Get Updates
Get notified of breaking news, exclusive insights, and must-see stories!

രമ്യയെ വിളിച്ചത് ദാരിദ്രം പിടിച്ച നടിയെന്ന്, ഇത് ബോഡി ഷെയിമിങ്: അശ്വന്ത് കോക്കിനിതിരെ അഖില്‍ മാരാർ

അപർണ്ണ ബാലമുരളിയുമായി ബന്ധപ്പെട്ട് അശ്വന്ത് കോക്കിനെതിരെ നേരത്തേയും സമാനമായ ആരോപണം അഖില്‍ ഉന്നയിച്ചിരുന്നു

യൂട്യൂബ് വ്ളോഗർ അശ്വന്ത് കോക്കിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകന്‍ അഖില്‍ മാരാർ. മമ്മൂട്ടിയുടെ പുതിയ ചിത്രമായ ക്രിസ്റ്റഫറിന്റെ അഭിപ്രായം പറഞ്ഞപ്പോള്‍ നടിയായ രമ്യയെക്കുറിച്ച് മോശം പരാമർശം നടത്തിയെന്നാണ് അഖില്‍ മാരാർ ആരോപിക്കുന്നത്.

രമ്യയെ കുറിച്ച് അവൻ പറഞ്ഞത് ദാരിദ്ര്യം പിടിച്ച വേഷങ്ങൾ ചെയ്യുന്ന നടി എന്നാണ്. രമ്യയെ ഇവൻ ആക്ഷേപിച്ചത് അവരുടെ ശാരീരികമായ അവസ്ഥ കണ്ട് തന്നെ അല്ലേയെന്നും അഖില്‍ മാരാർ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ ചോദിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

ക്രിസ്റ്റഫർ സിനിമയുടെ അഭിപ്രായം

ക്രിസ്റ്റഫർ സിനിമയുടെ അഭിപ്രായം

ഈ നടിയെ നിങ്ങൾക്ക് അറിയും എന്ന് വിശ്വസിക്കുന്നു. ക്രിസ്റ്റഫർ സിനിമയുടെ അഭിപ്രായം പടച്ചു വിട്ടപ്പോൾ പേടി കൊണ്ടാണെങ്കിൽ കൂടി ഉണ്ണി കൃഷ്ണൻ ,ഉദയ് കൃഷ്ണ ഇവരെ ആക്ഷേപിക്കാതെ സംസാരിക്കാൻ കോക്കിന് കഴിഞ്ഞെങ്കിലും ഉള്ളിൽ കിടക്കുന്ന പുച്ഛം പതിയെ തികട്ടി വന്നു. രമ്യയെ കുറിച്ച് അവൻ പറഞ്ഞത് ദാരിദ്ര്യം പിടിച്ച വേഷങ്ങൾ ചെയ്യുന്ന നടി എന്നാണ്.

വീട്ട് ജോലിക്കാരി ആയി ഒരു കഥാപാത്രം

വീട്ട് ജോലിക്കാരി ആയി ഒരു കഥാപാത്രം

വീട്ട് ജോലിക്കാരി ആയി ഒരു കഥാപാത്രം ചെയ്യുന്ന ബലാൽസംഗം ചെയ്തു കൊല്ലപ്പെടുന്ന ഒരു മകളുടെ അമ്മ ആയി അഭിനയിക്കുന്ന ഒരു അഭിനേത്രി ആയി പിന്നെ ശില്പ ഷെട്ടി അഭിനയിക്കണം എങ്കിലേ കൊക്കിന് സുഖിക്കു എന്നുണ്ടോ...? സംവിധായകൻ തനിക്ക് നൽകിയ വേഷം രമ്യ ഭംഗിയാക്കി എന്ന് എന്ത് കൊണ്ട് പറയാൻ ഇവന് തോന്നുന്നില്ല..

