കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ചാണ്ടിയുടെ മാനനഷ്ടക്കേസ് സ്റ്റേ ചെയ്യാന്‍ വി എസ് കെട്ടിവെക്കേണ്ടത് 14.89 ലക്ഷം രൂപ

Google Oneindia Malayalam News

തിരുവനന്തപുരം: തനിക്കെതിരായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മാനനഷ്ടക്കേസ് വിധിയ്ക്ക് സ്റ്റേ അനുവദിക്കാന്‍ മുന്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍ കെട്ടിവെക്കേണ്ടത് 14.89 ലക്ഷം രൂപ. അല്ലെങ്കില്‍ വി എസ് അച്യുതാനന്ദന്‍ തത്തുല്യമായ ജാമ്യം നല്‍കുകയോ വേണമെന്നാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉപാധി. സോളര്‍ മാനനഷ്ടക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വി എസ് അച്യുതാനന്ദന്‍ 10.10 ലക്ഷം രൂപയും പലിശയും നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു സബ് കോടതിയുടെ വിധി. ഇതിനെതിരെയാണ് വി എസ് അച്യുതാനന്ദന്‍ അപ്പീല്‍ പോയത്.

പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്നോട്ടുവെച്ച ഉപാധിയില്‍ ഏത് വേണമെന്ന് സബ് കോടതിക്ക് തീരുമാനിക്കാം. അവിടെയാണ് തുക കെട്ടിവയ്‌ക്കേണ്ടത്. വി എസ് നല്‍കിയ അപ്പീല്‍ ഹര്‍ജിയിലാണ് ജില്ലാക്കോടതി ഉപാധിയോടെ സ്റ്റേ ആകാമെന്നു വ്യക്തമാക്കിയത്. സ്റ്റേ അനുവദിക്കാന്‍ വി എസ് അച്യുതാനന്ദന്‍ നഷ്ടപരിഹാരവും പലിശയും ഉള്‍പ്പെട്ട തുകയായ 14,89,750 രൂപ കെട്ടിവയ്ക്കണമെന്ന് ഉമ്മന്‍ ചാണ്ടിയുടെ അഭിഭാഷകന്‍ എ സന്തോഷ് കുമാര്‍ വാദിച്ചു. സന്തോഷ് കുമാറിന്റെ വാദം ജില്ലാ കോടതി അംഗീകരിക്കുകയായിരുന്നു. ഇത്തരം കേസുകളിലെ സുപ്രീം കോടതി ഉത്തരവുകളും ബോധ്യപ്പെടുത്തി ആയിരുന്നു ഉമ്മന്‍ ചാണ്ടിയുടെ അഭിഭാഷകന്റെ വാദം. ഈ മാസം 22ന് കേസില്‍ ജില്ലാ കോടതി വിശദ വാദം കേള്‍ക്കും.

page

2013 ല്‍ ഒരു ടി വി ചാനല്‍ അഭിമുഖത്തില്‍, അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍ നടത്തിയ ആരോപണത്തിനെതിരെ ഉമ്മന്‍ ചാണ്ടി നല്‍കിയ ഹര്‍ജിയിലാണ് സബ്‌കോടതി നഷ്ട പരിഹാരം വിധിച്ചത്. അതുവരെയുള്ള 6 % പലിശയും ഉമ്മന്‍ ചാണ്ടിക്ക് വി എസ് അച്യുതാനന്ദന്‍ നല്‍കണമെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കമ്പനിയുണ്ടാക്കി സരിത നായരുമായി ചേര്‍ന്ന് സോളര്‍ തട്ടിപ്പു നടത്തിയെന്ന വി എസിന്റെ ആരോപണമാണ് കേസിനാസ്പദമായത്. ജനുവരി 22 നാണ് വി എസ് അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടിയ്ക്ക് 10 ലക്ഷം നല്‍കണമെന്ന് സബ് കോടതി ഉത്തരവിട്ടത്. പ്രിന്‍സിപ്പല്‍ സബ് ജഡ്ജി ഷിബു ദാനിയേലാണ് വിധി പുറപ്പെടുവിച്ചിരുന്നത്.

രാഹുലിന്റെ ട്വീറ്റിന് പിന്നില്‍ ചൈനീസ് അജണ്ട; പരാതി പ്രളയവുമായി അസം ബിജെപിരാഹുലിന്റെ ട്വീറ്റിന് പിന്നില്‍ ചൈനീസ് അജണ്ട; പരാതി പ്രളയവുമായി അസം ബിജെപി

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ വി എസിനെതിരെ 2014 ലായിരുന്നു ഉമ്മന്‍ ചാണ്ടി കേസ് നല്‍കിയത്. പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച വക്കീല്‍ നോട്ടീസില്‍ ഒരു കോടി രൂപയായിരുന്നു നഷ്ടപരിഹാരമായി ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ കേസ് കോടതിയില്‍ ഫയല്‍ ചെയ്തപ്പോള്‍ 10.10 ലക്ഷം രൂപയായി. ഉമ്മന്‍ചാണ്ടി അഴിമതി നടത്തിയെന്നും വി എസ് ആരോപിച്ചിരുന്നു. ഇതിനെതിരെ കേസിനു പോയ ഉമ്മന്‍ചാണ്ടി 2019 സെപ്റ്റംബര്‍ 24ന് കോടതിയില്‍ നേരിട്ടെത്തി മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് കോടതി വിധി പ്രസ്താവിച്ചത്.

Recommended Video

cmsvideo
High court agreed to Kerala government to continue with survey of krail silver line project

English summary
VS achuthanandan should pay Rs 14.89 lakh to stay Oommen Chandy's defamation case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X