'പ്രിയപ്പെട്ട അച്ഛന്മാർക്ക് ഒരടിയും നിസാരമല്ല, നിങ്ങളുടെ പെൺമക്കൾ ആണ്'; - നടി ജുവൽ മേരി പറയുന്നു
കൊച്ചി: വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക വിവരങ്ങളാണ് ഇന്ന് പുറത്ത് വന്നിരുന്നത്. താൻ ശാരീരികമായും മാനസികമായും പീഡനത്തിന് ഇരയാകുന്നു എന്ന് വെളിപ്പെടുത്തുന്ന വിസ്മയയുടെ ശബ്ദ സന്ദേശമായിരുന്നു ഇത്.
ഇതിനുപിന്നാലെ വിഷയത്തിൽ പ്രതികരിച്ച് അവതാരകയും അഭിനേത്രിയുമാണ് ജുവൽ മേരി രംഗത്ത് എത്തിയിരിക്കുകയാണ്. 'എന്ന് മുതലാണ് ഏത് പ്രായം മുതലാണ് നമ്മൾ നമ്മുടെ പെണ്മക്കളെ അറവു മാടുകളെ ആയി കാണാൻ തുടങ്ങുന്നത്' എന്ന ചോദ്യം ഉന്നയിച്ചായിരുന്നു ജുവൽ മേരിയുടെ പ്രതികരണം.
മർദ്ദനത്തിന് ഇരയായതായി കരഞ്ഞു കൊണ്ട് വിസ്മയ തന്റെ അച്ഛനോട് സംസാരിക്കുന്ന ശബ്ദ സന്ദേശമായിരുന്നു പുറത്തു വന്നിരുന്നത് ഇതിൽ അച്ഛൻ മകളെ സമാധാനിപ്പിക്കുന്ന സംഭാഷണത്തിലായിരുന്നു പ്രതികരണം.

ജുവൽ മേരിയുടെ വാക്കുകൾ; -
'എനിക്ക് ഇനി ഇവിടെ നിക്കാൻ പറ്റത്തില്ല അച്ഛാ എന്നുള്ള ആ പെൺകുട്ടിയുടെ നിലവിളി ! ഇതാണ് മോളെ ജീവിതം ദേഷ്യം വരുമ്പോ ചെയ്യുന്നതല്ല , എല്ലാരും ഇങ്ങനെ ഒക്കെ ആണ് ! എന്ന് മുതലാണ് ഏത് പ്രായം മുതലാണ് നമ്മൾ നമ്മുടെ പെണ്മക്കളെ അറവു മാടുകളെ ആയി കാണാൻ തുടങ്ങുന്നത് ! ഈ കുഞ്ഞിനെ തന്നെ അല്ലെ അവളുടെ കുടുംബത്തിൽ ഒരുക്കിയും പഠിപ്പിച്ചും സ്നേഹിച്ചും വളർത്തി കൊണ്ട് വന്നത് !

ഒരിക്കൽ ഒരുത്തന്റെ കൈ പിടിച്ച ഏൽപ്പിച്ചാൽ പിന്നെ അവൾ മകൾ അല്ലാതെ ആവുന്നുവുവോ ? ചെറിയ അടികൾ ഒക്കെ എല്ലായിടത്തും ഉണ്ട് അതൊക്കെ നോർമൽ ആണ് ഈ അടുത്ത എന്റെ കുടുംബത്തിൽ തന്നെ കേട്ട ഒരു വാദം ആണ് ഇത് ! ഒരു അടിയും നോർമൽ അല്ല ! പ്രിയപ്പെട്ട ഒരു സുഹൃത്ത് അടുത്ത ദിവസം അങ്ങേ അറ്റം വേദനയോടും വെപ്രാളത്തോടും വിളിച്ചു പറഞ്ഞു തന്റെ അസ്വസ്ഥ കണ്ടിട് ഭർത്താവ് നിർദേശിച്ച പരിഹാരം തലക്കും മുഖത്തും നാല് അടി കിട്ടുമ്പോ മാറിക്കോളും എന്ന് !

