വിഎസ് അച്ചടക്ക ലംഘനം അവസാനിപ്പിക്കുന്നില്ലെന്ന് പിണറായി
ആലപ്പുഴ: വിഎസ് അച്യുതാനന്ദന്‍ അച്ചടക്ക ലംഘനം അവസാനിപ്പിക്കുന്നില്ലെന്ന് പിണറായി വിജയന്‍. സംസ്ഥാന കമ്മിറ്റിക്ക് മുന്നില്‍ വിഎസ് നല്‍കിയ കത്ത് പുറത്ത് വന്നത് സംബന്ധിച്ച് ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ചചെയ്തതിന് ശേഷമായിരുന്നു പിണറായിയുടെ വാര്‍ത്താ സമ്മേളനം.
വിഎസിന്റെ കത്ത് ലഭിച്ചുവെന്ന കാര്യം പിണറായി വിജയന്‍ സ്ഥിിരീകരിച്ചു. ഈ കത്ത് സംസ്ഥാന സമിതിയും സംസ്ഥാന സെക്രട്ടേറിയറ്റും ചര്‍ച്ച ചെയ്ത് തള്ളിയതാണെന്നും പിണറായി വ്യക്തമാക്കി.

വിഎസിന്റെ കത്ത് ചോര്‍ന്നത് അദ്ദേഹം അച്ചടക്ക ലംഘനം തുടരുന്നു എന്നതിന്റെ തെളിവാണെന്ന് പിണറായി പറഞ്ഞു. മലയാള മനോരമയായിരുന്നു വിഎസിന്റെ കത്തിന്റെ പൂര്‍ണരൂപം പ്രസിദ്ധീകരിച്ചത്.

വിഎസിന്റെ കത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ അദ്ദേഹം നേരത്തേ പറഞ്ഞവയാണെന്നും കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ തള്ളിയതാണെന്നും പിണറായി പറഞ്ഞു. വിഎസിന്റെ കത്ത് അനവസരത്തിലാണെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയത്. തുടര്‍ന്ന് കത്തിനെതിരെ പ്രമേയവും പാസാക്കി. വിഎസിനെതിരേയുള്ള പ്രമേയത്തിന്റെ പൂര്‍ണരൂപം വായിക്കാം
ഈ പ്രമേയമാണ് പിണറായി വിജയന്‍ ആലപ്പുഴയിലെ സമ്മേളന നഗരയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വായിച്ചത്. ടിപി കേസിലും ലാവലിന്‍ കേസിലും വിഎസ് ഉയര്‍ത്തിയ ആരോപണങ്ങള്‍ വിഭാഗീതയതുടെ ഭാഗമാണെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു.
ലാവലിന്‍ കേസില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ വിഎസിനെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് തരംതാഴ്ത്തിയതും പല തവണ പരസ്യ ശാസനകള്‍ ഏറ്റുവാങ്ങേണ്ടി വന്നതും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പരാമര്‍ശിച്ചു.
അക്കമിട്ട് പറഞ്ഞുകൊണ്ടായിരുന്നു വിഎസിനെതിരെയുള്ള കുറ്റപത്രം പിണറായി വിജയന്‍ വായിച്ചത്. പാര്‍ട്ടി വിരുദ്ധ മാനസിക നിലയിലേക്ക് വിഎസ് തരംതാണിരിക്കുന്നുവെന്നും പിണറായി പറയുന്നു.
ചന്ദ്രശേഖരനേയും കൂട്ടരേയും പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് ഒഞ്ചിയത്ത് പോയത് എന്ന വിഎസിന്റെ അവകാശവാദം തെറ്റാണെന്നും പിണറായി വിജയന്‍ പറഞ്ഞു.












Click it and Unblock the Notifications