പ്രമീള ദേവി എന്ന കഥാപാത്രം

പ്രമീള ദേവി എന്ന കഥാപാത്രം

രമ്യയെ ഇവൻ ആക്ഷേപിച്ചത് അവരുടെ ശാരീരികമായ അവസ്ഥ കണ്ട് തന്നെ അല്ലെ... ഇതേ ഇവൻ തങ്കം സിനിമയിൽ അഭിനയിച്ച അപർണ്ണയെ കൊട്ട പ്രമീള എന്ന് ആക്ഷേപിചിട്ട് റെഡ് എഫ് എമ്മില്‍ ഇൻ്റർവ്യൂവിൽ ന്യായീകരിച്ചത് അത് കാപ്പയിൽ അവർ ചെയ്ത കഥാപാത്രം ആയിരുന്നു എന്നാണ് . കാപ്പായിൽ അവർ ചെയ്തത് പ്രമീള ദേവി എന്ന കഥാപാത്രം ആയിരുന്നു.

Hair care: പ്രമേഹം മുടിക്കും വില്ലന്‍: മുടികൊഴിച്ചില്‍ വർധിക്കും, പക്ഷെ പരിഹാരമുണ്ട്

കോക്ക് ഇട്ട പേരാണ് കൊട്ട പ്രമീള

കോക്ക് ഇട്ട പേരാണ് കൊട്ട പ്രമീള

അത് പോലും ആക്ഷേപ രൂപേണ വളച്ച് കോക്ക് ഇട്ട പേരാണ് കൊട്ട പ്രമീള എന്നത്.. ഹൃദയത്തിലെ ദർശനയെ കണ്ടപ്പോൾ ഡാകിനി അമ്മൂമ്മ ആയി തോന്നി . ഇങ്ങനെ ഒരു പ്രത്യേക ജീവിയാണ് ഈ കോക്ക്.. ഇനി ഇവൻ പറഞ രീതിയിൽ എടുത്താൽ സൂര്യ മാനസം സിനിമ കഴിഞ്ഞ് അടുത്ത പടം ചെയ്യുമ്പോൾ മമ്മൂക്കയെ പുട്ടുറുമീസ് എന്ന് വിളിച്ചു സംസാരിക്കുമോ...

സകലരെയും ആക്ഷേപിച്ചും പരിഹസിച്ചും

സകലരെയും ആക്ഷേപിച്ചും പരിഹസിച്ചും

സകലരെയും ആക്ഷേപിച്ചും പരിഹസിച്ചും നടക്കുന്ന ഇവൻ എന്നെ മെയിൽ ഷോവനിസ്റ്റ് പിഗ് എന്ന് വിളിച്ചു. അതേടാ,അമ്മയെ സംരക്ഷിക്കുന്ന മകൻ, ഭാര്യയെ സംരക്ഷിക്കുന്ന അവളുടെ സ്വാതന്ത്ര്യങ്ങളിൽ ഇടപെടാത്ത എന്തിന് എൻ്റെ ഫെയ്സ്ബുക്ക് മൊബൈൽ പാസ്സ്‌വേർഡ് പോലും പറഞ്ഞു കൊടുത്തിട്ടുള്ള ഭർത്താവ്.. 2 പെണ് മക്കളെ അവരുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് വളർത്തുന്ന അച്ഛൻ. ഈ നിലയിൽ ഞാനൊരു മെയിൽ ഷോവനിസ്റ്റ്റ് ആണ്.

ഫെമിനിസം പറഞ്ഞ് പുരുഷന്മാരുടെ നെഞ്ചിൽ

ഫെമിനിസം പറഞ്ഞ് പുരുഷന്മാരുടെ നെഞ്ചിൽ കുതിര കയറുന്ന ചില സ്ത്രീ രൂപങ്ങളെ ഞാൻ എതിർക്കും. ഹിന്ദു വിശ്വാസങ്ങളിൽ യശോദയും പൂതനയും ഉണ്ട്. ആരെ സ്നേഹിക്കണം ആരെ എതിർക്കണം എന്ന് എനിക്ക് വെക്തമായി അറിയാം... കുറുക്കൻ കൂവും സിംഹം ഗർജിക്കും.. എത്രയൊക്കെ നീലത്തിൽ മുങ്ങിയാലും നീ കൂവും... അതാണ് അറിയാതെ നിൻ്റെ വായിൽ രമ്യയെ ദാരിദ്ര്യം പിടിച്ച നടി എന്ന് നീ വിളിച്ചത്...

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+