Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്ണുകാണല്‍ ചടങ്ങും വ്ളോഗിലാക്കി കാർത്തിക് സൂര്യ: വധുവിനെ കാണാന്‍ ആകാംക്ഷകരായി ആരാധകർ

വ്യത്യസ്തമായ കണ്ടന്റുകളിലൂടെ മലയാളി പ്രേക്ഷകർക്കിടയില്‍ തന്റെതായ സ്ഥാനം കണ്ടെത്തിയ വ്ളോഗറാണ് കാർത്തിക് സൂര്യ. താരത്തിന്റെ ശൈലിയെ അനുകൂലിക്കുന്നവരോടൊപ്പം വിമർശകർക്കും ഒട്ടും കുറവില്ല. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ തന്റേതായ രീതിയില്‍ മുന്നോട്ട് പോവുകയാണ് അദ്ദേഹം.

അതോടൊപ്പം തന്നെ മഴവില്‍ മനോരമയിലെ ഒരു ചിരി ബംപർ ചിരിയെന്ന പരിപാടിയുടെ അവതാരകനായി ടെലിവിഷന്‍ രംഗത്തും നിറഞ്ഞ് നില്‍ക്കുകയാണ് താരം. ഇപ്പോഴിതാ തന്റെ വിവാഹ വിശേഷങ്ങളുമായി ആരാധകർക്ക് മുമ്പിലെത്തിയിരിക്കുകയാണ് കാർത്തിക് സൂര്യ.

പെണ്ണുകാണല്‍ ചടങ്ങായിരുന്നു കഴിഞ്ഞ ദിവസം

താരത്തിന്റെ പെണ്ണുകാണല്‍ ചടങ്ങായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഇതിന്റെ വിശേഷങ്ങള്‍ മാത്രമല്ല, പെണ്ണ് കാണല്‍ ചടങ്ങ് തന്നെ താരം വീഡിയോയിലൂടെ പങ്കുവെച്ചു എന്നുള്ളതാണ് ശ്രദ്ധേയം. പെണ്ണുകാണാന്‍ പോകുന്ന ദിവസം രാവിലെ മുതലുള്ള കാര്യങ്ങള്‍ മുതല്‍ പെണ്ണുകണ്ട് മടങ്ങി വരുന്നത് വരേയുള്ള കാര്യങ്ങളാണ് വീഡിയോയിലുള്ളത്.

 ഡെയ്‌ലി വ്‌ളോഗിന്റെ നൂറാം എപ്പിസോഡിലാണ്

തന്റെ ചാനലിലെ ഡെയ്‌ലി വ്‌ളോഗിന്റെ നൂറാം എപ്പിസോഡിലാണ് കാർത്തിക് സൂര്യ കല്യാണ വിശേഷം പങ്കുവെക്കുന്നത്. കാർത്തിക് തന്നെയാണ് തന്റെ ജീവിത സഖിയെ കണ്ടെത്തിയത്. ഈ പെണ്‍കുട്ടിയെ കാണാനായി അച്ഛനും അമ്മയ്ക്കും കസിന്‍സിനുമൊപ്പമാണ് താരം പോവുന്നത്. പെണ്ണുകാണലിനെ കുറിച്ചും, കല്യാണത്തിന്റെ പ്ലാനിങുകളെ കുറിച്ചെല്ലാം താരം വീഡിയോയില്‍ പറയുന്നുണ്ട്.

ഞാന്‍ തന്നെ നേരത്തെ കണ്ടുവെച്ച പെണ്‍കുട്ടിയാണ്.

ഞാന്‍ തന്നെ നേരത്തെ കണ്ടുവെച്ച പെണ്‍കുട്ടിയാണ്. അതുകൊണ്ട് തന്നെ ആദ്യത്തെ പെണ്ണു കാണല്‍ ചടങ്ങിന് എന്നെ കൊണ്ടു പോയില്ല. അച്ഛനും അമ്മയും ഒക്കെ പോയി പെണ്ണ് ചോദിച്ചു. ഇരുകുടുംബത്തിനും ഒക്കെ ആയതോടെ ഓഫീഷ്യലായി തന്നെയുള്ള പെണ്ണുകാണല്‍ ചടങ്ങ് നടക്കുകയായിരുന്നു. ഇനി അടുത്ത ചടങ്ങുകളിലേക്ക് കടക്കുമെന്നും കാർത്തിക് സൂര്യ പറഞ്ഞു.

