'ഒറിജിനലിനെ വെല്ലാൻ പ്ലാസ്റ്റിക്കിന് കഴിയില്ലല്ലോ?'; കണി ഒരുക്കാൻ പൂവില്ല;വ്യാപാരികൾക്ക് തിരിച്ചടി
തിരുവനന്തപുരം: വിഷുവിനെ വരവേൽക്കാൻ വിപണികൾ ഒരുങ്ങുകയാണ്. എന്നാൽ കണി വെയ്ക്കാൻ കണിക്കൊന്ന കിട്ടുന്നില്ല എന്നാണ് വ്യാപാരികളുടെ പരാതി. രണ്ടു മാസങ്ങൾക്ക് മുൻപ് പാകമായി നിന്ന കണിക്കൊന്ന പൂക്കൾ എല്ലാം മഴയിൽ കൊഴിഞ്ഞു പോയി.
കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴ പൂക്കൾക്ക് ക്ഷാമം അനുഭവപ്പെടാൻ കാരണമായി. തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പ്രദേശങ്ങളിൽ നിന്നാണ് സാധാരണ കണി വയ്ക്കുന്നത് വേണ്ടി കണിക്കൊന്നപ്പൂ എത്തിക്കാറുളളത്.
പൂക്കൾ ലഭിക്കാത്തതിൽ കണിക്കൊന്ന പൂവിന് ഇരട്ടി വില നൽകേണ്ട സാഹചര്യം ആണ്. കണിയൊരുക്കാൻ ഓടി നടക്കുന്നവർക്ക് ഒരു പിടി പൂവിന് നൽകേണ്ടി വരുന്ന വില ഇപ്പോൾ 50 രൂപ.

എന്നാൽ വിപണിയെ കീഴടക്കാൻ പ്ലാസ്റ്റിക്കിന്റെ കൊന്നപ്പൂക്കൾ എത്തിയിട്ടുണ്ട്. എന്നാൽ ഇത് വാങ്ങാൻ ആളുകൾ അത്ര ശ്രദ്ധ ചെലുത്തുന്നില്ല. കണിയൊരുക്കുന്ന എല്ലാവർക്കും റിയൽ കണിക്കൊന്ന കിട്ടണം. ഒറിജിനലിനെ വെല്ലാൻ ഒരിക്കലും പ്ലാസ്റ്റിക് പൂക്കൾക്ക് കഴിയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.

ഗ്രാമ പ്രദേശങ്ങളിൽ നിന്നാണ് സാധാരണ കണിക്കൊന്ന എത്തിക്കുന്നത്. നേമം, പാലോട്, കാട്ടാക്കട എന്നീ പ്രദേശങ്ങൾ ഇവയിൽ ചിലതാണ്. എന്നാൽ, വിഷു സ്പെഷ്യലിന്റെ ഭാഗമായി ചക്കയും കണിവെള്ളരിയും മാങ്ങയുമൊക്കെ വിപണിയിൽ എത്തിയിട്ടുണ്ട്. അതേസമയം, കൊവിഡ് മഹാമാരിയിൽ നിന്നും ഇളവുകൾ ലഭിച്ച സാഹചര്യത്തിൽ വിപണികൾ വീണ്ടും ഉണർന്നിട്ടുണ്ട്.

എന്നാൽ, വേനൽ മഴയുടെ ദുരിതപ്പെയ്ത്ത് കച്ചവടത്തെ സാരമായി ബാധിക്കുന്നു എന്നാണ് വ്യാപാരികൾ പറയുന്നത്. മഴ ശക്തമായി പെയ്യുന്നത് കാരണം ചെളി നിറഞ്ഞ വഴിയിലൂടെ കടയിലേക്ക് എത്താനും ചിലർ മടിക്കുന്നു. വിഷു കാലമായതിനാൽ പഴങ്ങൾക്കും പൂക്കൾക്കും എല്ലാം ആവശ്യക്കാർ ഏറെയുണ്ട്. എന്നാൽ, മഴ കാരണം ആരും പുറത്തിറങ്ങാൻ കൂട്ടാക്കാറില്ല. ഇത് കച്ചവടത്തെ പ്രതിസന്ധിയിലാക്കുന്നു.

