ഡിവൈഎഫ്ഐക്ക് ഇനി പുതിയ അമരക്കാരൻ, വികെ സനോജ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: സിപിഎമ്മിന്റെ യുവജനപ്രസ്ഥാനമായ ഡിവൈഎഫ്‌ഐയെ നയിക്കാന്‍ ഇനി വികെ സനോജ്. ഡിവൈഎഫ്‌ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി വികെ സനോജിനെ തിരഞ്ഞെടുത്തു. സംസ്ഥാന അധ്യക്ഷ സ്ഥാനത്തുണ്ടായിരുന്ന എഎ റഹീം ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷനായി ചുമതല ഏറ്റെടുത്തതോടെയാണ് വികെ സനോജിന് പുതിയ ദൗത്യം ലഭിച്ചിരിക്കുന്നത്. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് എസ് സതീഷിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് വികെ സനോജിനെ തിരഞ്ഞെടുത്തത്.

വികെ സനോജ് നിലവില്‍ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ്. എസ്എഫ്‌ഐയിലൂടെയാണ് വികെ സനോജിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്നു. ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിയാണ് വികെ സനോജ്.
സോ കൂൾ കൽ സോൺ! കണ്ടിട്ട് ദുൽഖറിന് പോലും മനസ്സിലായില്ല, കല്യാണിയുടെ പുത്തൻ ലുക്ക്, ചിത്രങ്ങൾ












Click it and Unblock the Notifications