കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അർജന്റീനക്ക് ലോകകപ്പ് കളർ വേർഷനായി, പക്ഷേ ഈ സിപിഎം സംസ്കാരത്തിന് മാറ്റമില്ല'; വിടി ബൽറാം

Google Oneindia Malayalam News

പാലക്കാട്: സിപിഎമ്മിനെതിരെ വിടി ബൽറാം. 1986 ൽ അർജന്റീന ലോകകപ്പ് നേടിയ പത്രകട്ടിംഗിൽ എംവി രാഘവനുമായി ബന്ധപ്പെട്ട ഒരു വാർത്തയുടെ തലക്കെട്ട് ചൂണ്ടിക്കാട്ടിയാണ് വിമർശനം."രാഘവന്റെ യോഗത്തിൽ ഏറ്, കൂക്കുവിളി" എന്നതാണ് തലക്കെട്ട്.

സിപിഎമ്മിന്റെ രാഷ്ട്രീയ അസഹിഷ്ണുതയുടെ ഇരകളേക്കുറിച്ചുകൂടി ഓർമ്മപ്പെടുത്തുന്നതാണ് തലക്കെട്ടെന്ന് വിടി കുറിച്ചു. അർജന്റീന ജയിച്ചെന്ന തലക്കെട്ടിന് ഇന്നത്തോടെ കളർ വേർഷൻ വന്നു കഴിഞ്ഞു .എന്നാൽ രാഘവനെ കുറിച്ചുള്ള മൂന്ന് വരി തലക്കെട്ട് ഇപ്പോഴും കൗതുകമുയർത്തുന്നുണ്ട്.കാരണം പതിറ്റാണ്ടുകൾ പിന്നിട്ടാലും ആ സംസ്ക്കാരത്തിനൊരു മാറ്റവുമില്ലെന്ന് വിടി ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

1


ഈ മെയ്ൻ ഹെഡ്ഡിങ്ങിന് ഇന്നത്തോടെ കളർ വേർഷൻ വന്നു കഴിഞ്ഞു. എന്നാൽ ആ വലത് ഭാഗത്തെ മൂന്നുവരി തലക്കെട്ട് ഇപ്പോഴും കൗതുകമുണർത്തുന്നുണ്ട്. കാരണം പതിറ്റാണ്ടുകൾ പിന്നിട്ടാലും ആ സംസ്ക്കാരത്തിനൊരു മാറ്റവുമില്ല.
"രാഘവന്റെ യോഗത്തിൽ ഏറ്, കൂക്കുവിളി"ഏത് രാഘവനാണെന്ന് ഓർമ്മയില്ലേ? സാക്ഷാൽ എം വി രാഘവൻ. ഒരു കാലത്തെ സിപിഎമ്മിന്റെ കണ്ണൂരിലെ പടനായകൻ, ഇന്നത്തെ അതിമാനുഷനായ നേതാവിന്റെ രാഷ്ട്രീയ തലതൊട്ടപ്പൻ,

'സൗദിയുമായി തോറ്റപ്പോൾ തീർന്നെന്ന് കരുതി കാലുമാറിയ ഒരു പ്രമുഖനുണ്ട്'; വിടിയെ ട്രോളിക്കൊന്ന് ഷാഫി പറമ്പിൽ'സൗദിയുമായി തോറ്റപ്പോൾ തീർന്നെന്ന് കരുതി കാലുമാറിയ ഒരു പ്രമുഖനുണ്ട്'; വിടിയെ ട്രോളിക്കൊന്ന് ഷാഫി പറമ്പിൽ

2


കുതന്ത്രജ്ഞനായ താത്വികാചാര്യന്റെ കണ്ണിലെ കരടായി മാറിയവൻ, കൂടെ നിന്നവർ രായ്ക്കുരാമാനം കാലുമാറിയപ്പോൾ പാർട്ടിയിൽ നിന്ന് പുകച്ച് പുറത്ത് ചാടിക്കപ്പെട്ടവൻ, വളർത്തി വലുതാക്കിയ പാർട്ടി പുറകേ നടന്ന് കൊല്ലാൻ ശ്രമിച്ചവൻ, തന്റെ പഴയ അണികളാൽ ചെരുപ്പുമാല അണിയിക്കപ്പെട്ടവൻ, തനിക്ക് നേരെയുള്ള വെറുപ്പിന്റെ പാരമ്യത്തിൽ പാവം മിണ്ടാപ്രാണികളെ വരെ ചുട്ടെരിച്ചത് കാണേണ്ടി വന്നവൻ,തന്നോടുള്ള രാഷ്ട്രീയ വിരോധം സ്വാശ്രയ കോളേജിനെതിരായ ആശയപരമായ പോരാട്ടമായി തെറ്റിദ്ധരിപ്പിച്ച് അഞ്ച് യുവാക്കളെ കുരുതി കൊടുത്തപ്പോൾ അതിന്റെ പേരിൽ ഒരുപാട് കാലം "കൊലയാളി രാഘവ"നായി മുദ്രകുത്തപ്പെട്ടവൻ,

'ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകണം'; വെടിപൊട്ടിച്ച് ബിജെപി അധ്യക്ഷൻ, പ്ലാൻ ബിയോ?'ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകണം'; വെടിപൊട്ടിച്ച് ബിജെപി അധ്യക്ഷൻ, പ്ലാൻ ബിയോ?

