വിടി ബല്‍റാം കെപിസിസി വൈസ് പ്രസിഡന്റ്; 23 ജനറല്‍ സെക്രട്ടറിമാര്‍, മുഴുവന്‍ ഭാരവാഹികളുടെയും പട്ടിക
തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ പുതിയ പട്ടിക കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചു. നാല് വൈസ് പ്രസിഡന്റുമാര്‍, 23 ജനറല്‍ സെക്രട്ടറിമാര്‍, 28 എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് പുതിയ സമിതി. വിടി ബല്‍റാം, എന്‍ ശക്തന്‍, വിജെ പൗലോസ്, വിപി സജീന്ദ്രന്‍ എന്നിവരാണ് പുതിയ വൈസ് പ്രസിഡന്റുമാര്‍. അഡ്വ. പ്രതാപ ചന്ദ്രനാണ് ട്രഷറര്‍. എഎ ഷുക്കൂര്‍, ആ്‌ര്യാടന്‍ ഷൗക്കത്ത്, അഡ്വ ദീപ്തി മേരി വര്‍ഗീസ്, ആലിപ്പറ്റ ജമീല, മഴകുളം മധു തുടങ്ങിയവരുള്‍പ്പെടെയാണ് ജനറല്‍ സെക്രട്ടറിമാര്‍. പത്മജ വേണുഗോപാല്‍, അനില്‍ അക്കര, ടോമി കല്ലാനി, ജ്യോതികുമാര്‍ ചാമക്കാല തുടങ്ങിയവരുള്‍പ്പെടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഇടംപിടിച്ചിട്ടുണ്ട്.

കേരളത്തില്‍ നിന്നുള്ള എല്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളും മുന്‍ കെപിസിസി അധ്യക്ഷന്മാരും എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ സ്ഥിരം ക്ഷണിതാക്കളാകും. രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, എംപിമാര്‍, എംഎല്‍എമാര്‍, എഐസിസി സെക്രട്ടറിമാര്‍, ഒഴിവാകുന്ന ഡിസിസി പ്രസിഡന്റുമാര്‍ എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായി എക്‌സിക്യൂട്ടീവിലുണ്ടാകും. വനിതകള്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കും പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. ഇരിക്കൂറില്‍ സീറ്റ് നിഷേധിക്കപ്പെട്ട സോണി സെബാസ്റ്റിയനെ ജനറല്‍ സെക്രട്ടറിയാക്കിയിട്ടുണ്ട്. വൈസ് പ്രസിഡന്റുമാര്‍ വനിതകള്‍ ഇല്ല. ദീപ്തി മേരി വര്‍ഗീസിനെ ജനറല്‍ സെക്രട്ടറിയാക്കി. പുതിയ ഭാരവാഹികളുടെ സമ്പൂര്‍ണ പട്ടിക താഴെ...
ജനറല്‍ സെക്രട്ടറിമാര്‍
എഎ ഷുക്കൂര്‍
ഡോ. പ്രതാപ വര്‍മ തമ്പാന്‍
അഡ്വ. എസ് അശോകന്‍
മാരിയപ്പുറം ശ്രീകുമാര്‍
കെകെ അബ്രഹാം
അഡ്വ. സോണി സെബാസ്റ്റിയന്‍
അഡ്വ. കെ ജയന്ത്
അഡ്വ. പിഎം നിയാസ്
ആര്യാടന്‍ ഷൗക്കത്ത്
സി ചന്ദ്രന്‍
ടിയു രാധാകൃഷ്ണന്‍
അഡ്വ. അബ്ദുല്‍ മുത്തലിബ്
അഡ്വ. ദീപ്തി മേരി വര്‍ഗീസ്
ജോഷി സെബാസ്റ്റിയന്‍
പിഎ സലിം
അഡ്വ. പഴകുളം മധു
എംജെ ജോബ്
കെപി ശ്രീകുമാര്‍
എംഎം നസീര്‍
ആലിപ്പറ്റ ജമീല
ജിഎസ് ബാബു
കെഎ തുളസി
അഡ്വ. ജി സുബോധന്‍
ഇത്ര സിംപിളാണോ നയന്‍താര; ആളുകള്‍ നോക്കി നില്‍ക്കെ കുസൃതിച്ചിരി... പിന്നിട്ട ആറ് വര്‍ഷങ്ങള്‍
എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍
കെ സുധാകരന്‍ (സംസ്ഥാന അധ്യക്ഷന്‍)
വിഡി സതീശന്‍ (പ്രതിപക്ഷ നേതാവ്)
കൊടിക്കുന്നില്‍ സുരേഷ്- വര്‍ക്കിങ് പ്രസിഡന്റ്
പിടി തോമസ്- വര്‍ക്കിങ് പ്രസിഡന്റ്
ടി സിദ്ദിഖ് - വര്‍ക്കിങ് പ്രസിഡന്റ്
പത്മജ വേണുഗോപാല്‍
അഡ്വ. വിഎസ് സിവകുമാര്‍
അഡ്വ. ടി ശരത് ചന്ദ്ര പ്രസാദ്
കെപി ധനപാലന്‍
എം മുരളി
വര്‍ക്കല കഹാര്‍
കരകുളം കൃഷ്ണ പിള്ള
അഡ്വ. ഡി സുഗതന്‍
കെഎല്‍ പൗലോസ്
അനില്‍ അക്കര
സിവി ബാലചന്ദ്രന്‍
അഡ്വ. ടോമി കല്ലാനി
പിജെ ജോയ്
കോശി എം കോശി
അഡ്വ. ഷാനവാസ് ഖാന്‍
അഡ്വ. കെപി ഹരിദാസ്
ഡോ. സോന പിആര്‍
ജ്യോതികുമാര്‍ ചാമക്കാല
അഡ്വ. ജോണ്‍സണ്‍ എബ്രഹാം
ജയ്‌സണ്‍ ജോസഫ്
ജോര്‍ജ് മാമന്‍ കുണ്ടൂര്‍
മണക്കാട് സുരേഷ്
മുഹമ്മദ് കുട്ടി മാസ്റ്റര്‍












Click it and Unblock the Notifications