'ഇഎംഎസിന്റെ ഈ ഫോട്ടോ പൊട്ടിച്ചത് യൂത്ത് കോണ്‍ഗ്രസാണെന്ന് ക്യാപ്സ്യൂള്‍ ഇറക്കാം'; പരിഹസിച്ച് ബല്‍റാം
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ സി പി എം പാര്‍ട്ടി ഓഫീസ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. വട്ടിയൂര്‍ക്കാവ് ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള മേലത്തൂര്‍ ബ്രാഞ്ച് കമ്മിറ്റി ഓഫീസാണ് ഡി വൈ എഫ് ഐ നേതാക്കള്‍ അടിച്ചു തകര്‍ത്തത്. സോഷ്യല്‍ മീഡിയയിലെ പോസ്റ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായത്. ഇപ്പോഴിതാ സംഭവത്തില്‍ സി പി എമ്മിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം.
അമ്മയും മകളുമാണോ ഇത്; കണ്ടാല്‍ പറയില്ല; പൂര്‍ണിമയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ഇ എം എസിന്റെ ഫോട്ടോ തറയിലിട്ട് പൊട്ടിച്ചത് യൂത്ത് കോണ്‍ഗ്രസാണെന്ന് ക്യാപ്‌സൂള്‍ ഇറക്കിയാല്‍ ഏറ്റെടുക്കാന്‍ അന്തം കമ്മികള്‍ ധാരാളമുണ്ടാകുമെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ വി ടി ബല്‍റാം പരിഹസിച്ചു. സി പി എം ഓഫീസ് അടിച്ചുതകര്‍ത്തെന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ടാണ് വി ടി ബല്‍റാം സോഷ്യല്‍ മീഡിയയുടെ പരിഹസിച്ചത്. ബല്‍റാമിന്റെ വാക്കുകളിലേക്ക്...

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്തത് എസ് എഫ് ഐ. കെ പി സി സി ഓഫീസിലേക്ക് അക്രമം അഴിച്ചുവിട്ടത് എസ് എഫ് ഐയും ഡി വൈ എഫ് ഐയും. പയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തലയറുത്ത് കല്ലില്‍ കയറ്റിവച്ചത് എസ് എഫ് ഐയും ഡി വൈ എഫ് ഐയും സി പി എമ്മും.

എ കെ ജി സെന്ററിലേക്ക് പടക്കരൂപത്തിലുള്ള ആറ്റം ബോംബ് എറിഞ്ഞതിന്റെ കാരണഭൂതര്‍ ആരാണെന്ന് ജയരാജനും ശ്രീമതിക്കും പോലീസിനും നാട്ടുകാര്‍ക്കും അറിയാം. പക്ഷേ പറയൂല. ഇപ്പോഴിതാ സി പി എം ഓഫീസ് അടിച്ചുതകര്‍ത്ത് വീണ്ടും ഡി വൈ എഫ് ഐ. ഒറ്റക്കാര്യമേ ചെയ്യാനുള്ളൂ. ഇ എം എസിന്റെ ഈ ഫോട്ടോ തറയിലിട്ട് പൊട്ടിച്ചത് യൂത്ത് കോണ്‍ഗ്രസാണെന്ന് ഒരു ക്യാപ്സ്യൂള്‍ ഇറക്കാം. ഏറ്റെടുക്കാന്‍ അന്തം കമ്മികള്‍ ധാരാളമുണ്ടാവും.- വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

വി ടി ബല്‍റാമിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലും സംഭവത്തില്‍ പരിഹാസവുമായി രംഗത്തെത്തിയിട്ടുണ്ട്. വട്ടിയൂര്‍ക്കാവിലെ സി പി എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. വായിച്ചു കൊണ്ടിരുന്ന കസേരയുടെ അനക്കം, തീവ്രത സ്‌കെയിലില്‍ 2.0 രേഖപ്പെടുത്തിയതായി ശ്രീമതി ടീച്ചര്‍ എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

അതേസമയം, സോഷ്യല്‍ മീഡിയ പോസ്റ്റുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വട്ടിയൂര്‍ക്കാവില്‍ ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തിലേക്ക് എത്തിയത്. വട്ടിയൂര്‍ക്കാവ് ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള മേലത്തുമേല്‍ ബ്രാഞ്ച് കമ്മിറ്റി ഓഫീസാണ് തകര്‍ത്തത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്

ഡി വൈ എഫ് ഐ പാളയം ഏരിയ ജോയിന്റ് സെക്രട്ടറി രാജീവ്, പാളയം ഏരിയ വൈസ് പ്രസിഡണ്ട് നിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഓഫീസിലെ ഫര്‍ണിച്ചറുകള്‍ ആക്രമി സംഘം അടിച്ചുതകര്‍ത്തു. പോസ്റ്റിനെ കുറിച്ച് മേലത്തുമേല്‍ ബ്രാഞ്ച് കമ്മിറ്റിയിലുള്ള ഒരാളുമായുള്ള സംസാരം വാക്കുതര്‍ക്കത്തിലും അക്രമത്തിലും കലാശിക്കുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് അറിയിച്ചതായും പൊലീസ് പറഞ്ഞു .












Click it and Unblock the Notifications