3


പാവം ചെറുപ്പക്കാരെ കുത്തിയിളക്കി രക്തസാക്ഷിത്വത്തിലേക്ക് നയിച്ച അതേ നേതാക്കൾ സ്വന്തം മക്കളെ സ്വാശ്രയ കോളേജുകളിൽ പഠിപ്പിക്കാൻ കോയമ്പത്തൂർക്ക് ട്രെയിൻ കയറിയപ്പോൾ ഉള്ളാലെ ചിരിച്ചവൻ
എന്നിട്ടതേ നേതാക്കൾ തന്റെ ചരമ വാർഷികവും രക്തസാക്ഷികളുടെ അനുസ്മരണവും അടുത്തടുത്ത ദിവസങ്ങളിൽ ആചരിക്കുന്നതിലെ കാപട്യം ഉയരങ്ങളിലെവിടെയോ ഇരുന്നു കാണുന്നവൻ
തന്നെ വഞ്ചിച്ച, അവഹേളിച്ച, ആക്രമിച്ച, കൊല്ലാൻ ശ്രമിച്ച അക്രമിക്കൂട്ടങ്ങൾക്കൊപ്പം പിന്നീട് തന്റെ പ്രിയ പുത്രനും ചേർന്നുനിൽക്കുന്നത് കാണുമ്പോൾ ആത്മാവിന്റെ ആഴത്തിൽ ഓരോ നിമിഷവും വേദനിക്കുന്നവൻ.

4


1986 എന്നത് ലോക കമ്മ്യൂണിസത്തിൽത്തന്നെ നിർണ്ണായകമായ പല പൊളിച്ചെഴുത്തുകൾക്കും തുടക്കം കുറിച്ച കാലഘട്ടമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യം ഇനിയും ഇരുമ്പുമറകൾക്കുള്ളിൽ പിടിച്ചുനിൽക്കാനാവില്ല എന്ന് തിരിച്ചറിഞ്ഞ് കാറ്റും വെളിച്ചവും സ്വീകരിക്കാൻ തയ്യാറായിത്തുടങ്ങിയ കാലമായിരുന്നു. എന്നാൽ ഗുലാഗുകൾ ഇല്ലാതായി വർഷങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും അതേ ഇടുങ്ങിയ മാനസികാവസ്ഥയിൽത്തന്നെയാണ് ആ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കൾ ലോകമെമ്പാടും നിൽക്കുന്നത്.

5


അർജന്റീനയുടെ വിജയത്തിലെ "ഇടതുപക്ഷ രാഷ്ട്രീയ സ്വാധീനം" വ്യാഖ്യാനിച്ചെടുക്കാൻ ചിലരൊക്കെ കടന്നുവരുമ്പോൾ സാന്ദർഭികമായി ഇങ്ങനെയുള്ള മറുവശങ്ങളും ഉയർന്നുവരുന്നുണ്ട് എന്ന് മാത്രം. സിപിഎമ്മിന്റെ രാഷ്ട്രീയ അസഹിഷ്ണുതയുടെ ഇരകളേക്കുറിച്ചുകൂടി ഓർമ്മപ്പെടുത്തിയ ഈ പത്രകട്ടിംഗ് ഷെയർ ചെയ്തതാരോ, അവർക്ക് നന്ദി.

പിൻ കുറിപ്പ്:
കൂക്കുവിളി നേരിടേണ്ടി വന്ന രാഘവൻ 1976ലെ എസ്എഫ്ഐക്കാരനായിരുന്നില്ല, മറിച്ച് അക്കാലത്ത് എസ്എഫ്ഐയേയും ഡിവൈഎഫ്ഐയേയുമൊക്കെ ഉണ്ടാക്കിയെടുത്തവനായിരുന്നു.

പത്ത് സിനിമ കഴിഞ്ഞാലും ഞങ്ങളെപ്പോലുള്ളവർക്ക് അമ്മയില്‍ അംഗത്വം എടുക്കാനാവില്ല: നടി ജോളി ചിറയത്ത്പത്ത് സിനിമ കഴിഞ്ഞാലും ഞങ്ങളെപ്പോലുള്ളവർക്ക് അമ്മയില്‍ അംഗത്വം എടുക്കാനാവില്ല: നടി ജോളി ചിറയത്ത്

English summary
VT Balram MLA Mocks CPM By Sharing An old News Paper Cutting About CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X