വിഷുവിന്റെ ഐതിഹ്യം ഇങ്ങനെ
ഓരോ ആചാരങ്ങൾക്കും എന്തെങ്കിലും തരത്തിലുള്ള ഐതിഹ്യങ്ങൾ ഉള്ളത് പോലെ തന്നെ വിഷുവിനും ഉണ്ട് രണ്ട് ഐതിഹ്യങ്ങൾ. നരകാസുരന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെ ശ്രീകൃഷ്ണനും ഗരുഡനും സത്യഭാമയും അസുരന്മാരോട് യുദ്ധം ചെയ്തു. ഈ യുദ്ധത്തിൽ മുരൻ, താമ്രൻ, നരകാസുരൻ, അന്തരീക്ഷൻ, ശ്രവണൻ, വസു വിഭാസു, നഭ സ്വാൻ, അരുണൻ എന്നീ അസുരന്മാരെ എല്ലാം നിഗ്രഹിച്ചു. ശ്രീകൃഷ്ണൻ അസുര ശക്തിക്ക് മേൽ വിജയം നേടിയ ദിനം എന്നും ശ്രീരാമൻ രാവണനെ നിഗ്രഹിച്ചത് ഈ ദിവസം ആണെന്നും ഉളള മറ്റൊരു കഥയും ഈ ദിവസത്തിന് ഉണ്ട്.
സാക്ഷി അഗർവാളിന്റെ ഈ നോട്ടത്തിൽ ദാ ആരാധകർ വീണ് പോകില്ലെ; ഇൻസ്റ്റ ഇളക്കി മറിച്ച ചിത്രങ്ങൾ ഇത്

വീട് വൃത്തിയാക്കലും ചപ്പുചവറുകൾ നീക്കം ചെയ്യുന്നതും എല്ലാം ഇവയിൽ ഉൾപ്പെടുന്നു. രാവണ വധത്തിന് ശേഷം നടന്ന ലങ്കാ ദഹനത്തെ സൂചിപ്പിക്കുന്നതാണിത്.കാർഷിക ഉത്സവമായി വിഷുവിനെ കണക്കാക്കുമ്പോൾ പാടത്തും പറമ്പിലും ഒക്കെ കർഷകർക്ക് വിളവെടുപ്പിന്റെ ആശ്വാസ നിമിഷങ്ങൾ ആണ്. വിഷു മുതൽ മേടം 10 വരെ വിവിധ ക്ഷേത്രങ്ങളിൽ ആഘോഷങ്ങൾ പരിപാടികളും വേണ്ടപ്പെട്ട ചടങ്ങളും നടത്താറുണ്ട്.
Recommended Video

ഏവരും നല്ല കാഴ്ചകൾ കണ്ടു തുടങ്ങുക എന്നതാണ് വിഷുക്കണിയിലൂടെ ഉദ്ദേശിക്കുന്നത്. പ്രധാനമായും വിളവെടുത്ത ചക്ക, മാങ്ങ, തേങ്ങ, കണിവെള്ളരി, ധാന്യങ്ങൾ ആയ വൻ പയർ, ഉഴുന്ന്, കടല, അരി, ഗോതമ്പ്, ചെറുപയർ, മുത്താറി, നെല്ല്, ഉഴുന്ന് എന്നിവ എല്ലാം കണിയ്ക്ക് വേണ്ടി ഒരുക്കുന്നവയാണ്. കോടി വസ്ത്രം, നാണയം, കൃഷ്ണ രൂപം, അഷ്ടമംഗല്യങ്ങളായ വാൽക്കണ്ണാടി, ചെപ്പ്, കൺമഷി, ചാന്ത്, പുഷ്പം, അക്ഷതം, അലക്കിയ വസ്ത്രം, സ്വർണ്ണം എന്നിവയെല്ലാം കണി വയ്ക്കാൻ ഉരുളിയിൽ വയ്ക്കും. ഇതിൽ ഏറ്റവും ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് കണിക്കൊന്ന. ഒരു വർഷത്തിന്റെ എല്ലാ പ്രതീക്ഷകളും ഈ വിഷുക്കണിയിൽ ഉണ്ടെന്ന വിശ്വാസവും ഉണ്ട്.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications