'എന്റെ നാലാമത്തെ കുട്ടിയെ പോലെ നോക്കും, നല്ലൊരു വീടും വച്ച് നല്‍കും'; കുട്ടിയെ മാറോട് ചേര്‍ത്ത് ഗണേഷ്

കൊല്ലം; 'എന്റെ നാലാമത്തെ കുട്ടിയെ പോലെ ഞാന്‍ ഇവനെ പഠിപ്പിക്കും, എന്റെ സ്വപ്‌നത്തില്‍ ഇവന്‍ സിവില്‍ സര്‍വീസൊക്കെ പാസായി മിടുക്കനായി വരുന്നത് കാണാം- പത്തനാപുരം എം എല്‍ എ കെ ബി ഗണേഷ് കുമാര്‍ ഹൃദയത്തില്‍ തട്ടി പറഞ്ഞ വാക്കുകള്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വീടില്ലാതെ വിഷമിക്കുന്ന അമ്മയെയും മകനെയും ചേര്‍ത്ത് നിര്‍ത്തുന്ന ഗണേ,് കുമാര്‍ എം എല്‍ എയുടെ വാക്കുകളാണിത്. കുട്ടിക്ക് വേണ്ട എല്ലാ പഠന സൗകര്യവും വീടും ഒരുക്കി നല്‍കുമെന്നും എം എല്‍ എ ഉറപ്പുനല്‍കി.
പത്തനാപുരം കമുകുംചേരി സ്വദേശിയായ അഞ്ജുവിനും എഴാം ക്ലാസുകാരനായ മകന്‍ അര്‍ജുനുമാണ് ഗണേഷ് കുമാര്‍ എം എല്‍ എ തണലായത്. അര്‍ജുന് പഠിക്കാനുള്ള എല്ലാ സൗകര്യങ്ങളും നല്ലൊരു വീടും വച്ച് നല്‍കാമെന്നും ഗണേഷ് കുമാര്‍ വാക്ക് നല്‍കി. ഗണേഷ് കുമാര്‍ കുട്ടിയെ ചേര്‍ത്ത് നിര്‍ത്തിയാണ് ഇക്കാര്യം അറിയിച്ചത്. ഈ സന്തോത്തില്‍ അര്‍ജുന്‍ കരയുന്നതും വീഡിയോയില്‍ കാണാം.
നന്നായി പഠിക്കണമെന്ന് അര്‍ജുനോട് വീണ്ടും വീണ്ടും ചേര്‍ത്ത് പിടിച്ച് പറയുന്നുണ്ട്. വീട് പണിക്കായി എല്ലാവരും ആത്മാര്‍ത്ഥമായി ശ്രമിക്കണമെന്നും ഒപ്പം അവിടെ ഉണ്ടായ നാട്ടുകാരോടും ജനപ്രതിനിധികളെയും ഓര്‍മ്മിപ്പിക്കുന്നുണ്ട്. പഞ്ചായത്ത് മെമ്പറാണ് ഗണേഷ് കുമാറിനോട് ഈ കുട്ടിയെയും കുടുംബത്തെയും കുറിച്ച് പറയുന്നതെന്ന് എം എല്‍ അറിയിച്ചു.
Relationship: അടിപിടിയില്ലാത്ത സന്തോഷ ദാമ്പത്യം; ഇക്കാര്യങ്ങള്‍ ഒന്ന് അറിഞ്ഞുവച്ചോ
വീട് വച്ച് നല്‍കുന്ന പദ്ധതികള്‍ നടപ്പിലാക്കാറുണ്ട്. പലപ്പോഴും ഒറ്റപ്പെട്ട് പോകുന്ന അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും സഹായമെത്തിക്കാറ് പ്രവാസികലായ സുഹൃത്തുക്കളാണ്. ഒരു ദിവസം കമുകുംചേരിയില്‍ നവധാരയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നപ്പോഴാണ് സ്‌റ്റേജില്‍ വച്ച് പഞ്ചായത്ത് മെമ്പറായ സുനിത രാജേഷ് ഈ കുട്ടിയുടെ കാര്യം പറയുന്നത്.
ഒരു കുട്ടിയുണ്ടെന്നും പഠനത്തില്‍ മിടുക്കനാണെന്നും അവന് അമ്മ മാത്രമാണുള്ളതെന്നും അവര്‍ പറഞ്ഞു. അവര്‍ക്ക് വീടില്ലാത്ത അവസ്ഥയാണ്. സ്ഥലം ഉണ്ടോയെന്ന് ചോദിച്ചപ്പോള്‍ കുടുംബപരമായി കിട്ടിയ കുറച്ച് സ്ഥലമുണ്ടെന്ന് അറിയിച്ചു. സാധാരണക്കാരിയായ ഒരു സ്ത്രീ എത്ര നാള്‍ കഷ്ടപ്പെട്ടാണ് ഒരു വീട് പണിയുക എന്ന് നമുക്കറിയാം.
ലൈഫ് പദ്ധതിയില്‍ നിന്ന് പല കാരണങ്ങള്‍കൊണ്ട് അവര്‍ക്ക് വീട് ലഭിക്കാത്തതിന്റെ പ്രശ്‌നമുണ്ട്. അങ്ങനെയാണ് ഇവിടെ വരുന്നതും അമ്മയെയും മകനെയും കാണുന്നതും. അവര്‍ക്ക് വീട് വച്ച് നല്‍കാന്‍ തീരുമാനിക്കുന്നതും എത്രയും പെട്ടെന്ന് പണി തീര്‍ത്ത് വീട് വച്ച് നല്‍കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications