Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജനം സർക്കാരിനൊപ്പം', യുഡിഎഫിനും ബിജെപിക്കുമുളള മുന്നറിയിപ്പാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കിയ ഇടതുപക്ഷത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുപ്പ് നടന്ന 42 വാര്‍ഡുകളില്‍ 24 എണ്ണത്തിലും വിജയിക്കാന്‍ എല്‍ഡിഎഫിന് സാധിച്ചു. 12ലാണ് യുഡിഎഫ് വിജയിച്ചത്. യുഡിഎഫിൻ്റേയും ബിജെപിയുടേയും ജനദ്രോഹ പ്രവർത്തനങ്ങൾക്കെതിരെയുള്ള താക്കീതാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. സർക്കാർ നയങ്ങളോടൊപ്പമാണ് ജനങ്ങൾ നിൽക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുള്ള ജനപിന്തുണ അനുദിനം വർധിക്കുന്നു എന്നതിന്റെ തെളിവാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ലഭിച്ച മികച്ച വിജയമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 'വോട്ടെടുപ്പ് നടന്ന 42 വാർഡുകളിൽ 24 എണ്ണവും നേടി ഉജ്ജ്വല വിജയമാണ് എൽ.ഡി.എഫ് കരസ്ഥമാക്കിയത് . അതിൻ്റെ പകുതി (12) വാർഡുകളിൽ മാത്രമാണ് യു.ഡി.എഫിനു വിജയിക്കാനായത്. ബിജെപി നേടിയതാകട്ടെ 6 വാർഡുകളും. എൽ ഡി എഫ് ജയിച്ചതിൽ 7 വാർഡുകൾ യു.ഡി.എഫിൽ നിന്നും 2 വാർഡുകൾ ബിജെപിയിൽ നിന്നും പിടിച്ചെടുത്തതാണ് എന്നത് ഈ വിജയത്തിൻ്റെ മാറ്റുകൂട്ടുന്നു'.

'എൽ.ഡി.എഫ് സർക്കാർ നടപ്പാക്കുന്ന ജനകീയവും സമഗ്രവുമായ വികസന നയങ്ങളും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളും കൂടുതൽ കരുത്തോടെ മുന്നോട്ടു പോകണമെന്ന കേരള ജനതയുടെ ആഗ്രഹമാണ് ഈ തെരഞ്ഞെടുപ്പ് ഫലം പ്രതിഫലിപ്പിക്കുന്നത്. യുഡിഎഫിൻ്റേയും ബിജെപിയുടേയും ജനദ്രോഹ പ്രവർത്തനങ്ങൾക്കെതിരെയുള്ള ശക്തമായ താക്കീതു കൂടിയായി ഇതിനെ കണക്കാക്കാം'. രാഷ്ട്രീയ നൈതികത പൂർണമായും കൈമോശം വന്ന യു.ഡി.എഫും ബിജെപിയും ചില പ്രദേശങ്ങളിൽ ഒത്തു ചേർന്ന് രൂപം നൽകിയ അദൃശ്യമായ അവിശുദ്ധ കൂട്ടുകെട്ടുകളും ഈ ഫലത്തോടെ മറ നീക്കി പുറത്തു വന്നിരിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

65

'അത്തരം സങ്കുചിത നീക്കങ്ങളെയെല്ലാം തള്ളിക്കളഞ്ഞ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ വിശ്വാസമർപ്പിച്ചിരിക്കുകയാണ് കേരളത്തിലെ ജനങ്ങളെന്ന യാഥാർത്ഥ്യത്തിന് ഈ തെരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നു. നാടിനെ പുരോഗതിയിലേക്കു നയിക്കുന്ന സർക്കാർ നയങ്ങളോടൊപ്പമാണ് ജനങ്ങൾ നിൽക്കുന്നത്. തുടർച്ചയായി നടത്തുന്ന കുപ്രചാരണങ്ങൾക്ക് ജനമനസ്സുകളിൽ സ്ഥാനമില്ല. അധികാരമോഹം മാത്രം മുൻനിർത്തി യു.ഡി.എഫും ബിജെപിയും ഉയർത്തുന്ന അക്രമോത്സുക ജനവിരുദ്ധ രാഷ്ട്രീയനിലപാടുകളെയും നീക്കങ്ങളെയും കണക്കിലെടുക്കാതെ കേരളത്തിൻ്റെ പുരോഗതിയും ക്ഷേമവും ഉറപ്പു വരുത്താൻ ജനങ്ങൾ ഒപ്പമുണ്ടെന്ന വസ്തുത അളവറ്റ ആത്‌മവിശ്വാസവും പ്രചോദനവും പകരുന്ന ഒന്നാണ്. എൽ.ഡി.എഫിനു വൻ വിജയം സമ്മാനിച്ച ജനങ്ങളോട് ഹൃദയപൂർവ്വം നന്ദി പറയുന്നു. വിജയികളെയും വിജയത്തിനായി പ്രയത്നിച്ച പ്രവർത്തകരെയും അഭിനന്ദിക്കുന്നു' എന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥികള്‍ക്ക്‌ വമ്പിച്ച വിജയം നല്‍കിയ വോട്ടര്‍മാർക്ക് സിപിഎമ്മും അഭിവാദ്യം അർപ്പിച്ചു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയമാണ്‌ എല്‍ഡിഎഫിന്‌ സംസ്ഥാനത്തുണ്ടായത്‌. യുഡിഎഫ്‌ - ബിജെപി കൂട്ടുകെട്ടിന് എതിരെയാണ് ഇത്തരമൊരു വിജയം നേടാന്‍ അന്ന്‌ കഴിഞ്ഞത്‌. ഇപ്പോള്‍ തെരഞ്ഞെടുപ്പ്‌ നടന്ന 42 സീറ്റുകളില്‍ 20 എണ്ണമായിരുന്നു കഴിഞ്ഞ തവണ എൽഡിഎഫ് വിജയിച്ചതെങ്കില്‍ ഇത്തവണ അത്‌ 24 ആയി വര്‍ദ്ധിക്കുകയാണ്‌ ചെയ്‌തത്‌. ഏഴ്‌ വാര്‍ഡുകള്‍ യുഡിഎഫില്‍ നിന്നും, 2 വാര്‍ഡുകള്‍ ബിജെപിയില്‍ നിന്നും എല്‍ഡിഎഫ്‌ പിടിച്ചെടുക്കുകയാണ്‌ ഉണ്ടായത്‌. ഇത്‌ കാണിക്കുന്നത്‌ എല്‍ഡിഎഫിന്റെ ജനകീയ അടിത്തറ കൂടുതല്‍ വിപുലപ്പെട്ടുവരുന്നു എന്നാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.

സിമ്പിൾ ലുക്കിലും മഹിമ പൊളിയാണ്, ആ ചിരി കണ്ടാൽ മാത്രം മതിയല്ലോയെന്ന് ആരാധകർ... വൈറൽ ഫോട്ടോകൾ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+