വിഴിഞ്ഞം സമരത്തില്‍ നഷ്ടം 24 കോടി; ആദ്യ കപ്പല്‍ മേയില്‍ എത്തിക്കുന്നതിന് തിരിച്ചടിയാകും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണ സ്ഥലത്ത് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരം തുടരുകയാണെങ്കില്‍ മാര്‍ച്ചില്‍ തുറമുഖം കമ്മിഷന് ചെയ്യാനാകില്ല എന്ന് അധികൃതര്‍. തുറമുഖ വകുപ്പിലെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് കേരളകൗമുദിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2023 മാര്‍ച്ചില്‍ പദ്ധതി കമ്മിഷന് ചെയ്ത് മേയില്‍ ആദ്യ കപ്പല്‍ എത്തിക്കാനായിരുന്നു ശ്രമം.
ഓഖിയും കൊവിഡും പാറക്കല്ല് ക്ഷാമവും മറികടന്ന് ആദ്യ കപ്പല്‍ എത്തിക്കാനായിരുന്നു ശ്രമം. എന്നാല്‍ തുറമുഖ നിര്‍മ്മാണം നിറുത്തിയത് അന്താരാഷ്ട്ര തലത്തില്‍ കേരളത്തിന് തിരിച്ചടിയാകും. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് തുറമുഖ നിര്‍മ്മാണം വേഗത്തിലാക്കി നേട്ടം കൊയ്യാനായിരുന്നു അദാനി ഗ്രൂപ്പിന്റെ ശ്രമം.

എന്നാല്‍ സമരം മൂലം ഒരു ദിവസത്തെ നഷ്ടം പലിശയിനത്തില്‍ മാത്രം രണ്ട് കോടിയാണ്. പന്ത്രണ്ട് ദിവസം പദ്ധതി നിലച്ചതോടെ നഷ്ടം 24 കോടിയായിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിനും സമരം വലിയ നഷ്ടമാണ് വരുത്തിയിരിക്കുന്നത്. ഇതുവരെയുള്ള നിര്‍മ്മാണത്തിന് അദാനി വിഴിഞ്ഞം സീ പോര്‍ട്ട് ലിമിറ്റഡ് 3000 കോടിയിലേറെ ചെലവഴിച്ചു എന്നാണ് അനൗദ്യോഗിക വിവരം.

പ്രതിവര്‍ഷം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നടക്കുന്ന 35 ലക്ഷം കണ്ടെയ്നറുകളുടെ കൈമാറ്റത്തില്‍ 20 മുതല്‍ 30 ശതമാനം വരെ അവസരം വിഴിഞ്ഞത്തിനുള്ളതാണ്. ഈ സാഹചര്യത്തില്‍ നിര്‍മ്മാണം വൈകുന്തോറും നഷ്ടമാകുന്നത് കോടിക്കണക്കിന് രൂപയുടെ ഇടപാടാണ്. പദ്ധതിപ്രദേശത്തിന് സമീപം സാമൂഹ്യ സേവനങ്ങള്‍ക്കും അദാനി ഗ്രൂപ്പ് കോടികള്‍ ചെലവഴിച്ചിരുന്നു.

2015 ആഗസ്റ്റിലെ കരാര്‍ പ്രകാരം പദ്ധതിച്ചെലവ് 5552 കോടി രൂപയാണ്. ഇതില്‍ ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ വിഹിതം 1463 കോടിയും പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ 4089 കോടിയും ആണ്. കേന്ദ്രം 818 കോടി, കേരളം- 817 കോടി അദാനി പോര്‍ട്സ്- 2454 കോടി എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.

നിലവില്‍ പോര്‍ട്ട് ഓഫീസ്, വൈദ്യുതി സബ്സ്റ്റേഷന്, വര്‍ക്ക്ഷോപ്പ് എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. പുലിമുട്ട്, കപ്പല്‍ അടുക്കേണ്ട ബെര്‍ത്തുകള്‍, ബ്രോക്ക് വാട്ടര്‍, അപ്രോച്ച് റോഡ്, വെയര്‍ ഹൗസ് എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനുണ്ട്. മൂന്ന് കിലോമീറ്റര്‍ നീളമുള്ള ബ്രേക്ക് വാട്ടറില്‍ 1200 മീറ്റര്‍ മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ.

സമരം അവസാനിക്കുകയാണെങ്കില്‍ 400 മീറ്റര്‍ നീളമുള്ള ആദ്യ ബെര്‍ത്തിന്റെ നിര്‍മ്മാണം 2023 മേയില്‍ പൂര്‍ത്തിയാക്കാനാകും. പത്തരലക്ഷം ക്യുബിക് മീറ്റര്‍ കോണ്‍ക്രീറ്റ് നിര്‍മ്മാണത്തിനുളള സമയമാണ് കഴിഞ്ഞ പന്ത്രണ്ട് ദിവസത്തെ സമരത്തില്‍ നഷ്ടമായത്.

അതേസമയം തുറമുഖ കവാടം ഉപരോധിച്ചുള്ള സമരം വലിയതോതിലുള്ള ബാദ്ധ്യതയാണ് വരുത്തി വെക്കുന്നത് എന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ അദാനി ആര്ബിട്രേഷനില് ചൂണ്ടിക്കാട്ടി അനുകൂലവിധി സമ്പാദിച്ചാല്‍ സംസ്ഥാനത്തിന് താങ്ങാനാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications