എകെജി വിഷയത്തില്‍ നല്‍കിയത് അര്‍ഹിക്കുന്ന മറുപടി, വിവാദം നിലനിര്‍ത്താന്‍ സിപിഎം ആഗ്രഹിച്ചു: വിടി ബല്‍റാം
കോഴിക്കോട്: ഉത്തരേന്ത്യയില്‍ ബിജെപിയുടെ വനിതാ നേതാവ് കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് പ്രസംഗിച്ചപ്പോള്‍ പ്രതിഷേധിച്ചവര്‍ കേരളത്തില്‍ വന്ന് തന്റെ നാവ് ചൂഴ്‌ന്നെടുക്കുമെന്നാണ് പറയുന്നതെന്ന് വിടി ബല്‍റാം എം എല്‍ എ. തന്റെ ഒരു നാവ് പിഴുതെടുത്താല്‍ ആയിരം നാവുകള്‍ വേറെ ഉയര്‍ന്ന് വരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് പാര്‍ലമെന്റ് കമ്മിറ്റി സംഘടിപ്പിച്ച സമരസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടാറിങ്ങിലെ അപാകത -ദേശീയപാതയിൽ അപകടങ്ങൾ വർധിക്കുന്നു -കണ്ടെയ്‌നർ ലോറി മറിഞ്ഞു ഒഴിവായത് വൻ ദുരന്തം
വിവാദം അവസാനിപ്പിക്കാന്‍ താന്‍ ആഗ്രഹിച്ചിട്ടും ഭരണപരാജയത്തില്‍ നിന്നും മറ്റും ശ്രദ്ധ തിരിക്കാന്‍ വിവാദം നിലനിര്‍ത്തണമെന്നാണ് സി പി എം ആഗ്രഹിച്ചത്. അതിനാണ് അവര്‍ തന്നെ ശാരീരികമായ് നേരിടാന്‍ ഒരുങ്ങിയത്.

മഹാത്മാഗാന്ധിയെയും നെഹ്‌റുവിനെയും രക്തസാക്ഷികളായ ഇന്ദിരാഗാന്ധിയെയും രാജീവ്ഗാന്ധിയെയും മുതല്‍ ഉമ്മന്‍ചാണ്ടിയെ വരെ വ്യക്തിപരമായി അധിക്ഷേപിച്ചപ്പോളാണ് അവര്‍ക്ക് അതേ ഭാഷയില്‍, അവര്‍ അര്‍ഹിക്കുന്ന രീതിയില്‍ മറുപടി കൊടുത്തതെന്ന് ബല്‍റാം വ്യക്തമാക്കി. എ കെ ജി പരാമര്‍ശ വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ബല്‍റാമിന്റെ പ്രസംഗം.ആഹ്ലാദാരവങ്ങളോടെയാണ് ബല്‍റാമിന്റെ പ്രസംഗം പ്രവര്‍ത്തകര്‍ ശ്രവിച്ചത്.












Click it and Unblock the Notifications