പുലിപ്പാല്‍ കുടിച്ച അയ്യപ്പന്‍ പുലിയെക്കണ്ട് പേടിച്ചോടി...!! ഈ വീഡിയോ കണ്ടാല്‍ ചിരിച്ച് മരിക്കും...!

  • By: Anamika
Subscribe to Oneindia Malayalam

ഹിന്ദുമതവിശ്വാസികളുടെ ആരാധനാമൂര്‍ത്തികളില്‍ പ്രധാനിയായ ശബരിമല അയ്യപ്പന്റെ വാഹനമാണ് പുലി. കാട്ടില്‍പ്പോയി അമ്മയ്ക്ക് വേണ്ടി പുലിപ്പാല്‍ കറന്നെടുത്ത്, പുലിപ്പുറത്തേറി വന്ന അയ്യപ്പന്റെ കഥ പ്രസിദ്ധമാണ്. അയ്യപ്പന്‍ പുലിയെ കണ്ട് പേടിച്ചോടുന്നത് കണ്ടിട്ടുണ്ടോ ? എന്നാല്‍ കണ്ടോളൂ. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.

video

പെരുമ്പിള്ളിയിലെ അംഗനവാടിയില്‍ നടന്ന കലാപരിപാടിക്കിടെയാണ് അയ്യപ്പന്‍ പുലിയെ കണ്ട് ഓടിയത്. ഫാന്‍സി ഡ്രസ്സ് മത്രത്തില്‍ അയ്യപ്പന്റെ വേഷമിട്ട കുട്ടിയാണ് ആദ്യം സ്റ്റേജില്‍ വന്നത്. ഇതിന് പിന്നാലെ പുലിവേഷമണിഞ്ഞ കുട്ടിയുമെത്തി. അയ്യപ്പന്‍ പിറകിലേക്ക് നോക്കിയപ്പോള്‍ ദേ നിക്കണൂ പുലി. പിന്നെ മുന്നും പിന്നും നോക്കാതെ ഒരോട്ടമായിരുന്നു. എറണാകുളം പെരുമ്പിള്ളി സ്വദേശികളായ വിജിത്തിന്റെയും രാധികയുടേയും മകളായ വൈഗ കൃഷ്ണയാണ് സോഷ്യല്‍ മീഡിയയിലെ താരമായ കുഞ്ഞ് അയ്യപ്പന്‍.

English summary
Video of a little girl running during a fancy dress competition is Viral
Please Wait while comments are loading...