Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഴിഞ്ഞത്ത് പ്രതിഷേധം കടുപ്പിച്ച് മത്സ്യതൊഴിലാളികൾ; ബാരിക്കേഡുകൾ മറികടന്നു, സംഘർഷാവസ്ഥ

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തില്‍ സംഘർഷം. ബാരിക്കേഡ് മറികടന്ന് അതീവ സുരക്ഷാ മേഖലയിലേക്ക് മത്സത്യതൊഴിലാളികൾ പ്രവേശിച്ചു. ഇതോടെ പോലീസ് ഇടപെട്ടു തൊഴിലാളികളെ അനുനയിപ്പിച്ചു. സമരത്തിൽ സർക്കാർ ഇന്ന് ചർച്ച നടത്താനിരിക്കെയാണ് തൊഴിലാളികൾ വീണ്ടും സമരം ശക്തമാക്കിയിരിക്കുന്നത്.

ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ഇന്ന് നാലാം ദിവസമാണ്. പള്ളം ലൂർദ്പുരം, അടിമലത്തുറ, കൊച്ചു പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇന്ന് ഉപരോധസമരത്തിന് നേതൃത്വം നൽകുന്നത്. പോലീസ് തീർത്ത ബാരിക്കേഡുകൾ മറികടന്ന മത്സ്യതൊഴിലാളികൾ അതീവ സുരക്ഷാ മേഖലയിലേക്ക് പ്രവേശിച്ച് അദാനി ഗ്രൂപ്പിന്റെ ഓഫീസിൽ കൊടി നാട്ടുകയായിരുന്നു. വലിയ പോലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

kcoi-1660895555.jpg -Propert

അതേസമയം സമരം നടത്തുന്ന മത്സ്യത്തൊഴിലാളികളുമായി സർക്കാർ ഇന്ന് വൈകീട്ട് ചർച്ച നടത്തും. മന്ത്രി വി അബ്ദുറഹ്മാന്റെ അധ്യക്ഷതയിലാണ് ചർച്ച.ചര്‍ച്ചയ്ക്കുള്ള ക്ഷണം സ്വീകരിക്കുന്നതായി അതിരൂപതാ വികാരി ജനറല്‍ മോണ്‍. യൂജിന്‍ പെരേര അറിയിച്ചിരുന്നു.. തുറമുഖം നിർത്തി വെച്ച് ആഘാത പഠനം നടത്തുന്നത് ഉൾപ്പെടെയുള്ള ഏഴിന ആവശ്യങ്ങളും അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് മത്സ്യതൊഴിലാളികൾ.തുറമുഖ പദ്ധതിയുടെ പുനരധിവാസ പാക്കേജ് ചര്‍ച്ച ചെയ്യാന്‍ 22-ന് മന്ത്രിതല ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ സമരക്കാരെ കണ്ടേക്കുമെന്നാണ് സൂചന.

'കുറച്ച് ഗ്ലിറ്ററും ഗ്ലാമറും'; 'ഗോപിക ഈസ് ജസ്റ്റ് വാവ്'..വൈറലായി നടിയുടെ ചിത്രങ്ങൾ

Recommended Video

cmsvideo
    മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ട് കേന്ദ്ര സര്‍ക്കാരിന് ഒരു പ്രശ്നമല്ല |*Kerala

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+