ഇതിനെക്കാളും ഭീകരമാണ് ഓരോ ദിവസവും അനുഭവിക്കുന്ന മാനസിക പീഡനം ! ഒരു കുറ്റപത്രം സമർപ്പിക്കുമ്പോൾ അതിൽ നമുക് പറയാനാവുക എന്നെ ഈ വ്യക്തി നിരന്തരം മാനസികമായി പീഡിപ്പിച്ചു ആത്മഹത്യയുടെ വക്കിൽ എത്തിച്ചു ! എന്നാൽ ഒരാൾ അനുഭവിക്കുന്ന മാനസിക പീഡനത്തിന്റെ അളവ് നോക്കാൻ എന്ത് സ്കെയിൽ ആണ് നിയമത്തിൽ ഉള്ളത് !

മരിച്ചിട്ടു നീതി കിട്ടിയത് എന്ത് കാര്യം ! നിങ്ങളുടെ പെണ്മക്കളെ കൊല്ലാൻ വിടാതെ ! ജീവിക്കാൻ ഇനിയെങ്കിലും പടിക്കു പെണ്ണുങ്ങളെ ! പ്രിയപ്പെട്ട അച്ഛന്മാര്ക്ക് , ഒരടിയും നിസാരമല്ല ! നിങ്ങളുടെ പെണ്മക്കൾ ആണ് ! ജീവിതം അങ്ങനെ അല്ല ! Stop normalising domestic violence! Teach your children to stand up for themselves ! May her poor soul rest in peace #justiceforvismaya' - ജുവൽ മേരി തന്റെ ഇൻസ്റ്റഗ്രാമിൽ പേജിൽ കുറിച്ചു.

'പേടിയാണ്, എനിക്ക് സഹിക്കാൻ കഴിയുന്നില്ല'; അച്ഛനോട് കരഞ്ഞ് പറഞ്ഞ് വിസ്മയ; ശബ്ദസന്ദേശം പുറത്ത്
കൊല്ലം: കൊല്ലം നിലമേൽ സ്വദേശി വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന കൂടുതല്‍ വിവരങ്ങൾ പുറത്ത്. ശാരീരികമായും മാനസികമായും വിസ്മയ പീഡനം നേരിട്ടു എന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
സിമ്പിൾ സാരി...പക്ഷെ, സ്റ്റൈലൻ ലുക്ക്; കനിഹയുടെ ഈ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ...

ഇനി കിരൺ കുമാറിന്‍റെ വീട്ടിൽ നിൽക്കാൻ കഴിയില്ലെന്നും എനിക്ക് സഹിക്കാൻ സാധിക്കില്ലെന്നും വിസ്മയ തന്റ അച്ഛനോട് തുറന്നു പറയുന്നു. വിസ്മയുടെ ശബ്ദ സന്ദേശ വാക്കുകൾ ; -
'എന്നെ ഇവിടെ ഒറ്റയ്ക്ക് നിര്‍ത്തിയിട്ട് പോകരുത്. അങ്ങനെ പോകുകയാണെങ്കില്‍ ഇനി ആരും എന്നെ കാണില്ല. എനിക്ക് വീട്ടിലേക്ക് വരണം. ഇവിടെ കഴിയണ്ട. ഞാൻ എന്തേലും ചെയ്യും. എന്നെ കൊണ്ട് ഇവിടെ പറ്റണില്ല. എനിക്ക് പേടിയാണ്. എന്നെ അടിക്കും. എന്നോട് ഇറങ്ങി പോകാനാണ് പറയുന്നത്'....എന്നാൽ, കരയുന്ന വിസ്മയയോട് വീട്ടിൽ വന്നോളൂ എന്ന് അച്ഛന്‍ പറയുന്നുണ്ട്. ഇതെല്ലാം ദേഷ്യം വരുമ്പോള്‍ മാത്രം പറയുന്നതാണ്. എല്ലാവരും ഇങ്ങനെ ആണ്. അച്ഛന്‍ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നതായി ശബ്ദ സന്ദേശത്തിലൂടെ അറിയാൻ കഴിയും.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications