Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇതിന്റെ മലയാളം എന്താ?'; ലീഗനെ പറ്റി എംവി ഗോവിന്ദന്റെ സൈദ്ധാന്തിക വിശദീകരണം', കിളി പോയി മാധ്യമപ്രവർത്തകർ

തിരുവനന്തപുരം; മുസ്ലീം ലീഗിനെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 'മതനിരപേക്ഷ നിലപാടുമായി മുസ്‌ലിം ലീഗ് ഇടതുമുന്നണിയിലേക്കു വന്നാൽ' എന്നായിരുന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യം. ഇതിന് നൽകിയ 'സൈദ്ധാന്തിക' വിശദീകരണമാണ് വൈറലായത്.

11-1623921137-1

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട യുഡിഎഫ് എന്ന് പറയുന്നത് ലീഗാണ്. കോൺഗ്രസ് അല്ല. കേരള രാഷ്ട്രീയം വ്യക്തമായി പരിശോധിച്ചാൽ അത് മനസിലാകും. അങ്ങനെയുള്ളൊരു പാർട്ടിയെ സംബന്ധിച്ചെടുത്തോളം ഇങ്ങോട്ട് വരുവ അങ്ങോട്ട് പോകുവ എന്നതൊക്കെ ഞങ്ങൾ നോക്കേണ്ട കാര്യമെന്താണ്?

ഇന്ന് ഇന്ത്യയിലെ കുത്തക മുതലാളിത്തത്തിന്റേയും ഭൂപ്രഭുത്വത്തിന്റേയും സാമ്രാജ്യത്വത്തിന്റേയും വർഗതാത്പര്യ സംരക്ഷണത്തിന്റെ ഉപകരണമായി നിലകൊള്ളുന്ന ഭരണകുട വർഗത്തിന്റെ താത്പര്യ സംരക്ഷണത്തിന് വേണ്ടി നിൽക്കുന്ന വലതുപക്ഷ പാർട്ടികളുടെ പട്ടികയിൽ ആണ് ഇതെല്ലാം ഉള്ളത്', എന്നായിരുന്നു എംവി ഗോവിന്ദന്റെ മറുപടി. തഗ് മറുപടി കേട്ടതോടെ മാധ്യമപ്രവർത്തകർ അന്തം വിട്ട് ചിരിക്കുന്നത് വീഡിയോയിൽ കേൾക്കാം.

യഥാർത്ഥത്തിൽ ഈ പറഞ്ഞതിന്റെയൊക്കെ അർത്ഥമെന്തെന്ന ചോദ്യത്തോടെയാണ് സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിക്കുന്നത്. മാധ്യമപ്രവർത്തകർക്ക് കിട്ടേണ്ടത് കിട്ടിയല്ലോയെന്നാണ് സി പി എം സൈബർ കേന്ദ്രങ്ങളുടെ പ്രതികരണം. എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റായിട്ടുണ്ട്.

അനുശ്രീ, ആരെങ്കിലും ഈ ഹൃദയത്തിൽ കയറിയോ? എജ്ജാതി എക്സ്പ്രഷൻസ് ആണ്?'; വൈറലായി ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+