർന്ന് വിരിയുന്നുണ്ട്. റോഡിലെ കുഴിയും , കനത്ത മഴയിൽ വരാനിരിക്കുന്ന സ്കൂൾ കേളേജ് ആഘോഷങ്ങളും എന്തിന് ചക്രവാത ചുഴിയെ വരെ വെറുതെ വിടാൻ ട്രോളൻമാർ തയ്യാറാല്ല. പ്രമുഖ ട്രോൾ ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന തമാശകൾ പ്രായഭേദമന്യേ നവ മാധ്യങ്ങളിൽ ചിരി പടർത്തുകയാണ്.

'കാര്യം പേര് എറണാകുളം സിറ്റി എന്നൊക്കെയാ പറഞ്ഞിട്ടെന്തൊ കാര്യം , ഒരു മഴ പെയ്താൽ തീർന്നു', എന്നാണ് ജില്ലക്കെതിരെയുള്ള ട്രോളൻമാരുടെ വിമർശനം. ട്രോളൻ മാരുടെ ഭാവനയിൽ നീയൊരു പുഴ തന്നെ ആണോടാ എന്നാണ് വരണ്ട ഭാരത പുഴയെ കാണുന്ന എറണാകുളത്തിന്റെ ചോദ്യം. മുകളിൽ കൊച്ചി മെട്രോയും, റോഡിൽ വാട്ടർ മെട്രോയും എന്നതാണ് കൊച്ചിക്കാരന്റെ അവസ്ഥയെന്നും ട്രോളൻമാർ പറയുന്നു.

റോഡിലെ കുഴിയോടും നല്ല സ്നേഹമാണ് ട്രോളൻമാർ കാട്ടുന്നത്. വെറും സ്നേഹമല്ല സനേഹിച്ച് കൊല്ലുന്നു എന്നു പറയുന്നതാവും ശരി.വെള്ളക്കെട്ട് നിറഞ്ഞ റോഡിന്റെ ചിത്രത്തിന് താഴെ ഇനിയിവൻമാർ കുഴി എണ്ണുന്നതൊന്ന് കാണണം എന്നാണ് നർമ്മത്തിൽ കലർന്ന വിമർശനം. കുഴിക്ക് അപായ സൂചന വെച്ച വാഴ കുലച്ച സംഭവം കാണുന്ന വിദേശി, 'വാവ് കേരളത്തിൽ റോഡിലും കൃഷി ചെയ്യുന്നു' എന്ന് പ്രതികരിക്കുമെന്ന് ട്രോളൻമാർ പറയുന്നു.

കനത്ത മഴയിൽ കേരളത്തിലേക്ക് എത്തുന്ന മാവേലിയാണ് മറ്റൊരു ഇര. 'ചാടികയറി പോകാൻ വരട്ടെ ഞാൻ ആദ്യം പോകാം' എന്ന് മഴ മാവേലിയോട് പറയുന്നതാണ് സങ്കൽപ്പം. സ്കൂൾ, കോളേജ് ആഘോഷങ്ങൾക്കായി കാത്തിരിക്കുന്ന മഴയും, വെള്ളക്കെട്ട് നിറഞ്ഞ റോഡിനെ നോക്കി നിൽക്കുന്ന ഡച്ച് മോഡലുമെല്ലാം ട്രോളൻമാരുടെ ഭാവനയിൽ വിരിയുന്നുണ്ട്. 'താങ്കളെ എനിക്ക് മനസിലാകുന്നില്ല മിസ്റ്റർ' എന്നാണ് ചക്രവാത ചുഴിയോട് ട്രോളൻമാർക്ക് പറയാനുള്ളത്.

മഴയും, മാവേലിയും, കൊച്ചിക്കാരന്റെ അവസ്ഥയുമെല്ലാം നർമ്മത്തിൽ അവതരിപ്പിക്കുമ്പോഴും റോഡിലെ കുഴികളോടും മറ്റുമുള്ള പ്രതിഷേധം കൂടിയാണ് ട്രോളുകളിൽ നിറയുന്നത്. മഴയും കാലവസ്ഥ വ്യതിയാനവുമെല്ലാം പതിവാണെങ്കിലും, ചെറിയ മഴയിൽ പോലും റോഡിൽ വെള്ളക്കെട്ട് നിറയുന്നത് ട്രോളൻമാരെ ചൊടിപ്പിക്കുന്നു. എന്തായാലുംല മഴ തുടരുമെന്ന് കാലവാസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുമ്പോൾ ട്രോളൻമാർക്കും ഉടനെയൊന്നും 'ഇനിയൊരു തിരിച്ചു പോക്കില്ല ശശിയേ' എന്നു തന്നെ കരുതാം...
സ്റ്റൈലിഷ് ലുക്കും ക്യൂട്ട് പോസും... പുത്തൻ ചിത്രങ്ങളിലും തിളങ്ങി ദേവിക സഞ്ജയ്
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു












Click it and Unblock the Notifications