അക്ഷരശ്ലോക വിദഗ്ദ്ധൻ പ്രഭാഷകനും നാടക രചയിതാവുമായ വി കെ ഗോപാലൻ മാസ്റ്റർ വിടവാങ്ങി

  • Posted By:
Subscribe to Oneindia Malayalam

വടകര: അക്ഷരശ്ലോക വിദഗ്ദ്ധൻ പ്രഭാഷകനും നാടക രചയിതാവുമായ കക്കട്ടിൽ മണ്ണിയൂർ താഴമണ്ണാർ കണ്ടി വി കെ ഗോപാലൻ മാസ്റ്റർ (89) നിര്യാതനായി. കുന്നുമ്മൽ പഞ്ചായത്ത് മുൻ പ്രസിഡന്റ്: 1950- മുതൽ സി പി ഐ എം അംഗം 'ദീർഘകാലംസി പി ഐ എം കുന്നുമ്മൽ ലോക്കൽ കമ്മറ്റി മുൻ അംഗം,തയുള്ളതിൽ ബ്രാഞ്ച് അംഗമായി നിലവിൽ പ്രവർത്തിക്കുന്നു.

വടകരയില്‍ കടലാക്രമണം രൂക്ഷം; ആളുകള്‍ക്ക് മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം

പുകസ ജില്ലാ കമ്മററി അം ഗവുo കർഷകസംഘം വില്ലേജ് കമ്മറ്റി നാടൻ പ്പാട്ട് ഗവേഷകൻ, മഭ്രാസ്സ് യൂനിവേഴ്സിറ്റിയിൽ നിന്ന് മലയാളം, സംസ്കൃതം വിദ്വാൻ പരീക്ഷ പാസ്സായി പാതിരിപ്പറ്റ യു പി സ്ക്കൂൾ, വട്ടോളി സംസ്കൃതം സ്ക്കൂളുകളിൽ അധ്യാപകനായി തുടരുമ്പോൾ ജോലി രാജി വെച്ച് സജീവ രാഷ്ട്രീയ പ്രവർത്തകനായി.

vk

അക്ഷരശ്ലോക വിദഗ്ദ്ധൻ പ്രഭാഷകൻ, എന്നീ നിലകളിലും പ്രസിദ്ധനായി. റൈഫിൾ ഷൂട്ട്, വടക്കൻ പാട്ട് നാടകനടൻ, നാടക രചയിതാവ് എന്നീ നിലകളിലും അറിയപ്പെട്ടി1965-ൽ നടന്ന കുന്നുമ്മൽ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ ഇദ്ദേഹത്തെ എതിരില്ലാതെ തെരെഞ്ഞെടുത്ത് വൈസ് പ്രസിഡന്റായി.

1979-ൽ നടന്ന പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റായി തെരെഞ്ഞെടുത്തു.നാടൻ കലാ പ്രചാരകൻ എന്ന നിലയിൽ ദൽഹിയിൽ നടന്ന റിപ്പബ്ലിക് പരേഡിൽ കളരിപ്പയറ്റ് സംഘത്തിന് നേതൃത്വം നല്കി.

ഭാര്യ :ദേവിമക്കൾ :ഗൗതമൻ (റിട്ട. പ്രധാനധ്യാപകൻ വട്ടോളി എൽ പി രഘുനാഥ് (ബിസിനസ് - വടകര ) പുരുഷോത്തമൻ (കെ ഡി സി ബാങ്ക് നാദാപുരം) ഇന്ദിര.

മരുമക്കൾ :രഞ്ജിനി ,രതിദേവി, മനീഷ മുറുവ ശ്ശേരി ' (ചിത്രകലാഅധ്യാപിക) പ്രവീൺ കുമാർ (റിട്ട: ഇന്ത്യൻ ബാങ്ക്‌ മാനേജർ)

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
VK Gopalan Master passed away

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്