സൂക്ഷിച്ചില്ലെങ്കില്‍ പണി കിട്ടും: ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണം കേടായോ, തിരിച്ചറിയാനുള്ള എളുപ്പവഴികള്‍

 പെണ്‍കുട്ടിയുടെ മുഖം വ്യക്തമാക്കാന്‍ കാർത്തിക് സൂര്യ


ഞാനും പുള്ളിക്കാരിയും വളരെ അധികം എക്സൈറ്റഡ് ആണ്. ജീവിതത്തിലെ തന്നെ പ്രധാനപ്പെട്ട ഒരു ഘട്ടമാണിത്. ഇത്രയും കാലം ഒറ്റയ്ക്ക് നടന്ന ആള്‍ക്കാര്‍, ഇനി ഒരുമിക്കാന്‍ പോകുന്നു. ജീവിതത്തിലേക്ക് ഒരാള്‍ കൂടി വരുന്ന എന്നുള്ളത് വലിയ കാര്യമാണ്. അതോടൊപ്പം അത് ഒരു ഉത്തരവാദിത്വവുമാണെന്നും അദ്ദേഹം പറയുന്നു. അതേസമയം ഇരുവരുടേയും മാതാപിതാക്കൾ സംസാരിക്കുന്നതൊക്കെ വീഡിയോയിലുണ്ടെങ്കിലും പെണ്‍കുട്ടിയുടെ മുഖം വ്യക്തമാക്കാന്‍ കാർത്തിക് സൂര്യ തയ്യാറായിട്ടില്ല.

ചെല്ലമംഗലം സ്വദേശിയാണ് കാർത്തിക് സൂര്യ

തിരുവനന്തപുരം ചെല്ലമംഗലം സ്വദേശിയാണ് കാർത്തിക് സൂര്യ. സുരേഷ് ബാബു, മോളി എന്നിവരാണ് മാതാപിതാക്കൾ. അതേസമയം കേരളത്തിലെ ആദ്യ ലൈഫ്സ്റ്റൈൽ വ്ലോഗർ ഞാനാണെന്ന് കാർത്തിക് സൂര്യ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. അന്നു സ്വന്തം ലൈഫ് എടുത്തു കാണിച്ചപ്പോൾ ആർക്കും മനസ്സിലായില്ല.ഒരുപാട് വിമര്‍ശനങ്ങള്‍ വന്നിരുന്നു. നിന്റെ ജീവിതം കണ്ടിട്ട് ഞങ്ങള്‍ക്ക് എന്ത് നേട്ടം എന്ന ചിന്തയായിരുന്നു പലര്‍ക്കും. പലരും വളരെ രൂക്ഷമായിട്ടായിരുന്നു പ്രതികരിച്ചതെന്നും താരും വ്യക്തമാക്കി.

ആ കമന്റുകള്‍ നോക്കി വെറുതെ ഇരിക്കാന്‍

പക്ഷെ ആ കമന്റുകള്‍ നോക്കി വെറുതെ ഇരിക്കാന്‍ ഞാന്‍ തയ്യാറായില്ല. അങ്ങനെ അന്ന് വെറുതെ ഇരുന്നെങ്കില്‍ ഇന്ന് ഇവിടെ എത്തുമായിരുന്നില്ല. നമുക്ക് ഇഷ്ടമുള്ളത് ചെയ്യുക. അത് ഇഷ്ടപ്പെടുന്ന ഒരു കൂട്ടം ആളുകൾ എവിടെയെങ്കിലും കാണും ഒരിക്കല്‍ ഒരാള്‍ ഭക്ഷണവുമായി വന്ന് അദ്ദേഹത്തെ ആത്മഹത്തിയില്‍ നിന്നു മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത് എന്റെ ഒരു വിഡിയോ ആയിരുന്നുവെന്ന് പറഞ്ഞത് ഏറെ അമ്പരിച്ചുവെന്നും കാർത്തിക് സൂര്യ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+