സമ്മര്‍ ബംപര്‍ അടിച്ചില്ലേ? നിരാശപ്പെടേണ്ട, വിഷു ബംപര്‍ ഇതാ എത്തി; സമ്മാനത്തുക എത്രയെന്നറിയുമോ?
സമ്മര്‍ ബംപര്‍ അടിച്ചില്ലെന്ന് കരുതി വിഷമിച്ച നില്‍ക്കുകയാണോ? എങ്കില്‍ അത് മറന്നേക്കൂ. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ബംപര്‍ ലോട്ടറിയായ വിഷു ബംപര്‍ പുറത്തിറങ്ങാന്‍ പോവുകയാണ്. ബുധനാഴ്ച്ച ഈ ലോട്ടറി പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. സാധാരണ സമ്മര്‍ ബംപര്‍ ലോട്ടറി നറുക്കെടുപ്പ് വേളയിലാണ് ഭാഗ്യക്കുറി വകുപ്പ് ബമ്പര്‍ ടിക്കറ്റ് പുറത്തിറക്കുക.
വിഷു ബംപറിന്റെ ഒന്നാം സമ്മാനം പന്ത്രണ്ട് കോടി രൂപയാണ്. അത് മാത്രമല്ല രണ്ടാം ഇത്തവണ മൊത്തം സമ്മാനങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. മുന്നൂറ് രൂപയാണ് ലോട്ടറി ടിക്കറ്റിന്റെ വില. സമ്മര്‍ ബംപറില്‍ നിരാശപ്പെട്ടവര്‍ക്ക് അവരുടെ ഭാഗ്യം വിഷു ബംപറില്‍ ഒന്ന് കൂടി പരീക്ഷിക്കാവുന്നതാണ്.

മുന്‍ വര്‍ഷത്തേക്കാള്‍ 6474 അധിക സമ്മാനങ്ങളാണ് ഭാഗ്യക്കുറി വകുപ്പ് നല്‍കുന്നത്. മൊത്തം സമ്മാനങ്ങളുടെ എണ്ണം 4,08264 ാണ്. ആറ് സീരീസുകളിലാണ് വിഷു ബംപര്‍ വില്‍പ്പനയ്‌ക്കെത്തുക. രണ്ടും മുതല്‍ നാല് വരെയുള്ള സമ്മാനങ്ങള്‍ എല്ലാ സീരീസിലും ലഭിക്കും. 300 രൂപയാണ് ലോട്ടറി ടിക്കറ്റ് വില.
രണ്ടാം സമ്മാനം ഒരു കോടി വീതം ആറുപേര്‍ക്ക്, മൂന്നാം സമ്മാനം പത്ത് ലക്ഷം വീതം ആറുപേര്‍ക്കും, നാലാം സമ്മാനം അഞ്ച് ലക്ഷം വീതം ആറുപേര്‍ക്കും ലഭിക്കും.അഞ്ചാം സമ്മാനം മുതലുള്ള സമ്മാനങ്ങള്‍ അവസാന നാലക്കത്തിലാണ് ലഭിക്കുക. 5000, 2000, 1000, 500 എന്നിങ്ങനെ പോകും മറ്റ് സമ്മാനങ്ങള്‍. ബാക്കിയെല്ലാം സമ്മാനങ്ങളും അവസാന നാലക്കത്തിനാണ് നല്‍കുന്നത്.
മെയ് 29നാണ് വിഷു ബംപറിന്റെ നറുക്കെടുപ്പ് നടക്കുക. ഇന്ന് ടിക്കറ്റ് പുറത്തിറങ്ങായലും, പെസഹ വ്യാഴം, ദു:ഖവെള്ളി അവധി കഴിഞ്ഞ ശേഷമേ ടിക്കറ്റ് വിപണിയില്‍ എത്തൂ. ഇത്തവണയും 54 ലക്ഷം ടിക്കറ്റുകള്‍ തന്നെ അച്ചടിക്കാനാണ് അനുമതി. ടിക്കറ്റ് വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിനായി ഏജന്റുമാര്‍ക്ക് ഒരു രൂപ അധികസഹായമായി നല്‍കും. നിലവില്‍ നല്‍കുന്ന കമ്മീഷന് പുറമേയാണിത്.
നേരത്തെ സമ്മര്‍ ബംപര്‍ ലോട്ടറിയുടെ ഫലവും പ്രഖ്യാപിച്ചിരുന്നു. പത്ത് കോടി രൂപയാണ് ഇത്തവണ ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. കണ്ണൂര്‍ ആലക്കോട് നാസറിനാണ് പത്ത് കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. കാര്‍ത്തികപുരത്തെ ഓട്ടോ ഡ്രൈവറാണ് നാസര്‍. ഇന്നലെ രാത്രിയോടെയാണ് നാസര്‍ ടിക്കറ്റ് എടുത്തതെന്ന് ഏജന്റ് രാജു പറഞ്ഞു.












Click it and Unblock the Notifications