കണ്ണൂരില്‍ ഗ്യാങ് വാര്‍; 'ചിറ്റപ്പന്‍മാരില്ലാത്തവരും എംഡിമാരാകാന്‍' കഴിയാത്തവരും കൊല്ലപ്പെടും
പാലക്കാട്: കണ്ണൂരില്‍ നടക്കുന്നത് ഗ്യാങ് വാറാണെന്ന് വിടി ബല്‍റാം എല്‍എ. കണ്ണൂരില്‍ നടക്കുന്ന അക്രമങങളെയാണ് മുന്‍പൊരിക്കല്‍ കണ്ണൂരിലെ ഗ്യാങ് വാര്‍ എന്ന് വിളിച്ചതെന്ന് ബല്‍റാം ഫേസ്ബുക്കിലൂടെ ആരോപിച്ചു. ദാവൂദ് ഇബ്രാഹിമിന്റേയും ഛോട്ടാ രാജന്റേയും ഗ്യാംങുകളുടെ മാതൃകയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടേയും കേരള മുഖ്യമന്ത്രിയുടേയും ഗ്യാംങുകള്‍ തെരുവില്‍ പരസ്പരം വെട്ടിവീഴ്ത്തുകയാമെന്നും ബല്‍റാം കുറ്റപ്പെടുത്തുന്നു.
ചിറ്റപ്പന്മാരുടെ ശുപാര്‍ശയില്‍ എംഡിമാരാകാന്‍ കഴിവില്ലാത്ത പാവങ്ങള്‍ രക്തസാക്ഷികളും ബലിദാനികളുമാവുവെന്നും ബല്‍റാം തന്റേ ഫേസ്ബുക്കിലൂടെ വിമര്‍ശിക്കുന്നു. ഒരു പകലിന്റെയും രാത്രിയുടെയും വിത്യാസത്തില്‍ കണ്ണൂരില്‍ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം കണ്ണൂരില്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗത്തെ ആര്‍എസ്എസ് സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ബുധനാഴ്ച ബിദെപി പ്രവര്‍ത്തകനും വെട്ടേറ്റ് മരിച്ചു. തുടരെതുടരെ കണ്ണൂരില്‍ നടന്ന കൊലപാതകങ്ങളെ സൂചിപ്പിച്ചാണ് ബല്‍റാമിന്റെ പോസ്റ്റ്.
തിങ്കളാഴ്ച രാവിലെയാണ് പാതിരിയാട് സിപിഎം പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ കുഴിച്ചാലില്‍ മോഹനന്‍ കൊല്ലപ്പെട്ടത്. ഷാപ്പ് ജീവനക്കാരമായ മോഹനനെ ഷാപ്പില്‍ കയറിയാണ് ആറംഗ ആര്‍എസ്എസ് സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലാണ് ഏറ്റവും ഒടുവിലത്തെ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ ആര്‍എസ്എസ്, ബി ജെ പി പ്രവര്‍ത്തകനായ രമിതാണ് വെട്ടേറ്റ് മരിച്ചത്. ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഒരു സംഘം ആളുകള്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. എട്ട് വര്‍ഷം മുമ്പ് വെട്ടേറ്റ് മരിച്ച ഉത്തമന്റെ മകനാണ് ഇന്ന് കൊല്ലപ്പെട്ട രമിത്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications