'നികൃഷ്ടജീവികളുടെ തലവന്റെ കീഴിലാണ് മന്ത്രിസഭ'; അതിരൂക്ഷ വിമര്‍ശനവുമായി വിഴിഞ്ഞം സമരസമിതി
തിരുവനന്തപുരം: മുഖ്യമന്ത്രിയെ അതിരൂക്ഷമായി വിമര്‍ശിച്ച് വിഴിഞ്ഞം സമരസമിതി.നികൃഷ്ടജീവികളുടെ തലവന്റെ കീഴിലാണ് മന്ത്രിസഭയെന്ന് സമര സമിതി വിമര്‍ശിച്ചു. വാ തുറന്നാല്‍ നികൃഷ്ടജീവി, കടക്കു പുറത്ത് എന്ന് പറയുന്ന ചങ്കന്റെ ധൈര്യമൊന്നും ഈ ചങ്കന്മാരുടെ അടുത്ത് വേണ്ടന്നും സമരസമിതി കണ്‍വീനര്‍ തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു. മത്സ്യതൊഴിലാളികളാണ്. ജയിച്ചിട്ടേ പിന്മാറു.
പിണറായി വിജയനെ കണ്ണൂരിലേക്ക് പറഞ്ഞയക്കേണ്ടി വന്നാലും ജയിച്ചിട്ടേ പിന്മാറൂവെന്നും ഡിക്രൂസ് പറഞ്ഞു.അദാനിയുടെ അശാസ്ത്രീയമായ പോര്‍ട്ട് നിര്‍മ്മാണം ഉപേക്ഷിക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ല. മുഖ്യമന്ത്രി യാഥാര്‍ത്ഥ്യം തിരിച്ചറിയാതെയാണ് സംസാരിക്കുന്നതെന്നും സമിതി കുറ്റപ്പെടുത്തി.

തുറമുഖം വന്നതുകൊണ്ട് ആര്‍ക്കും തൊഴില്‍ ലഭിക്കുമെന്ന് കരുതുന്നില്ല. ആരെങ്കിലും അവരില്‍ നിന്നും കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കില്‍ അത് അദാനിക്ക് തിരിച്ചുകൊടുത്ത് തിരിച്ചുപോകാന്‍ ആവശ്യപ്പെടുക.' സമരസമിതി വ്യക്തമാക്കി.വിഴിഞ്ഞം സമരത്തില്‍ മന്ത്രി അബ്ദുറഹ്മാന്‍ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സമരസമിതി ആരോപിച്ചു. ലോക ചരിത്രത്തില്‍ ഏതെങ്കിലും നിയമസഭയില്‍ ഇത്രയും കള്ളങ്ങള്‍ നിറച്ച പ്രസംഗം സംഭവിച്ചിട്ടുണ്ടാവില്ല.

വസ്തുതകള്‍ക്ക് നിരക്കാത്തതും മത്സ്യതൊഴിലാളികളെ കളിയാക്കുന്നതുമാണ് മന്ത്രിയുടെ ഇന്നത്തെ സഭയിലെ പ്രസംഗമെന്നും സമരസമിതി കണ്‍വീനര്‍ ഫാ.തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു.വിഴിഞ്ഞം സമരം മുന്‍കൂട്ടി തയ്യാറാക്കിയതാണെന്നും സമരക്കാര്‍ എല്ലാവരും വിഴിഞ്ഞത്തുകാര്‍ അല്ലെന്നുമാണ് മുഖ്യമന്ത്രി ഇന്ന് സഭയില്‍ പറഞ്ഞത്. പദ്ധതി കാരണം സമീപത്ത് തീരശോഷണം ഉണ്ടാകില്ലെന്നും സമഗ്ര പഠനത്തിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞിരുന്നു.

തുറമുഖം വൻ മാറ്റങ്ങളുണ്ടാക്കും. തുറമുഖ നിർമ്മാണം നിർത്തി വക്കില്ല.അത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും.വാണിജ്യ മേഖലയിൽ വലിയ തിരിച്ചടി ഉണ്ടാകും.പദ്ധതി എത്രയും പെട്ടെന്ന് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പുനരധിവാസ പദ്ധതി നടപ്പാക്കും. വീട് നിർമ്മിക്കും വരെ വാടക സർക്കാർ നൽകും, വാടക നിശ്ചയിക്കാൻ കളക്ടറെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രിയും അറിയിച്ചു.

പദ്ധതി നടപ്പാക്കേണ്ട എന്ന സമീപനം അംഗീകരിക്കില്ല. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യറാണ്. ആരുടെയും വീടും തൊഴിലും നഷ്ടമാകില്ല.പദ്ധതിക്കെതിരായ നിലപാട് വികസന വിരുദ്ധമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.നിര്‍മാണം നിര്‍ത്തിവയ്ക്കില്ലന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലും വ്യക്തമാക്കി. പുനരധിവാസ പദ്ധതി പരിഗണനയിലെന്ന് ഫിഷറിസ് മന്ത്രി വി.അബ്ദുറഹിമാനും നിയമസഭയില്‍ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ വാടകവീട്ടിലേക്ക് മാറ്റുമെന്നും മന്ത്രി സഭയില്‍ ഉറപ്പ് നല്‍കി.
ചുരിദാറില്‍ സുന്ദരിയായി മാളവിക... ക്യൂട്ട് എന്ന് ആരാധകര്‍, പുത്തൻ ഫോട്ടോഷൂട്ടും സൂപ്പര്‍ഹിറ്റ്












Click it and Unblock the Notifications